For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബത്തെ ബാധിക്കരുതെന്ന് അച്ഛൻ പറഞ്ഞു; ബോൾഡായ നായിക വേഷങ്ങൾ വന്നിട്ട് ഒഴിവാക്കി!, യമുന റാണി പറയുന്നു

  |

  കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി യമുന റാണി. ചന്ദന മഴ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് യമുന പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധനേടുന്നത്. എന്നാൽ അതിനും ഏറെ നാൾ മുൻപ് മീശമാധവൻ ഉൾപ്പെടെയുള്ള സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

  ആദ്യം നിരവധി സിനിമകളിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് സീരിയലുകളിലേക്ക് നടി ചുവടു മാറ്റുകയായിരുന്നു. ഇപ്പോൾ കൂടുതലും സീരിയലുകളിലാണ് നടി അഭിനയിക്കുന്നത്. അടുത്തിടെ യമുനയുടെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു.

  Also Read: 'അപകടത്തിൽ പരിക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നു, പ്രാർത്ഥനകൾ വേണം'; പിതാവിനെ കുറിച്ച് സയനോര!

  വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. രണ്ടു മക്കളുടെയും പൂർണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയെ വിവാഹം കഴിച്ചത്.

  അടുത്തിടെ, നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സ്വന്തം കുടുംബത്തിന്റെ പിന്തുണ ഇല്ലെന്നും യമുന റാണി പറഞ്ഞിരുന്നു. പണമില്ലാതായപ്പോൾ ആരും ഇല്ലാതായി എന്നാണ് യമുന പറഞ്ഞത്. ഇപ്പോഴിതാ, സീ മലയാളം ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ താൻ സിനിമയിൽ നായികാ വേഷങ്ങൾ ചെയ്യാതിരുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. യമുനയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  '18,19, 20 വയസിലൊക്കെ നായികയായി അഭിനയിക്കേണ്ട പ്രായമാണ്. അന്ന് അതിനുള്ള ലുക്കൊക്കെ എനിക്ക് ഉണ്ടായിരുന്നു. ഇങ്ങനെ ഒന്നും അല്ലായിരുന്നു. നല്ല സുന്ദരി ആയിരുന്നു. എനിക്ക് അന്ന് സിനിമയെ കുറിച്ച് ഒന്നും അറിയില്ല. എന്റെ അച്ഛനും യാതൊരു പരിചയവും ഇല്ല. അങ്ങനെ വന്ന ഞാൻ ഇത് കരിയാറാക്കിയതാണ്.

  അന്ന് അച്ഛൻ എന്നോട് ഒറ്റക്കാര്യമേ പറഞ്ഞുള്ളു. നമ്മുടെ കുടുംബത്തെ ബാധിക്കുന്ന ഒന്നും ഉണ്ടാവരുത്. എവിടെ ആയാലും നമ്മൾ സത്യസന്ധമായി ജോലി ചെയ്യുക. നമ്മുടെ കാര്യങ്ങൾ പറയേണ്ടിടത് പറഞ്ഞ് ആ രീതിയിൽ വേണം മുന്നോട്ട് പോകാൻ എന്ന് അച്ഛന് നിർബന്ധമായിരുന്നു. ഭയങ്കര അഭിമാനിയായിരുന്നു എന്റെ ഡാഡി.

  എന്റെ റോൾ മോഡൽ അദ്ദേഹം തന്നെയാണ്. ഡാഡിയുടെ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. ആരുടെ വിഷമം കേട്ടാലും എന്റെ മനസ്സലിയും. ആര് എന്ത് പറഞ്ഞാലും അവർക്ക് വേണ്ടി എടുത്ത് ചാടും. കുഴിയിൽ ചാടാൻ ഉള്ളതാണെങ്കിൽ കുഴിയിൽ ചാടും. അങ്ങനെ ഒരുപാട് പ്രശ്‍നങ്ങളിൽ ഞാൻ പെട്ടിട്ടുണ്ട്.

  yamuna rani

  Also Read: ദിലീപും കാവ്യയ്ക്കും മുന്നില്‍ കുട്ടികളെ നിലത്തിരുത്തി; മക്കളെ നിലത്തിരുന്നോ? അസ്വസ്ഥനായ ദിലീപിന്റെ വീഡിയോ

  അച്ഛൻ അങ്ങനെയൊരു മൈൻഡ് സെറ്റ് ഉണ്ടാക്കിയെടുത്തിട്ടാണ് എന്നെ സിനിമയിലേക്ക് വിട്ടത്. സിനിമ പ്രൊഫഷൻ ആക്കിയപ്പോൾ ഞാൻ അത് തന്നെയാണ് തുടർന്നതും.

  എനിക്ക് നായികയായി ചില കഥാപാത്രങ്ങൾ വന്നപ്പോൾ അവർ പറയുന്ന ചില ഡിമാൻഡുകൾ, അത് ചിലപ്പോൾ വസ്ത്രത്തിന്റെ കാര്യത്തിലാവും, ചില സീനുകളുടെ കാര്യത്തിലാവും. അന്നത്തെ ആ പ്രായത്തിൽ എനിക്ക് അതൊക്കെ ചെയ്യാൻ മടി ആയിരുന്നു. ഇപ്പോൾ ഞാൻ കുറച്ചൂടെ ബോൾഡ് ആണ്. ചിലപ്പോൾ ഞാൻ ചെയ്‌തെന്ന് ഇരിക്കും.

  ഇപ്പോൾ ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത് കഥയുടെ ഭാഗമാണെന്ന് ആളുകൾ മനസിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ആർട്ടിസ്റ്റുകൾ എല്ലാം ബോൾഡായി. ഇപ്പോഴത്തെ പുതിയ കുട്ടികളൊക്കെ അത് ചെയ്യാൻ തയ്യാറാവും.

  നേരത്തെ അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഏതാണ്ട് അതൊരു ഭീകര സംഭവമാണ്. അതൊന്നും വേണ്ട എന്ന ചിന്ത ആയിരുന്നു. അതുകൊണ്ട് എനിക്ക് നായികാ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. അവസരം വരാതിരുന്നതല്ല. ഞാൻ ആയിട്ട് വേണ്ടെന്ന് വെച്ചതാണ്. കംഫർട്ട് സോണിൽ നിന്ന് വർക്ക് ചെയ്യുക എന്നതായിരുന്നു എന്റെ ഐഡിയ,' യമുന റാണി പറഞ്ഞു.

  Read more about: serial actress
  English summary
  Viral: Yamuna Rani Opens Up About Her Film Career And Reveals Why She Avoided Heroine Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X