For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിസ്റ്റത്തിന്റെ ഭാഗമായില്ലെങ്കിൽ കീപ്പ് എന്ന് പറയും! ലിവിങ് ടുഗതർ അവസാനിപ്പിച്ച് വിവാഹിതരായതിനെ കുറിച്ച് ലേഖ

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. പൊതുവേദികളിലെല്ലാം മിക്കപ്പോഴും ഇരുവരെയും ഒരുമിച്ച്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ.

  വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. ലിവിങ് ടുഗതറിനെ കുറിച്ച് മലയാളികൾക്ക് ഒന്നും അത്ര പരിചയമില്ലാത്ത കാലമായിരുന്നു അത്. ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ നിരവധി വിമർശനങ്ങളും കേട്ടിരുന്നു. കുടുംബത്തിൽ നിന്നുൾപ്പെടെ ഇവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായി.

  Also Read: താന്‍ മോഹന്‍ലാലിനല്ലേ ഹിറ്റ് കൊടുക്കൂ, മമ്മൂട്ടി വാശിപിടിച്ചു; മാനം കാത്തത് ഇങ്ങനെയെന്ന് സത്യന്‍ അന്തിക്കാട്

  പിന്നീട് ഇവർ വിവാഹിതരാവുകയായിരുന്നു. ഒരിക്കൽ ജയ്‌ഹിന്ദ്‌ ടിവിയിലെ അഭിമുഖത്തിൽ ലിവിങ് റ്റുഗദർ ജീവിതം വിവാഹത്തിലേക്കെത്തിയതിനെ കുറിച്ച് ലേഖ സംസാരിച്ചിരുന്നു. ഇപ്പോൾ ആ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. സ്നേഹത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുകയായിരുന്നു ഞങ്ങൾ. പുറമേയുള്ള വിമർശനങ്ങളൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ലെന്ന് ലേഖ പറയുന്നുണ്ട്.

  'വിവാഹത്തെക്കുറിച്ച് ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. വിവാഹത്തിൽ കുറെ വിട്ടുവീഴ്ചകൾ ആവശ്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ലിവിങ് ടുഗതർ എന്ന് പറയുന്നത് കുറേക്കൂടെ മനസിലാക്കാനുള്ള അവസരമാണ്. സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ ഇഷ്ടത്തിന്റെ പേരിലാണ് ഞങ്ങള്‍ ലിവിങ് ടുഗതറായത്. ലിവിങ് ടുഗതറും വിവാഹവും രണ്ടും രണ്ടാണെന്ന് അന്ന് മനസിലായി.

  10 വര്‍ഷമാണ് ഞങ്ങള്‍ ലിവിങ് ടുഗതറായി കഴിഞ്ഞത്. വിവാഹം കഴിയുമ്പോള്‍ കുറേക്കൂടി പക്വത വരും. ലിവിങ് ടുഗതർ ഞാന്‍ ആര്‍ക്കും അഡൈ്വസ് ചെയ്യില്ല. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്, ഇപ്പോൾ വിവാഹം കഴിഞ്ഞിട്ടേ മര്യാദക്ക് ജീവിക്കുന്നില്ല. ലിവിങ് ടുഗതറായാൽ നേരത്തെ അടിച്ച് പിരിയും.

  വിവാഹം എപ്പോഴും ഒരു അഡ്ജസ്റ്മെന്റാണ്. ജനങ്ങൾ അംഗീകരിക്കണമെങ്കിൽ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാകണം. ഇല്ലെങ്കില്‍ ഒരാള്‍ ഒരാളുടെ കീപ്പ് ആണെന്നെ പറയൂ. പുറത്തൊന്നും അങ്ങനെയില്ല. ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ എന്ന രീതിയിലാണ് ഇവിടെ ആളുകൾ കാണുന്നത്. ലിവിങ് ടുഗതറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്.

  ഞാന്‍ ശ്രീക്കുട്ടനെയാണ് നോക്കിയത്. ചുറ്റുപാട് എന്ത് നടക്കുന്നു എന്ന് ഞങ്ങള്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ എന്തിനാണ് എപ്പോഴും ഭര്‍ത്താവിന്റെ കൂടെ നടക്കുന്നതെന്ന ചോദ്യമാണ് ഇപ്പോഴുമുണ്ട്. എനിക്ക് താങ്കളുടെ കൂടെ നടക്കാനാവില്ലല്ലോ എന്ന് ഞാന്‍ ഒരാളോട് തിരിച്ച് ചോദിച്ചിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് എങ്ങനെ ജീവിച്ചോ അതേപോലെ തന്നെയാണ് വിവാഹശേഷവും ജീവിച്ചത്.

  അന്ന് മാരുതിയിലായിരുന്നു യാത്രയെങ്കിൽ ഇന്ന് ഓഡിയിലാണ് എന്നേയുള്ളൂ. പുറമെയുള്ള ചര്‍ച്ചകളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. കല്യാണം കഴിഞ്ഞ ശേഷം ഞങ്ങളുടെ സ്‌നേഹം കൂടിയിട്ടേയുള്ളൂ. അമ്പലത്തില്‍ വെച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്. നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിനാണ് ആദ്യം പ്രണയം തോന്നിയത്. എല്ലാം പറയാവുന്ന നല്ല സുഹൃത്തായിരുന്നു അദ്ദേഹം.

  ഒന്നിച്ച് ജീവിച്ച് തുടങ്ങിയപ്പോള്‍ മോറല്‍ പോലീസിംഗ് കമന്റുകളുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാളും അത് ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളൊരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. പ്രോഗ്രാമിനായും അല്ലാതെയായും പോവാറുണ്ട്. പുതിയ സ്ഥലങ്ങള്‍ കാണുന്നതും ആള്‍ക്കാരെ പരിചയപ്പെടുന്നതുമെല്ലാം ഇഷ്ടമുള്ള കാര്യങ്ങളാണ്. ഞാന്‍ വെജിറ്റേറിയനാണ്. പുറത്തൊക്കെ പോയാല്‍ ഫുഡിന് വലിയ വിഷമമാണ്. ശ്രീക്കുട്ടന് അങ്ങനെയൊന്നുമില്ല. എല്ലാം കഴിക്കും.

  Also Read: വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  ഇതുവരെ പോയ സ്ഥലങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് യുഎസാണ്. തിരുവനന്തപുരവും കൊച്ചിയും ഒരുപാട് പ്രിയപ്പെട്ടതാണ്. ബോള്‍ഗാട്ടി പാലസിനടുത്താണ് ഞങ്ങളുടെ വീട്. മിക്കപ്പോഴും അവിടെയാണ് ഞങ്ങള്‍. ശ്രീക്കുട്ടന്റെ സ്വഭാവം എനിക്കിഷ്ടമാണ്. ഇഷ്ടപ്പെടാത്ത കാര്യങ്ങളൊന്നുമില്ല. കല്യാണം കഴിഞ്ഞതോടെ കൂടുതല്‍ പക്വത വന്നു.

  ഞാന്‍ അങ്ങനെ അധികം സംസാരിക്കില്ല. ശ്രീക്കുട്ടനും പാട്ടുമാണ് എന്റെ സുഹൃത്തും ജീവിതവുമെല്ലാം. ചെറിയൊരു ലോകമാണ് എന്റേത്. എംജി ശ്രീകുമാറിന്റെ ഭാര്യ അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊന്നും കേള്‍ക്കേണ്ടി വരുന്നില്ലല്ലോ. പണ്ടൊക്കെ തനിക്ക് വേണ്ടി എംജി ശ്രീകുമാർ പാട്ട് പാടിത്തരാറുണ്ടായിരുന്നു എന്നും ലേഖ പറഞ്ഞു.

  Read more about: mg sreekumar
  English summary
  Viral: When MG Sreekumar's Wife Lekha Sreekumar Opened Up About Their Living Together And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X