മമ്മൂട്ടിയുടെ ധ്രുവത്തില്‍ വര്‍ഗീയത കാണാത്തവര്‍ മേപ്പടിയാനില്‍ കാണുന്നു; മേപ്പടിയാനെ പിന്തുണച്ച് വിവേക് ഗോപന്‍
നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണത്തിലേക്കും കാലെടുത്ത് വച്ചിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ മേപ്പടിയാനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് മികച്ച സ്വീകരണവും ലഭിച്ചിരുന്നു. എന്നാല്‍ ്ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമാണ്. ചിത്രം വലത് ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതാണെന്നാണ് വിമര്‍ശനം. വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ വിവേക് ഗോപനും ചിത്രത്തെ പ്രതിരോധിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ധ്രുവത്തെ ഉദാഹരണമായി കാണിച്ചു കൊണ്ടാണ് വിവേക് ഗോപന്‍ മേപ്പടിയാനെ പ്രതിരോധിക്കുന്നത്. ധ്രുവത്തിലെ നായകനും നീണ്ട കുറിച്ച ധരിച്ച, ഗായത്രി മന്ത്രം ജപിക്കുന്ന കഥാപാത്രമായിരുന്നു. വില്ലന്‍ ഹൈദരാലി മരക്കാര്‍ ഇടത്തോട്ട് മുണ്ട് ഉടുക്കുന്നവരും നിസ്‌കരിക്കുന്നവരുമായിരുന്നു. എന്നാല്‍ അന്ന് വര്‍ഗ്ഗീയത കണ്ടില്ലെന്നും ഇന്ന് കാണുകയാണെന്നും വര്‍ഗ്ഗീയത കൊടിക്കൊത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിലാണെന്നും വിവേക് ഗോപന്‍ പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം.

മേപ്പടിയാന്‍ എന്ന സിനിമയില്‍ കൊളുത്തിയ വിളക്ക് വര്‍ഗീയ വിളക്കാണത്രേ ??.. അതില്‍ ഉടുത്തിരിക്കുന്ന കറുപ്പ് വര്‍ഗീയ കറുപ്പാണെന്നും ഉപയോഗിച്ച ആംബുലന്‍സ് വര്‍ഗീയ ആംബുലന്‍സ് ആണെന്ന് അത് ഓടിച്ച റോഡ് വര്‍ഗീയ റോഡ് ആണെന്നും ഉണ്ണിമുകുന്ദന്‍ അവതരിപ്പിച്ച ജയകൃഷ്ണന്‍ വര്‍ഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലന്‍ വേഷക്കാരന്‍ അഷ്റഫ് ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആള്‍ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയില്‍ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ......

നിങ്ങള്‍ 'ധ്രുവം 'എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ(ഇത് മാത്രമല്ല നിരവധി സിനിമകള്‍ ഉദാഹരണങ്ങളായി ഉണ്ട്) .. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങള്‍ ആയിരുന്നല്ലോ.. അതിലെ വില്ലനായ ഹൈദര്‍ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയില്‍ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വര്‍ഗീയത കാണാത്തവര്‍ ഇന്ന് വര്‍ഗീയത കാണുന്നെങ്കില്‍ വര്‍ഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്...

നിങ്ങളുടെ വര്‍ഗീയ കാര്‍ഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും ... ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന gods own country യെ അപ്പാടെ അങ്ങ് വിഴുങ്ങാമെന്നു കരുതിയോ? നിങ്ങളുടെ ഈ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാര്യമ്പരത്തെയും ആസ്വാദന സംസ്‌ക്കാരത്തെയുമാണ്.. മേപ്പടിയാന്‍ പോലുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ... നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നല്‍കാം
NB :മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ... ദഹനക്കേടിന് അത് പോരാ.. വെറുതെ കലയെ വര്‍ഗീയതയുമായി കൂട്ടി കുഴക്കരുത് എന്ന് പറഞ്ഞാണ് താരം തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
Recommended Video

നവിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധായകന്‍. ചിത്രത്തില്‍ സേവഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത് അടക്കം ചൂണ്ടിക്കാണിച്ചും മറ്റുമാണ് ചിത്രത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications