എന്നെ ആരും തേച്ചിട്ടില്ല, പക്ഷെ ഞാന്‍ ഒരുപാട് പേരെ തേച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് റെജീന കാസന്‍ഡ്ര
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് റജീന കാസന്‍ഡ്ര. നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള റജീന താനൊരു നല്ല നടിയാണന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് റജീന. ഈയ്യടുത്തായി താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ബിക്കിനി അണിയുന്നത് മുതല്‍ നടനുമായുള്ള പ്രണയ ഗോസിപ്പുകളുടെയടക്കം പേരില്‍ റജീന വാര്‍ത്തകളില്‍ നിറയുകയാണ്.
തന്നെക്കുറിച്ചുള്ള ഗോസിപ്പകള്‍ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ലെന്നാണ് റജീന പറയുന്നത്. തന്നെക്കുറിച്ച് കേട്ട വാര്‍ത്തകളില്‍ ഏറ്റവും ഭ്രാന്തമായത് താനിപ്പോള്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത്, കാരണം തനിക്ക് അവസരങ്ങള്‍ ഇല്ലെന്നുള്ളതാണെന്നാണ് റജീന പറയുന്നത്. ഇത് തെറ്റാണെന്നും താന്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നും റജീന വ്യക്തമാക്കുകയാണ്.

തന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ചേര്‍ത്തുവെക്കപ്പെടുന്ന നടന്‍ സായ് ധരം തേജ് ആണെന്നും എന്നാല്‍ താന്‍ ആരേയും ഡേറ്റ് ചെയ്യുന്നില്ലെന്നും വ്യക്തമാക്കുകയാണ് റജീന. അതേസമയം പ്രണയ നഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും റജീന മറുപടി പറയുന്നുണ്ട്. തന്നെ ഒരിക്കലും ഒരു കാമുകനും ഉപേക്ഷിച്ചിട്ടില്ലെന്നാണ് റജീന പറയുന്നത്. എന്നാല്‍ താന്‍ ഉപേക്ഷിച്ചിട്ടുണ്ട് ഒരുപാട് തവണയെന്നാണ് റജീന പറയുന്നത്.
തന്‍ വളരെ പെട്ടെന്ന് തന്നെ മറ്റൊരാളില്‍ ഗിവ് അപ്പ് ചെയ്യുമെന്നാണ് റജീന പറയുന്നത്. പിന്നാലെ താരം ഉടനെ തന്നെ അടുത്ത ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തുമെന്ന വാര്‍ത്തകളോടും റജീന മനസ് തുറക്കുന്നുണ്ട്. തനിക്ക് തന്നെ അതേക്കുറിച്ച് അറിയില്ലെന്നും അതേസമയം തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഒരു മാസം വേണം തനിക്ക് തയ്യാറെടുക്കാനെന്നുമാണ് റജീന പറയുന്നത്. താന്‍ ചിരഞ്ജീവിയ്ക്കാപ്പം ഡാന്‍സ് നമ്പറില്‍ അഭിനയിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും റജീന പറയുന്നുണ്ട്.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള റൂമറുകള്‍ തന്നെ ബാധിക്കാറുണ്ടെന്നാണ് റജീന പറയുന്നത്. കാരണം അത് തന്റെ അമ്മയെ ബാധിക്കുന്നതാണ്. തന്റെ മകളെക്കുറിച്ച് മോശം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏതൊരു അമ്മയാണ് ഇഷ്ടപ്പെടുകയെന്നാണ് റജീന ചോദിക്കുന്നത്. എന്നാല്‍ കാലാന്തരത്തില്‍ അതൊക്കെ നേരിടാന്‍ അമ്മ പഠിച്ചുവെന്നും റജീന പറയുന്നു.
താന്‍ തന്റെ അഭിപ്രായം ആരിലും അടിച്ചേല്‍പ്പിക്കാറില്ലെന്നും താന്‍ എല്ലാം അനുഭവങ്ങളിലൂടെയാണ് പഠിച്ചതെന്നം റജീന പറയുന്നത്. താരകുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കില്‍ എല്ലാം പറഞ്ഞു തരാന്‍ ആളുണ്ടാകും. പക്ഷെ തനിക്ക് ആരേയും അറിയുമായിരുന്നില്ല. ഈ മേഖലയുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തു. അന്ന് തനിക്ക് നടിയാവുക എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അതിന്റെ കൂടെ വരുന്ന ജനശ്രദ്ധ വേണ്ടായിരുന്നു. എന്നാല്‍ അതും ഇതിന്റെ ഭാഗമാണെന്ന് തനിക്ക് ഇപ്പോള്‍ ബോധ്യമുണ്ടെന്നാണ് താരം പറയുന്നത്.

തന്റെ മാറ്റത്തിന്റെ ക്രെഡിറ്റ് റജീന നല്‍കുന്നത് അമ്മയ്ക്കയാണ്. എന്നും സ്വയം ഉത്തരം കണ്ടെത്താനാണ് അമ്മ തന്നെ ശീലിപ്പിച്ചതെന്നാണ് താരം പറയുന്നത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ആണ്‍കുട്ടി തന്റെ കവിൡ നുള്ളി. വീട്ടിലെത്തിയ താന്‍ അമ്മയോട് പരാതിപ്പെട്ടു. എന്നാല്‍ നിനക്ക് വേണ്ടി അടിയുണ്ടാക്കാന്‍ ഞാന്‍ വരില്ലെന്നും കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ മാത്രമേ ഞാന്‍ ഇടപെടൂ എന്നായിരുന്നു അമ്മയുടെ മറുപടി. പിറ്റേദിവസം താന്‍ പോയി ആ ആണ്‍കുട്ടിയെ തല്ലിയെന്നും റജീന ഓര്‍ക്കുന്നുണ്ട്.

തമിഴ് ചിത്രം കണ്ട നാള്‍ മുതല്‍ ആയിരുന്നു റജീനയുടെ ആദ്യ ചിത്രം. പിന്നാലെ കന്നഡയിലും തെലുങ്കിലുമെല്ലം സജീവമായി മാറുകയായിരുന്നു. മാനഗരം, ഏവരു, നെഞ്ചം മറപ്പതില്ലൈ, ഓ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സാഗിനി ഡാകിനിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരഴിദ സിനികളാണ് പുറത്തിറങ്ങാനുള്ളത്. മലയാളത്തിലും അഭിനയിക്കുന്നുണ്ട് റജീന. സുരേഷ് ഗോപി ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.


Click it and Unblock the Notifications











