'ഇനി എന്റെ മകൾ ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ല..'; മീനയുടെ അമ്മ സെറ്റിൽ വച്ച് പൊട്ടിക്കരഞ്ഞു; സംഭവിച്ചത്!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മീന. അന്യഭാഷയിൽ നിന്നെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് താരം. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട് മീനയ്ക്ക്. ബാലതാരമായിട്ടാണ് മീന സിനിമയിലേക്ക് എത്തുന്നത്. ആറാം വയസ്സിലായിരുന്നു അരങ്ങേറ്റം.1982 ൽ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറി.

കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് മീന. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെയെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് കുറച്ചുകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും രണ്ടാം വരവ് മീന ​ഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് സാധിച്ചു.

meena

അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭർത്താവിന്റെ വിയോഗം മീനയെ തളർത്തി. എന്നാൽ ഇപ്പോൾ ആ വേദനയൊക്കെ മറികടന്ന് മീന വീണ്ടും സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമാവുകയാണ്‌.

മീനയുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ മീനയുടെ അമ്മ കരഞ്ഞ ഒരു പഴയ സംഭവം സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മീനയ്‌ക്കൊപ്പം ഷൂട്ടിങ് സെറ്റുകളിൽ പോയിരുന്നത് അമ്മ രാജമല്ലികയാണ്. അപ്പോൾ നടന്ന ഒരു സംഭവമാണ് ചർച്ചയാകുന്നത്.

തൊണ്ണൂറുകളിൽ തമിഴിലെ മുൻനിര താരങ്ങളായിരുന്ന വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, പ്രഭു, കാർത്തിക് എന്നിവരോടൊപ്പമെല്ലാം മീന അഭിനയിച്ചിട്ടുണ്ട്. 90 കളിൽ തന്നെ തമിഴ് സിനിമയിൽ ഒരിടം കണ്ടത്തിയ നടനാണ് രാജ്‌കിരൺ. 1991 ൽ എൻ രസാവിൻ മനസിലെ എന്ന സിനിമയിലൂടെയാണ് രാജ്‌കിരൺ ആദ്യമായി നായകനാകുന്നത്.

കസ്തൂരി രാജ സംവിധാനം ചെയ്ത ഈ സിനിമയിൽ മീന ആയിരുന്നു നായിക. രാജ്കിരണിന്റെ ഭാര്യയുടെ വേഷത്തിലാണ് മീന അഭിനയിച്ചത്. സിനിമയിൽ മീനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരണശേഷം മീനയുടെ കഥാപാത്രത്തെ ദഹിപ്പിക്കുന്ന രംഗം ഒരു യഥാർഥ സംഭവം പോലെ വളരെ റിയലിസ്റ്റികായാണ് ചിത്രീകരിച്ചത്.

ആ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മീനയുടെ അമ്മ രാജമല്ലിക കരഞ്ഞത്. 'എന്തിനാ എന്റെ മകളെ ഇങ്ങനെ ചെയ്യുന്നത്.. ഇത് ഞാൻ സമ്മതിക്കില്ല' എന്നും പറഞ്ഞ് അമ്മ അണിയറപ്രവർത്തകരോട് തർക്കിക്കുകയും ചെയ്തു.

meena mother

എന്നാൽ സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നായത് കൊണ്ട് തന്നെ അണിയറ പ്രവർത്തകർ ആ രംഗം ഒഴിവാക്കിയില്ല. പകരം അമ്മയെ മറ്റൊരിടത്തേക്ക് മാറ്റി അവരറിയാതെ അത് ചിത്രീകരിക്കുകയായിരുന്നു. അതിന് ശേഷം 'എന്റെ മകൾ ഇനി ഒരിക്കലും ഇത്തരമൊരു സീനിൽ അഭിനയിക്കില്ല' എന്നും മീനയുടെ അമ്മ പറയുകയുണ്ടായി. പിന്നീട് മീന അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല എന്നാണ് പറയുന്നത്.

അതേസമയം, ഇപ്പോൾ മലയാളത്തിൽ ടെലിവിഷൻ പരിപാടികളിലൊക്കെ സജീവമായിരിക്കുകയാണ് മീന. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിൽ വിധികർത്താവാണ് താരം. മലയാളത്തിൽ ബ്രോ ഡാഡി എന്ന സിനിമയിലാണ് മീന അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിന്റെ നായികയായിട്ടാണ് മീന എത്തിയത്. റൗഡി ബേബി എന്ന തമിഴ് സിനിമയാണ് മീനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X