അച്ഛനെ ഇപ്പോഴും പേടിയാണ്, അച്ഛന് ചില ടെറർ വശങ്ങളുണ്ട്; 37 വയസായ എന്നെ ഇപ്പോഴും ചീത്ത പറയും: നവ്യ നായർ
മലയാളികൾക്ക് ഇന്നും ബാലാമണിയാണ് നവ്യ നായർ. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും നന്ദനത്തിലെ ആ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ നവ്യയെ ഓർക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നവ്യ. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരത്തിന് തിരിച്ചുവരവിലും പഴയ സ്നേഹം അതുപോലെ തന്നെ ലഭിക്കുന്നുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെ സജീവമാണ് നവ്യ നായർ.
ഏറ്റവും ഒടുവിൽ ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യ അഭിനയിച്ചത്. ഈ വർഷം ആദ്യമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ നവ്യ പങ്കെടുത്തിരുന്നു. തന്റെ ജീവിതത്തിലെ ഒരുപാട് വിശേഷങ്ങൾ നവ്യ ഈ അഭിമുഖങ്ങളിലെല്ലാം പങ്കുവക്കുകയുണ്ടായി. അതിൽ ഒരു അഭിമുഖത്തിൽ നവ്യ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

തനിക്ക് മുപ്പത്തേഴ് വയസായെങ്കിലും അച്ഛൻ ഇപ്പോഴും തന്നെ വഴക്ക് പറയാറുണ്ടെന്ന് നവ്യ പറയുന്നു. അച്ഛനായാൽ മക്കളെ വഴക്ക് പറയുമെന്നാണ് അച്ഛൻ ഇപ്പോഴും പറയുന്ന കാരണമെന്നും താരം പറയുന്നു. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ കുടുംബത്തിലെ ഏറ്റവും കൂടുതൽ പേടിയുള്ളത് ആരെയാണെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്.
അച്ഛനെയാണ് ഏറ്റവും പേടി എന്നായിരുന്നു തെല്ലും ആലോചിക്കാതെയുള്ള നവ്യയുടെ മറുപടി. മകൾ അഭിനയം നിർത്തിയപ്പോൾ സിനിമ കാണൽ വരെ നിർത്തിയ അച്ഛനെയാണോ ഈ പറയുന്നത് എന്ന് അവതാരക ചോദിക്കുമ്പോൾ, അത് അച്ഛന്റെ ഒരു വശം, അച്ഛന് വേറെ ചില ടെറർ വശങ്ങളുണ്ടെന്നും നവ്യ പറയുന്നു.
'അച്ഛന്റെ വിചാരം എനിക്ക് ഇപ്പോഴും പതിനെട്ട് വയസ് ആണെന്നാണ്. ആളുകളുടെ മുന്നിൽ വെച്ചൊക്കെ അച്ഛൻ ചീത്ത പറയും, എന്നിട്ട് അച്ഛന്മാരാകുമ്പോൾ പിള്ളേരെ ചീത്തയൊക്കെ പറയുമെന്ന് പറയും. ഈ പിള്ളേരെന്ന് പറയുന്ന ഞാൻ വളർന്ന് പത്ത് മുപ്പത്തേഴ് വയസായി. ഇപ്പോഴും അച്ഛന്മാരായാൽ പിള്ളേരെ ചീത്ത പറയും എന്ന് പറഞ്ഞോണ്ടിരിക്കുകയാണ്. (നവ്യ ചിരിക്കുന്നു)',
'എന്റെ മകൻ എന്റെ അത്രയും ആയി. അവന്റെ മുന്നിൽ വെച്ച് വരെ അച്ഛൻ എന്നെ ചീത്ത പറയും. ഞാൻ ഇനി ആരെ വഴക്ക് പറയും എന്നാണ് അപ്പോൾ ചിന്തിക്കുക', നവ്യ പറയുന്നു. രാജു നായർ എന്നാണ് നവ്യയുടെ അച്ഛന്റെ പേര്. അമ്മ വീണ നായർ. അച്ഛൻ വളരെ സ്ട്രിക്ട് ആയിരുന്നുവെന്ന് നവ്യ മുൻപും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇതിനിടെ തന്റെ പറയാതെ പോയ പ്രണയത്തെ കുറിച്ച് നവ്യ പറഞ്ഞതും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിയിരുന്നു. നവ്യ വിധിക്കർത്താവായ കിടിലം എന്ന ഷോയിൽ അവതാരക പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് നവ്യ ഇത് പറഞ്ഞത്. അച്ഛൻ നിയന്ത്രണങ്ങൾ വച്ചിരുന്നത് കൊണ്ട് പ്രണയം പറയാതെ പോവുകയായിരുന്നു എന്നാണ് നടി പറഞ്ഞത്.
ഒപ്പം വർക്ക് ചെയ്ത ആളോട് പ്രണയം തോന്നിയിട്ട് പ്രണയിക്കാന്‍ പറ്റാത്തതു കൊണ്ട് പറയാതിരുന്നിട്ടുണ്ട്. ഞാന്‍ വളരെ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ നിന്നും വരുന്നതു കൊണ്ടും അച്ഛന്‍ ചില നിയന്ത്രണങ്ങളൊക്കെ വച്ചിട്ടുള്ളതു കൊണ്ടും പറയാതിരുന്നിട്ടുണ്ട്. അപ്പുറത്ത സൈഡിലും ഇപ്പുറത്തെ സൈഡിലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് തോന്നിയിട്ട് പറയാതിരുന്നിട്ടുണ്ടെന്നാണ് നവ്യ പറഞ്ഞത്. നവ്യക്കൊപ്പം റിമി ടോമി, മുകേഷ് എന്നിവരും കിടിലം ഷോയിൽ വിധിക്കർത്താക്കളായി ഉണ്ട്.


Click it and Unblock the Notifications











