അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവൻ. മലയാളത്തിന്റെ മുഖശ്രീ ആയും മറ്റും അറിയപ്പെട്ടിരുന്ന താരമാണ് കാവ്യ. ബാല താരമായിട്ടാണ് കാവ്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. നിരവധി സിനിമകളില്‍ കാവ്യ ഇതിനകം അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നടി സ്വന്തമാക്കിയിട്ടുണ്ട്.

നടൻ ദിലീപുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ ഇപ്പോൾ. പൊതുവേദികളിൽ അടക്കം വളരെ വിരളമായി മാത്രമാണ് കാവ്യയെ കാണാറുള്ളത്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി കഴിയുകയാണ് കാവ്യ.

നടിയുടെ ഓരോ കുഞ്ഞ് വിശേഷങ്ങളും വാർത്തയാകാറുണ്ട്

സോഷ്യൽ മീഡിയയിൽ നിന്നടക്കം അകലം പാലിച്ച് നിൽക്കുന്ന കാവ്യയെ ഇടയ്ക്ക് മീനാക്ഷിയും ദിലീപും പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർ കാണാറുള്ളത്. അതേസമയം, മലയാളികളുടെ പ്രിയ നായികയുടെ ഓരോ വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. അതുകൊണ്ട് തന്നെ നടിയുടെ ഓരോ കുഞ്ഞ് വിശേഷങ്ങളും വാർത്തയാകാറുണ്ട്.

കാവ്യ ആദ്യമായി അഭിനയിക്കുന്നത്

ഇപ്പോഴിതാ, കാവ്യയുടെ പഴയ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ സിനിമയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി. 1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി അഭിനയിക്കുന്നത്. ബേബി ശ്യാമിലി അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരി ആയിട്ടാണ് കുഞ്ഞ് കാവ്യ അഭിനയിച്ചത്. കമലാണ് ചിത്രം സംവിധാനം ചെയ്തത്.

'എന്റെ സിനിമയിലെ ആദ്യത്തെ കാൽവെപ്പ് എന്ന് പറയുന്നത് പൂക്കാലം വരവായി എന്ന കമൽ സാറിന്റെ സിനിമയാണ്. എനിക്ക് അന്ന് അഞ്ച് വയസ്സേയുള്ളു. അതുകൊണ്ട് വ്യക്തമായിട്ടുള്ള ഒരു ഓർമ ഒന്നും എനിക്കില്ല. പക്ഷെ ഇന്നലെ കഴിഞ്ഞ് പോയ പോലൊരു വിഷ്വൽ എന്റെ മനസ്സിൽ ഉള്ളത് അതിന്റെ പാട്ടിനിടയിൽ ഉള്ളൊരു ഷോട്ടാണ്,'

ഒന്നും അറിയാത്ത പ്രായമാണ്

'പാട്ടിനിടയിൽ ഞാൻ വാട്ടർ ബോട്ടിലിലൂടെ ഒരു കുട്ടിയുടെ വായിലേക്ക് വെള്ളം ഒഴിക്കുന്നതും അതിന്റെ മൂടി തുറക്കുമ്പോൾ വെള്ളം തെറിക്കുന്നതും എല്ലാവരും കയ്യടിക്കുന്നതും ആയിരുന്നു ഷോട്ട്. എന്നെ സംബന്ധിച്ച് ഞാൻ ആദ്യമായിട്ട് സിനിമയിൽ വരികയാണ്. ഒന്നും അറിയാത്ത പ്രായമാണ്. ആക്ഷൻ പറഞ്ഞാൽ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞു,'

മൂന്ന് നാല് ടേക്ക് കഴിഞ്ഞപ്പോൾ അവർക്ക് ദേഷ്യമായി

'ഞാൻ അത് തുറക്കും അപ്പോൾ കമൽ അങ്കിളിനെ നോക്കി ഒക്കെ ആണോയെന്ന് ചോദിക്കും. അതും കട്ട് പറയുന്നതിന് മുന്നേ. അവർക്ക് ഭയങ്കര ബുദ്ധിമുട്ടായി. മൂന്ന് നാല് ടേക്ക് കഴിഞ്ഞപ്പോൾ അവർക്ക് ദേഷ്യമായി തുടങ്ങി. ദേഷ്യമെന്ന് പറഞ്ഞാൽ അങ്ങനെയല്ല. പിള്ളേർ ആവുമ്പോൾ അങ്ങനെയല്ലേ പെരുമാറാൻ പറ്റൂ. അപ്പോൾ ആരോ എന്നോട് വന്ന് പറഞ്ഞു, ഇനിയും തെറ്റിച്ചാൽ കമൽ അങ്കിളിന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടുമെന്ന്,'

ഞാൻ അപ്പോഴും നോക്കികൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു

'എനിക്ക് അതോടെ പേടിയായി. അപ്പോൾ കമൽ അങ്കിൾ എന്നോട് വന്ന് പറഞ്ഞു, മോൾ പേടിക്കണ്ടട്ടോ ഒന്നുമില്ല. പറഞ്ഞപോലെ ചെയ്താൽ മതി എന്നിട്ട് അങ്കിളിനെ നോക്കാൻ പാടില്ല. അങ്കിൾ പറഞ്ഞ ശേഷമേ നോക്കാവൂ എന്ന്. എന്നിട്ട് അത് എങ്ങനെ എപ്പോൾ ശരിയായി എന്നത് ഇന്നും എനിക്ക് അറിയില്ല. എന്റെ ഓർമ്മയിൽ, ഞാൻ അപ്പോഴും നോക്കികൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ആ പാട്ടിൽ ഇപ്പോഴും ആ ഷോട്ട് ഉണ്ട്. അവർ കളഞ്ഞിട്ടില്ല,' കാവ്യ മാധവൻ പറഞ്ഞു.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X