അറേഞ്ച്ഡ് മാര്യേജ് എനിക്ക് പറ്റുമോന്ന് അറിയില്ല; വിവാഹം കഴിഞ്ഞാലും എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കണം: ജാസ്മിൻ

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ജാസ്മിന്‍ ശ്രദ്ധ നേടുന്നത്. ബ്യൂട്ടി ടിപ്സ് വീഡിയോകളിലൂടെയും രസകരമായ റീൽസുകളിലൂടെയുമൊക്കെയാണ് ജാസ്മിൻ ആരാധകരെ സ്വന്തമാക്കിയത്. പിന്നാലെ കുക്ക് വിത്ത് കോമഡിയിലൂടെ ടെലിവഷനിലും ജാസ്മിന്‍ ജാഫര്‍ സാന്നിധ്യം അറിയിച്ചു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനൊപ്പം തന്നെ ജാസ്മിന്റെ വ്യക്തിജീവിതവും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു.

ജാസ്മിന്റെ വിവാഹ നിശ്ചയം നടന്നതും പിന്നീടത് തകര്‍ന്നതുമെല്ലാം അടുത്തിടെ വാര്‍ത്തയായി മാറിയിരുന്നു. അതിനിടെ സുഹൃത്തായിരുന്ന വ്ലോഗർ അസ്‌ല മാർലിയുമായി ജാസ്മിൻ പിണങ്ങിയതും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ വാദപ്രതിവാദങ്ങളും ആരാധകരെ ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോഴിതാ ജാസ്മിന്റെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. നിലവിലെ ജീവിതത്തെ കുറിച്ചും വിവാഹം കഴിക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ജാസ്മിൻ. വെറൈറ്റി മീഡിയയുമായി സംസാരിക്കുകയായിരുന്നു താരം.

Jasmine Jaffer, Jasmine Jaffer marriage, Jasmine Jaffer news

ഒരുപാട് സന്തോഷിക്കാതെയും ഒരുപാട് ദുഃഖിക്കാതെയും ന്യൂട്രലായിട്ടാണ് ഇപ്പോൾ തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് ജാസ്മിൻ പറയുന്നു. കുറെയൊക്കെ എന്റെ വായിൽ നിന്ന് പോയതുണ്ട്. അതിനൊന്നും ഞാൻ ആരെയും കുറ്റം പറയാനില്ല. കുറെയൊക്കെ അല്ലാതെ വന്നതുമുണ്ട്. പണ്ടൊക്കെ ഞാൻ ഫിൽറ്റർ ഇല്ലാതെയാണ് സംസാരിച്ചിരുന്നത്. ഇപ്പോൾ ഫിൽട്ടർ ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അതും അറിയില്ല. എങ്കിലും ഞാൻ ശ്രമിക്കാറുണ്ട്. പണ്ട് മനസ്സിൽ തോന്നുന്നത് ഞാൻ പറയുമായിരുന്നു. എന്നാലിപ്പോൾ അത് ശ്രദ്ധിക്കാറുണ്ടെന്ന് താരം പറയുന്നു.

2023ൽ ഞാൻ ചില ആളുകളെ പരിചയപ്പെട്ടു, ചില ആളുകളെ മനസിലാക്കി. അതിനുശേഷം പരിചയപ്പെടുന്നവരെയെല്ലാം ഞാൻ ഒരു കൈ അകലത്തിലാണ് നിർത്തുന്നത്. അവിടെ നിന്നാൽ മതി എന്ന രീതിയാണ്. തിരിച്ചു ഞാനും അങ്ങനെയാണ്. ആരെയും ക്ലോസാക്കി നിർത്താൻ ഇപ്പോൾ തോന്നാറില്ല. ക്ലോസ് സർക്കിളിൽ കുറച്ചുപേരുണ്ട്. എന്റെ കംഫർട്ട് സോൺ. അതിൽ നിന്നും പുറത്തുവരാൻ എനിക്ക് പേടിയാണ്. ഇപ്പോൾ ഒരു ട്രസ്റ്റ് ഇഷ്യൂ വന്നിട്ടുണ്ട്. അത് മാറുമായിരിക്കാം. അല്ലാതെ ആരെയും വിശ്വസിക്കില്ല എന്നൊരു സംഭവമില്ലെന്നും ജാസ്മിൻ വ്യക്തമാക്കി.

മാക്സിമം കാര്യങ്ങളിൽ ഞാൻ മിണ്ടാതെയിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പക്ഷെ ആളുകൾ ഇല്ലാത്ത കഥകൾ മെനയാൻ തുടങ്ങിയപ്പോഴാണ് ഞാൻ പ്രതികരിച്ചത്. ഇപ്പോഴും മിണ്ടാതെയിരിക്കാൻ ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ബ്രേക്കപ്പിനെ കുറിച്ചും വിവാഹം കഴിക്കുന്നതിനെ കുറിച്ചും ജാസ്മിൻ മനസുതുറന്നു.

'ബ്രേക്കപ്പായി രണ്ടു മൂന്നാഴ്ച എനിക്ക് ഭയങ്കര സങ്കടമായിരുന്നു. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാത്ത അവസ്ഥയായിരുന്നു. നമ്മൾ അടിച്ചു പിരിയുന്നത് ആണെങ്കിൽ ചിലപ്പോൾ ഇത്ര വിഷമം ഉണ്ടാവില്ലായിരിക്കും. എന്നാലിത് ഞങ്ങൾ പരസ്പരം ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു. അങ്ങനെ രണ്ടു മൂന്നാഴ്ച ആ വിഷമത്തിൽ ഇരുന്ന ശേഷം ഞാൻ ഉമ്മയോട് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു. നിനക്ക് പ്രാന്താണോ എന്നാണ് ഉമ്മ ചോദിച്ചത്,'

Jasmine Jaffer, Jasmine Jaffer marriage, Jasmine Jaffer news

'ഞാൻ എന്തായാലും കല്യാണം കഴിക്കും. മാട്രിമോണിയൽ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എനിക്ക് തോന്നുമ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കും. ഇനി വരുന്നയാൾ എന്നെ മനസിലാക്കുന്ന ഒരാളായാൽ മാത്രം മതി. നല്ലൊരു ജോലിയും ഉണ്ടാകണം. അതല്ലാതെ മറ്റെന്തെങ്കിലും വേണമെന്ന് എനിക്കില്ല. അതുപോലെ ഒരു അറേഞ്ച്ഡ് മാര്യേജ് എനിക്ക് പറ്റുമോ എന്ന് അറിയില്ല. എനിക്ക് എന്നെ മനസിലാക്കിയ ഒരാളെ വിവാഹം ചെയ്യണമെന്നാണ്. എന്റെ വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കുന്ന ഒരാളായിരിക്കണം,'

'അത്തയ്ക്ക് (വാപ്പ) സുഖമില്ലാതെ ഇരിക്കുന്നതിനാൽ ജോലിക്ക് വിടാൻ എനിക്ക് പേടിയാണ്. അനിയൻ ഒരു നിലയിൽ എത്തുന്നത് വരെ എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കണം. അവനെ പഠിപ്പിക്കണം. അത് കുറേപേർക്ക് സമ്മതിക്കാൻ പറ്റില്ലായിരിക്കും. അതൊക്കെ മനസിലാക്കി, പിന്തുണ നൽകി നിൽക്കുന്ന ഒരാളാകണം. അറേഞ്ച്ഡ് മാര്യേജ് ആകുമ്പോൾ ഈ മനസിലാക്കാൻ ഒന്നും ഉണ്ടാകണമെന്നില്ല,' ജാസ്മിൻ പറയുന്നു. വിവാഹം എപ്പോഴുണ്ടാകും എന്നൊന്നും ഇപ്പോൾ പറയാനാകില്ല. പടച്ചോൻ തീരുമാനിച്ചിരിക്കുന്നത് പോലെ നടക്കട്ടെയെന്നും ജാസ്മിൻ ജാഫർ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X