ആരെങ്കിലും കണ്ടാല്‍ കളിയാക്കുമെന്നേ, എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കിൽ കുഴപ്പമില്ല; ഇഷ്ട ഹോബി പറഞ്ഞ് ടൊവിനോ

മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഇന്ന് ടൊവിനോ തോമസ്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഒന്നുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ടൊവിനോ തോമസ്. തന്റെ കഠിനാധ്വാനത്തിലൂടേയും കഴിവിലൂടേയും മലയാള സിനിമയില്‍ ടൊവിനോ ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മിന്നല്‍ മുരളിയും തല്ലുമാലയും പോലുള്ള വലിയ വിജയങ്ങള്‍ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ട് ടൊവിനോയ്ക്ക്.

തല്ലുമാലയുടെ പ്രമോഷന്റെ ഭാഗമായി ടൊവിനോ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. അതിൽ ഏറ്റവും ശ്രദ്ധനേടിയ അഭിമുഖമായിരുന്നു ധന്യ വർമയുടേത്. വികാരഭരിതനായി ടൊവിനോ തന്റെ ചേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. തന്റെ വികാരം ഉള്ളിൽ ഒതുക്കാതെ പൊട്ടിക്കരഞ്ഞ ടൊവിനോയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

 തന്റെ ഇഷ്ട ഹോബിയെ കുറിച്ച് ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്

ഇപ്പോൾ അതെ അഭിമുഖത്തിൽ തന്റെ ഇഷ്ട ഹോബിയെ കുറിച്ച് ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പക്ഷി നിരീക്ഷണമാണ് തന്റെ ഇഷ്ട ഹോബികളിൽ ഒന്ന് എന്നാണ് ടൊവിനോ പറയുന്നത്. കയ്യിലുള്ള ബൈനോക്കുലറിലൂടെ അവയെ വീക്ഷിക്കുന്ന സ്വഭാവമൊക്കെ ഉണ്ടെന്ന് ടൊവിനോ പറയുന്നു.
കൂടാതെ ഐ നേച്ചര്‍ എന്ന അപ്ലിക്കേഷനിൽ ജീവികളുടെ ഒക്കെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് അവയെ കുറിച്ച് അറിയുന്ന സ്വഭാവവും തനിക്കുണ്ടെന്ന് താരം പറഞ്ഞു.

'ചെറിയൊരു പൂമ്പാറ്റയാണെങ്കിലും വണ്ടാണെങ്കിലും അതിന്റെ ഫോട്ടോ എടുത്ത് ഇട്ടാല്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടും. അതൊക്കെ എനിക്കിഷ്ടമാണ്. പക്ഷി നിരീക്ഷണവും ഇഷ്ടമാണ്. പറയുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. ഇതാരെങ്കിലും കണ്ടാല്‍ കളിയാക്കുമെന്നേ, എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കില്‍ കുഴപ്പമില്ല.' ടൊവിനോ പറഞ്ഞു.

നമ്മളൊരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ കലപില സൗണ്ട് കേള്‍ക്കില്ലേ

'നമ്മളൊരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ കലപില സൗണ്ട് കേള്‍ക്കില്ലേ, ഒത്തിരി കിളികള്‍ നമുക്ക് ചുറ്റുമുണ്ട്. ഞാനതിനെയൊക്കെ നോക്കും. നാച്ചുറലിസ്റ്റ് ഫ്രണ്ടുണ്ടെങ്കിലേ അത് ഏത് വിഭാഗത്തിലാണെന്ന് എനിക്ക് പറയാനാവൂ,' താരം കൂട്ടിച്ചേർത്തു.

കുടുംബത്തോടുപ്പം സമയം ചിലവഴിക്കാനും തനിക്ക് ഇഷ്ടമാണെന്ന് ടൊവിനോ അഭിമുഖത്തിൽ പറയുന്നുണ്ട്. കോവിഡ് ലോക്ക്ഡൗൺ സമയമൊക്കെ താൻ വളരെ ആസ്വദിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്. 'കുടുംബത്തിനൊപ്പം ഇരിക്കുമ്പോള്‍ ഫോണ്‍ പോലും മാറ്റിവെച്ച് മുഴുവന്‍ സമയവും അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. വല്ലപ്പോഴുമാണ് അവരുടെ കൂടെ ഇരിക്കുന്നത്. അവരുടെ കൂടെ കളിക്കാനൊക്കെ ഇഷ്ടമാണ്,' ടൊവിനോ പറഞ്ഞു.

തന്റെ സിനിമയിലേക്കുള്ള വരവിന് കുടുംബത്തിന്റെ സിനിമാ കമ്പവും കാരണമായിട്ടുണ്ട്

തന്റെ സിനിമയിലേക്കുള്ള വരവിന് കുടുംബത്തിന്റെ സിനിമാ കമ്പവും കാരണമായിട്ടുണ്ട് എന്നാണ് ടൊവിനോ പറയുന്നത്. 'ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. ഒത്തിരി സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. വീട്ടില്‍ അങ്ങനെയൊരു സാഹചര്യമുണ്ടായിരുന്നു. വെള്ളിയാഴ്ച വരുമ്പോള്‍ അച്ഛന്‍ കാസ്റ്റ് കൊണ്ടുവരും. രാത്രി ഞങ്ങളെല്ലാം ഒന്നിച്ച് കാണും. ശനിയാഴ്ച ഞാനും ചേട്ടനും വീണ്ടും കാണും.'

'അതേപോലെ ദുരദര്‍ശനില്‍ വരുന്ന സിനിമകളെല്ലാം കാണാറുണ്ട്. അപ്പനും അമ്മയും എപ്പോഴും തിയേറ്ററുകളില്‍ പോയി സിനിമ കാണുന്നവരാണ്. ചേച്ചി ജനിച്ചപ്പോഴാണ് അതില്‍ മാറ്റം വന്നത്. അവര്‍ സിനിമയില്‍ മുഴുകുമ്പോള്‍ ചേച്ചിയെ സീറ്റിനടിയില്‍ നിന്ന് എടുത്ത് കൊണ്ടുവരേണ്ടി വരും.' ടൊവിനോ ഓർത്തു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X