നസ്രിയയും ജനീലിയയും ചെയ്തപ്പോൾ ഇഷ്ടമായി, ഞാൻ ചെയ്തപ്പോൾ ആർക്കും വേണ്ട; ക്യൂട്ട് ലുക്ക് കാരണം അവസരം പോയി: നയന

രജിഷ വിജയൻ നായികയായ ജൂൺ എന്ന സിനിമയിൽ കുഞ്ഞി എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന എൽസ. അതിനു ശേഷം മണിയറയിലെ അശോകൻ, ഉല്ലാസം, കുറുപ്പ് തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചിരുന്നു. വളരെ ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ നയനയ്ക്ക് സാധിച്ചിരുന്നു.

കുഞ്ഞി എന്ന കഥാപാത്രത്തിലൂടെ തന്നെ അടുത്ത വീട്ടിലെ കുട്ടി ഇമേജ് നയന സ്വന്തമാക്കിയിരുന്നു. നയനയുടെ നിഷ്കളങ്കതയും ഓമനത്തവും നിറഞ്ഞ മുഖവും ആ ഇമേജിന് കാരണമായിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ബോൾഡ് ഫോട്ടോഷൂട്ടുകളുമായി തിളങ്ങി നിന്നിരുന്നു. വലിയ വിമർശനങ്ങളും സൈബർ ബുള്ളിയിങ്ങും ഇതിന്റെ പേരിൽ നടിക്കെതിരെ ഉണ്ടായി.

nazriya genelia nayana

എന്നാൽ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കാനാണ് ബോൾഡ് ലുക്കുകൾ ശ്രമിക്കാൻ തീരുമാനിച്ചത് എന്നാണ് നയന പറയുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിൽ താൻ നേരിട്ട സൈബർ ആക്രമങ്ങളെ കുറിച്ചൊക്കെ നയന മനസുതുറന്നിരുന്നു.

ഇപ്പോഴിതാ, ക്യൂട്ട് കുട്ടി ഇമേജ് ബ്രേക്ക് ചെയ്യാൻ താൻ കഷ്ടപ്പെടുകയാണ് എന്ന് പറയുകയാണ് നയന. നേരത്തത്തെ ക്യൂട്ട് കുട്ടി ഇമേജ് തനിക്ക് വലിയ ബുദ്ധിമുട്ടായി മാറുകയാണ് ചെയ്തത് എന്നാണ് നയന പറയുന്നത്. തനിക്ക് ബബ്ലി ലൂക്കാണെന്ന് പറഞ്ഞ് അവസരങ്ങൾ നഷ്ടമായെന്നും നയന പറയുന്നു. പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നയന.

'സിനിമകളിലേക്ക് വരുമ്പോൾ ഈ ബബ്ലി, ചബ്ബി ഇമേജ് ഭയങ്കര പ്രശ്നമാണ്. എനിക്ക് നല്ലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതാണ്. പക്ഷെ അതിൽ നിന്ന് എന്നെ ഒഴിവാക്കി. ആ സിനിമ നല്ല രീതിയിൽ ഹിറ്റാവുകയും ചെയ്തു,'

'ഒരു ദിവസം മീറ്റിങ്ങിന് വിളിച്ച് വരുത്തി ചീഫ് അസോസിയേറ്റ് എന്നോട് പറഞ്ഞു, 'നയന ഭയങ്കര ബബ്ലി ആൻഡ് പബ്ബിയാണ് അതുകൊണ്ട് നയനക്ക് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലെന്ന്', എന്നെ ഒന്ന് ചെയ്യിപ്പിച്ച് പോലും നോക്കാതെയാണ് അവർ ഒഴിവാക്കിയത്. ചെയ്യിപ്പിച്ച് നോക്കിയാൽ അല്ലേ അറിയൂ,'

'ആ കഥാപാത്രം ചെയ്ത വ്യക്തിയും ചബ്ബിയാണ്. പക്ഷെ പുള്ളിക്കാരി നന്നായി അഭിനയിച്ചു. ആ സിനിമ ഞാൻ തീയേറ്ററിൽ പോയി കണ്ടപ്പോൾ എനിക്ക് ഭയങ്കരമായിട്ട് വിഷമമായി, കാരണം എന്നെകൊണ്ട് അത് ചെയ്യാൻ പറ്റുമായിരുന്നു,'

'ഞാൻ നസ്രിയയുടെയും ജെനീലിയയുടെയും വലിയ ആരാധികയായിരുന്നു. അവരൊക്കെ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്തപ്പോൾ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇപ്പോഴിതൊക്കെ ഔട്ട് ഓഫ് ഫാഷനായെന്ന് തോന്നുന്നു. ഞാനൊക്കെ ഇതുപോലത്തെ റോൾ ചെയ്യുമ്പോൾ ആർക്കും വേണ്ട. ഈ ചബ്ബി ആൻഡ് ബബ്ലി ഇമേജ് ബ്രേക്ക് ചെയ്യാൻ ഞാൻ കഷ്ടപ്പെടുന്നുണ്ട്,'

nayana elza

'പണ്ടൊക്കെ ഞാൻ മെലിഞ്ഞിട്ടായിരുന്നു. എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത ശരീരമായിരുന്നു. അന്നൊക്കെ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രശ്നം എന്ത് കഴിച്ചാലും വണ്ണം വെക്കില്ല എന്നതായിരുന്നു. സിനിമയ്ക്കു വേണ്ടിയിട്ടാണ് ഞാൻ കഷ്ടപ്പെട്ട് വണ്ണം വെച്ചത്. അപ്പോഴാണെങ്കിൽ ഞാൻ തടി വെച്ചതായിരുന്നു അവരുടെ പ്രശ്നം,'

'ആ സമയത്തൊക്കെ ഞാൻ ആലോചിക്കും എന്ത് ചെയ്താലും പ്രശ്നമാണല്ലോ എന്ന്. സിനിമയിൽ വണ്ണം കൂട്ടലും കുറയ്ക്കലുമെല്ലാം സ്വാഭാവികമാണ്. തടി വെച്ചിരിക്കുമ്പോൾ ചില പരിപാടികൾക്കൊക്കെ പോകാനായി ഒട്ടും ആത്മവിശ്വാസം തോന്നാറില്ല. നയന തടി വെച്ചല്ലോ എന്ന് ആരെങ്കിലും പറയുമോ എന്നൊക്കെ എനിക്ക് പേടിയാണ്,' നയന എൽസ പറഞ്ഞു.

അതേസമയം, ഋ ആണ് നയനയുടെ പുതിയ ചിത്രം. വില്യം ഷേക്സ്പിയറിന്റെ ലോകപ്രശസ്തമായ ഒഥല്ലോയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാ. വർഗീസ് ലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖമായ രാജീവ് രാജൻ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Read more about: nayana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X