ഇതൊക്കെ സോഷ്യൽ മീഡിയയിൽ വന്ന് പറയണോ? പരസ്പരം പറഞ്ഞു തീർത്തുകൂടെ; അസ്‌ല-ജാസ്മിൻ വിഷയത്തിൽ ഹെലൻ

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ജാസ്മിന്‍ ജാഫറും അസ്ല മാര്‍ലി എന്ന ഹിലയും. കുക്ക് വിത്ത് കോമഡി എന്ന ടെലിവിഷൻ പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്കും എത്തിയിട്ടുള്ള ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയ താരങ്ങൾ എന്നതിന് പുറമെ അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും അത്ര നല്ല സൗഹൃദത്തിലല്ല.

അസ്‌ലയുടെയും ജാസ്മിന്റെയും പോസ്റ്റുകളിൽ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു. തുടർന്ന് എന്താണ് ഈ പിണക്കത്തിന് കാരണമെന്ന് ചോദിച്ച് ഇരുവരുടെയും ആരാധകരും എത്തുകയുണ്ടായി. ഇതിനിടെയിൽ ജാസ്മിന്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. അസ്ലയും താനും ഇപ്പോള്‍ സുഹൃത്തുക്കളല്ലെന്നാണ് തുറന്നു പറയുകയായിരുന്നു ജാസ്മിൻ. പിന്നാലെ ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി അസ്‌ലയും രംഗത്തെത്തി.

Helen Of Sparta, Jasmine Jaffer, Asla Marley

ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചെത്തിയിരിക്കുകയാണ് മറ്റൊരു സോഷ്യൽ മീഡിയ താരമായ ഹെലൻ ഓഫ് സ്പാർത്ത എന്ന ധന്യ. രണ്ടുപേരെയും തനിക്ക് വ്യക്തിപരമായി അറിയുന്നത് ആണെന്നും അത്രയും നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും എന്തിനാണ് ഇങ്ങനെ വന്ന് കുറ്റം പറയുന്നത് എന്ന് ചിന്തിച്ചുപോയെന്നും ധന്യ പറയുന്നു. ഇത്തരം കാര്യങ്ങൾ പരസ്പരം പറഞ്ഞു തീർക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

'രണ്ടുപേരും എനിക്ക് പേഴ്സണലി അറിയുന്നവർ ആണ്. അവരും നല്ല സുഹൃത്തുക്കൾ ആണ്. അത്രയും ഹാപ്പി ആയിട്ട് നല്ല ബോണ്ടിലുണ്ടായിരുന്ന ആളുകൾക്ക് ഇതെന്തുപറ്റി എന്നാണ് ഞാൻ അവരുടെ വീഡിയോകൾ കണ്ടപ്പോൾ ആലോചിച്ചത്. രണ്ടുപേരും വീഡിയോയിൽ വന്നിരുന്നു പരസ്പരം കുറ്റം പറയുന്നത് എന്തിനാണെന്ന് ചിന്തിച്ചു പോയി. ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. എനിക്ക് പറയാനുള്ളത്, നിങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പറയാതിരിക്കുക എന്നതാണ്,'

'ഒരാൾ പറയുന്നു, ഞാൻ ഇങ്ങനെ പറയുന്നതുകൊണ്ട് മറ്റേ വ്യക്തിയെ സൈബർ അറ്റാക്ക് ചെയ്യരുതെന്ന്. അങ്ങനെ അതിന്റെ തീവ്രത അറിയാമെങ്കിൽ എന്തിനാണ് എല്ലാ പേഴ്സണൽ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പറയാൻ നിൽക്കുന്നത്. എല്ലാ സൗഹൃദങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങൾക്ക് ഇടയിലുള്ള വിഷയം പറഞ്ഞു തീർക്കുക. എനിക്കും സുഹൃത്തുക്കളുണ്ട്, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഞങ്ങൾ പരസ്പരം പറഞ്ഞു തീർക്കാറുണ്ട്. അതാണ് ഏറ്റവും നല്ല രീതി. അല്ലാതെ എടുത്തു ചാടി തീരുമാനം എടുക്കാതെ ഇരിക്കുക,'

Jasmine Jaffer, Asla Marley

'ഞാൻ ആകെ കമ്പനി ഉള്ളത് സീക്രെട്ട് ഏജന്റുമായിട്ടാണ്, ഞങ്ങൾക്ക് ഇടയിൽ വിഷയങ്ങൾ ഉണ്ടായാൽ പരസ്പരം പറഞ്ഞു തീർക്കുകയാണ് പതിവ്, അല്ലാതെ വീഡിയോ ചെയ്യില്ല. നിങ്ങളുടെ കുടുംബത്തിലുള്ള വിഷയങ്ങൾ പറയും പോലെയാണ് ഇതും. കമന്റോളികൾ ഇതെല്ലാം ആഘോഷമാക്കാൻ ഇരിക്കുകയാണ്. ആരായാലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ വന്ന് വിളമ്പാതിരിക്കാൻ ശ്രമിക്കുക. അത് കാര്യങ്ങൾ മോശമാക്കുകയെ ഉള്ളൂ,' ഹെലൻ ഓഫ് സ്പാർത്ത വീഡിയോയിൽ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X