അത് ഉടനെ നടക്കില്ല... ലാലേട്ടന്റെ മകളുടെ പോസ്റ്റ് വൈറലാകുന്നു, ആശംസയുമായി ആരാധകർ
സിനിമ അഭിനയവുമായി അധികം ബന്ധമൊന്നുമില്ലെങ്കിലും വിസ്മയ മോഹൻലാലിന് കൈനിറയെ ആരാധകരാണ്. അച്ഛൻ മോഹൻലാലിനും സഹോദരൻ പ്രണവിനുമൊപ്പം അധികം പൊതു വേദിയിൽ വിസ്മയ പ്രത്യക്ഷപ്പെടാറില്ല. ഇങ്ങനെയാണെങ്കിലും താരപുത്രിയുടെ വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. ലോക്ക് ഡൗൺകാലത്ത് പ്രേക്ഷകർ ഏറ്റവും അധികം തേടിയത് വിസ്മയയുടെ വിവരമായിരുന്നു. പ്രണവിനെ പോലെയല്ല വിസ്മയ. താരപുത്രിയിലേയ്ക്ക് എത്തിപ്പെടാൻ വളരെ എളുപ്പമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് വിസ്മയ. തന്റെ വർക്കുകളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട്.കമന്റ് സെക്ഷനിലും താരപുത്രി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിസ്മയ പങ്കുവെച്ച ചിത്രമാണ്. ഗ്രേയ്‍ൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റിലെ ഒരു ഭാഗം എന്ന അടിക്കുറിപ്പോട് കൂടിയാണ് താരപുത്രി ചിത്രം പങ്കുവെച്ചത്.ഇപ്പോള്‍ തന്റെ പുസ്‍തകത്തിലെ ഓരോ ഭാഗമാണ് വിസ്‍മയ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്‍തകത്തിന് പേരിട്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചരത്യത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിയേക്കും. എല്ലാവരും സുരക്ഷിതമായി ഇരിക്കാനും വിസ്മയ പയുന്നു.
താരപുത്രിയ്ക്ക് ആശംസയുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. വിസ്മയയോടും സുരക്ഷിതമായി ഇരിക്കാൻ ആരാധകർ പറയുന്നു. ഇപ്പോൾ തായ് ലൻഡിലാണ് താരപുത്രി. വിദേശത്ത് താൻ സുരക്ഷിതയാണെന്ന് വിസ്മയ തന്നെ അറിയിച്ചിരുന്നു. കമന്റ് സെക്ഷനിൽ ഒരു സുഹൃത്തിന് നൽകിയ കമന്റിലൂടെയായിരുന്നു തന്റെ സുഖ വിവരം താരപുത്രി പങ്കുവെച്ചത്. ലോക്ക് ഡൗൺ തുടങ്ങിയതിന് പിന്നാലെ വിസ്മയയെതേടി ആരാധകർ രംഗത്തെത്തിയിരുന്നു.
മമ്മൂട്ടിയുടെ പോക്കിരിരാജ പിറന്നിട്ട് ഒരു പതിറ്റാണ്ട്, രാജയും പിള്ളേരും ഇന്നും സ്ട്രോങ്ങാണ് !
സോഷ്യൽ മീഡിയയിൽ ആക്ടീവായ വിസ്മയ കഴിഞ്ഞ ദിവസം ഉഗ്രൻ ഫൈറ്റ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഉഗ്രൻ ആക്ഷൻ രംഗത്തിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ആളാണ് മോഹൻലാൽ. ആക്ഷന്റെ കാര്യത്തിൽ പ്രണവും ഒട്ടും പിന്നിൽ അല്ലെന്ന് ആദ്യ ചിത്രമായ ആദിയിലൂടെ തന്നെ പ്രണവ് അത് തെളിയിച്ചതായിരുന്നു. ഇപ്പോഴിത താനും ആക്ഷനിൽ ഒട്ടും പിന്നിലല്ലെന്ന് വിസ്മയ തെളിയിച്ചിരിക്കുകയാണ്.,തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോയാണ് താരപുത്രി പങ്കുവെച്ചത്.ടോണി എന്ന ആളിൽ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിച്ചത്. ലാലേട്ടനെപോലെ തന്നെ ആക്ഷനിൽ മകൾക്കും നല്ല താള ബോധമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications