'മരണം മുന്നിൽ കണ്ടുകൊണ്ടാണ് ഞാൻ കഴിയുന്നത്; അയാൾ എന്റെ പിന്നാലെയുണ്ട്': വീഡിയോയുമായി ദീപ്തി!
സോഷ്യൽ മീഡിയയിലെ താരമാണ് ദീപ്തി സീതത്തോട്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരാണ് ദീപ്തിയ്ക്കുള്ളത്. തന്റെയും കുടുംബത്തിന്റെയും തന്റെ കൊച്ചു ഗ്രാമത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ദീപ്തി എത്താറുള്ളത്. വ്ലോഗർ എന്നതിനപ്പുറം സാമൂഹ്യപ്രവർത്തകയും അധ്യാപികയുമാണ് ദീപ്‌തി. വ്ലോഗിങ്ങിലൂടെ തനിക്ക് ലഭിക്കുന്ന വരുമാനം ആദിവാസികളുടെ ക്ഷേമത്തിനായാണ് ദീപ്തി ഉപയോഗിക്കുന്നത്.
ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ അതിജീവിച്ച് വന്ന ഒരാളാണ് ദീപ്തി. എന്നാൽ കുറച്ചുകാലമായി സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ താരം നേരിടുന്നുണ്ട്. താനും ഭർത്താവും വേർപിരിയാൻ പോകുന്നു എന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ദീപ്തി ആരാധകരെ അറിയിച്ചിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരികമായ ഉപദ്രവങ്ങളും കാരണമാണ് താൻ അങ്ങനെയൊരു തീരുമാനം എടുക്കാൻ നിർബന്ധിതയായത് എന്നാണ് ദീപ്തി പറഞ്ഞത്.

ഇപ്പോഴിതാ വേർപിരിയാൻ തീരുമാനിച്ച ശേഷവും ഭർത്താവ് ഭീഷണിയുമായി വരുകയാണെന്ന് ദീപ്തി പറയുന്നു. 'രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ലെങ്കിൽ കൂടിയും കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ്. മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഒരു പിറന്നാൾ വന്നിട്ട് പോലും എനിക്ക് മനസമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞില്ല. നവംബർ 20ന് ആയിരുന്നു എന്റെ പിറന്നാൾ. അന്ന് തന്നെ എന്നെ തീർക്കും എന്നായിരുന്നു അയാളുടെ ഭീഷണി,' യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദീപ്തി പറയുന്നു.
'എന്നും ഇതേ ഭീഷണി ആണ്. എന്നെ വെട്ടുന്നതോ കുത്തുന്നതോ ഒന്നും വിഷയമല്ല. വീട്ടുകാരെ ഓർത്തിട്ടാണ് ഭയം. പതിനെട്ടാം തീയതി അയാളുടെ വണ്ടി ഇങ്ങോട്ടേയ്ക്ക് വരുന്നതായി കണ്ടുവെന്ന് ഒരാൾ പറഞ്ഞതനുസരിച്ച് ഞാൻ താമസം മാറ്റിയിരുന്നു. 19ന് വൈകിട്ട് തന്നെ ഒരു ഹോം സ്റ്റേയിലേക്ക് ഞാൻ മാറി. ജനിച്ച ദിവസം നാട്ടിൽ ഉണ്ടായിട്ട് പോലും അച്ഛനെയും അമ്മയെയും കാണാതെ കഴിയേണ്ടി വന്നു. അവരൊക്കെ വിഷമിച്ചിട്ടുണ്ടാകും,'
'അയാൾ വീട്ടിൽ അന്ന് വന്നിട്ടുണ്ടാകാം. ഞാൻ ഇല്ലെന്ന് മനസിലാക്കി തിരികെ പോയതാകാം. ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത് എന്ന് ആളുകൾ ചോദിച്ചേക്കാം. പക്ഷെ എനിക്ക് പറയണം. കാരണം ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനാമായിരുന്നു വിവാഹമോചനം. കാരണം എന്റെ തീരുമാനത്തിന് പിന്നാലെ ഒരുപാട് പേർ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്. അതായത് മക്കളും കൊച്ചുമക്കളും ആയശേഷം ഡിവോഴ്സ് എന്ന തീരുമാനം എടുത്തവരുണ്ട്. അപ്പോൾ എന്തായിരുന്നു അവരുടെ ജീവിതമെന്ന് ഊഹിക്കാവുന്നതല്ലേ,'

'അയാളും ഈ വീഡിയോ കാണുന്നുണ്ടായിരിക്കും. പക്ഷേ ഒരിക്കൽ പോലും അയാൾ എന്നെ നേരിട്ട് കേൾക്കാൻ ശ്രമിച്ചിട്ടില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന ആളുകളെയെല്ലാം തീർത്തുകളയും എന്നൊക്കെയാണ് ഭീഷണി. ഞാൻ വോയിസ് മെസേജ് അയച്ചാൽ പോലും അതിനോട് പ്രതികരിക്കില്ല. വാട്സ്ആപ്പ് കോൾ ചെയ്താണ് ഭീഷണി. അത് റെക്കോർഡ് ചെയ്യാനും നിവൃത്തിയില്ല. ഇപ്പോഴും അയാൾ നല്ല മദ്യപാനമാണ്. കുടിച്ചിട്ടാണ് ഇതെല്ലാം, അയാളുടെ ഇമേജ് പോകേണ്ട എന്ന് കരുതിയാണ് ഒരു ഫോട്ടോ പോലും ഇടാത്തത്,'
'ഞാൻ ഇപ്പോൾ ഒട്ടും ഓക്കേ അല്ല. കേസ് കൊടുത്തിട്ട് ഒന്നും ഒരു കാര്യവുമില്ല എന്ന് മനസിലായി. പുള്ളിക്ക് എന്നെ വേദനിപ്പിച്ചു കഴിയുമ്പോഴാണ് സന്തോഷം. ഒരു ദിവസം രാത്രി കിടന്നുറങ്ങുകയായിരുന്ന എന്റെ നെഞ്ചത്ത് ഷൂസിട്ട്, സിഗരറ്റൊക്കെ ചവിട്ടി അരച്ചിട്ടുണ്ട്. അങ്ങനെ ഉള്ള കാര്യങ്ങളാണ് അയാൾ ചെയ്‌തിരുന്നത്. കൊല്ലാൻ വരെ ശ്രമമുണ്ടായി. അങ്ങനെ ഒരുപാട് ക്രൂരതകൾ ചെയ്‌തിട്ടുണ്ട്. പലരുടെയും പ്രാർത്ഥനകൾ കൊണ്ടാകും, ഞാൻ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ടു,' ദീപ്തി വികാരാധീനയായി പറഞ്ഞു.


Click it and Unblock the Notifications