വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം! രണ്ടുപേരും അടിച്ചുപിരിഞ്ഞോ?; ഡിവോഴ്സായോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് ഉണ്ണിമായ

സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് വ്‌ളോഗർ ഉണ്ണിമായ. മേക്കപ്പ് ടിപ്‌സ് വീഡിയോകളിലൂടെയാണ് ഉണ്ണിമായ സോഷ്യൽ മീഡിയയിലെ താരമായി മാറിയത്. അടുത്തിടെ ബസിംഗ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത അവതരണ ശൈലിയാണ് ഉണ്ണിമായയെ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്.

സൗന്ദര്യ സംരക്ഷണം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉണ്ണിമായയുടെ കയ്യിൽ പൊടിക്കൈകൾ ഉണ്ടാകാറുണ്ട്. രണ്ടു മില്ല്യണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമായയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം. യൂട്യൂബിന് പുറമെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ഒരുപാട് പേർ ഉണ്ണിമായയെ ഫോളോ ചെയ്യുന്നുണ്ട്. ഇടയ്ക്ക് തന്റെ സ്വന്തം വിശേഷങ്ങളുമൊക്കെ ഉണ്ണിമായ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

unnimaya

യൂട്യൂബിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഉണ്ണിമായ വിവാഹിതയായത്. ആയുർവേദ ഡോക്ടറായ ലയ്സ്ലി ജോസഫാണ് ഉണ്ണിയുടെ ഭർത്താവ്. രണ്ടു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം ഇടയ്ക്ക് ഒന്നിച്ചുള്ള വീഡിയോകളും മറ്റുമായി ഉണ്ണിമയായും ലയ്സ്ലിയും എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഇവർ ഒന്നിച്ചുള്ള വീഡിയോകളൊന്നും കണ്ടിരുന്നില്ല. അതോടെ ഡിവോഴ്സ് ആയോ എന്ന ചോദ്യവുമായി ചിലർ എത്തിയിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ നിരന്തരമായുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ഉണ്ണിമായയും ലയ്സ്ലിയും. ചാനലിൽ പങ്കുവെച്ച പുതിയ ക്യൂ ആൻഡ് എ വീഡിയോയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി, ചെറിയ അടിയും വഴക്കും, പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി ജീവിതം മുൻപോട്ട് പോകുകയാണ് എന്നാണ് ഉണ്ണിമായയും ലയ്സ്ലിയും പറയുന്നത്. ഡിവോഴ്സ് ആയോ എന്നാണ് പലരുടെയും ചോദ്യം, ആകുമ്പോൾ അറിയിക്കാമെന്നും ഇരുവരും പറഞ്ഞു.

കണ്ടാൽ പ്രശ്നം കണ്ടില്ലെങ്കിൽ പ്രശ്നം, എല്ലാം പ്രശ്നങ്ങൾ ആണല്ലോ. ഞാൻ ഇപ്പോൾ കോഴിക്കോടാണ്. ആഴ്ചയിൽ ഒരു ദിവസം ഒക്കെയാണ് ഇങ്ങോട്ടേക്ക് എത്തുക. പിന്നെ കൊല്ലത്തെ വീട്ടിൽ പോണം ആകെ തിരക്കായിരിക്കും. അത് തന്നെയാണ് വീഡിയോസിൽ കാണാത്തത്. ഇതുവരെ ഞങ്ങൾ തമ്മിൽ കുഴപ്പങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് പോകുന്നത്, ലയ്സ്ലി പറഞ്ഞു.

രണ്ടാളും എല്ലാ കാര്യത്തിലും വ്യത്യസ്തർ ആണ്. പരസ്പരം ഇഷ്ടപെടാത്ത കാര്യങ്ങൾ തുറന്നു സംസാരിക്കാറുണ്ട്. വഴക്കുണ്ടായാൽ ഫോൺ ഒക്കെ മാറ്റിവച്ചുകൊണ്ട് വിഷയങ്ങൾ പറഞ്ഞു സോൾവ് ചെയ്യാറുണ്ടെന്നും ഇരുവരും പറഞ്ഞു. പേഴ്സണൽ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ചോദിക്കരുത് എന്ന് പറയാനാകില്ല. ഓരോ ആളുകളും ഓരോ തരത്തിൽ ആയിരിക്കില്ലേ.

unnimaya

കുട്ടികൾ ആയില്ലേ എന്നുള്ള ചോദ്യങ്ങളാണ് കൂടുതലും കേൾക്കുന്നത്. മുപ്പതുവയസ്സിനുശേഷം കുട്ടികൾ ജനിച്ചാൽ ഓട്ടിസം വരും എന്നൊക്കെ പറയുന്നവരുണ്ട്. അതിന് സാധ്യത ഉണ്ടാകാം. എന്നാൽ സെലിബ്രിറ്റികളൊക്കെ എത്രയോ പ്രായമായിട്ടാണ് ഗർഭിണിയാകുന്നത്, ഉണ്ണിമായ പറയുന്നു.

എങ്ങനെയാണ് ഇൻ ലോസുമായി നല്ല ഒരു ബന്ധം സൂക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ലസ്ലിയും ഉണ്ണിമായയും നൽകിയ മറുപടിയും ശ്രദ്ധ നേടി. കൂടുതൽ അടുക്കുമ്പോൾ ആണ് വിഷയങ്ങൾ ഉണ്ടാകുന്നത്. നമ്മൾ പരസ്പരം കാണുന്നു എന്നതല്ലാതെ ഒരുമിച്ചല്ല താമസം. സെപ്പറേറ്റ് ആയിട്ടാണ് താമസിക്കുന്നത്. അതുകൊണ്ട് വീട്ടിൽ അങ്ങനെ വലിയ വിഷയങ്ങൾ ഒന്നുമില്ല. ഇരുകൂട്ടരും ഹാപ്പി ആയാണ് പോകുന്നത്. ക്യൂ ആൻഡ് എ വീഡിയോയിൽ ഉണ്ണിമായയും ഭർത്താവ് ലയ്സ്ലിയും പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X