എല്ലാവരുടേയും മുന്നില്‍ വച്ച് സുരേഷ് ഗോപിയെ അപമാനിച്ചു; നിയന്ത്രണം വിട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു!

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. സിനിമയില്‍ തീപ്പൊരി കഥാപാത്രങ്ങളാണ് കൂടുതലും ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ ഒരു കുട്ടിയുടെ മനസാണെന്നാണ് സംവിധായകന്‍ വിഎം വിനു ഒരിക്കല്‍ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത്.

സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ന്യു ഇയര്‍. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സുകുമാരന്റെ വാക്കുകള്‍ കേട്ട് സുരേഷ് ഗോപി പൊട്ടിക്കരയുകയുണ്ടായിരുന്നു. ഒരിക്കല്‍ ഈ സംഭവത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ വിഎം വിനു മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ ഒരിക്കല്‍ കൂടി വായിക്കാം തുടര്‍ന്ന്.

സുരേഷ് ഗോപി

സിനിമയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്കാ വില്ലന്‍. ജയറാം, ഉര്‍വശി, സുകുമാരേട്ടന്‍, പിന്നെ ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്ന ബാബു ആന്റണിയും. പണം തട്ടാനായി സ്വന്തം ഭാര്യയെ ബാബു ആന്റണിയുടെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കൊല്ലാന്‍ വിടുന്ന ഭര്‍ത്താവാണ് സുരേഷ് ഗോപിയുടെ കഥാപാത്രം. ക്ലൈമാക്‌സില്‍ താക്കോല്‍ വച്ചുള്ളൊരു കളിയില്‍ ആണ് സുരേഷ് ഗോപി. സുകുമാരന്റെ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം സുരേഷ് ഗോപിയാണ് എല്ലാം ചെയ്തതെന്ന് കണ്ടു പിടിക്കുന്നതാണ് ക്ലൈമാക്‌സ്.

രാത്രി രണ്ട് മണി

രാത്രി രണ്ട് മണിയോ ഒരു മണിയോ മറ്റോ ആണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്. സുരേഷ് ഗോപി ദേഹത്ത് ലിക്കര്‍ ഒഴിച്ച് തീകൊളുത്തി സ്വയം മരിക്കുന്നതാണ് ക്ലൈമാക്‌സ്. അതിന്റെ റിഹേഴ്‌സല്‍ മറക്കാനാകില്ല. സുരേഷ് ഗോപി, സുകുവേട്ടന്‍, ജയറാം, ഉര്‍വശി എന്നിവരാണുള്ളത്. റിഹേഴ്‌സലില്‍ സുരേഷിന് ഇടയ്ക്ക് ഡയലോഗ് തെറ്റി പോകുന്നൊക്കെയുണ്ട്. പക്ഷെ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടു.

സുരേഷ് ഗോപി ഗംഭീര പെര്‍ഫോമന്‍സായിരുന്നു. ഡയലോഗ് പറഞ്ഞ് നടന്നിങ്ങനെ തിരിഞ്ഞ് വരുമ്പോള്‍ സുകുവേട്ടന്‍ പെട്ടെന്ന് താന്‍ എന്താടോ ശിവാജി ഗണേശനോ? എന്തിനാണ് ശിവാജി ഗണേശനെ പോലെ ഇത്ര ഓവര്‍ ആയിട്ട് അഭിനയിക്കുന്നത്? എന്ന് പറഞ്ഞു. ചുറ്റിനും ഇത്രയും ടെക്‌നീഷ്യന്മാരും ക്രൂവും നില്‍ക്കുമ്പോള്‍ സുകുവേട്ടന്‍ സുരേഷിനെ ഭയങ്കരമായിട്ട് അപമാനിച്ചു. സുരേഷ് ഗോപി പാവമാണ്, ഒരു കുട്ടിയുടെ മനസാണ്. അദ്ദേഹം റിഹേഴ്‌സല്‍ നടക്കുന്ന മുറിയ്ക്ക് പിന്നിലെ ഗാര്‍ഡനിലേക്ക് ഒറ്റ പോക്കായിരുന്നു.

ഒരു തേങ്ങല്‍ ഞാന്‍ കേട്ടു

ഒരു തേങ്ങല്‍ ഞാന്‍ കേട്ടു. അതൊന്നും കാര്യാക്കണ്ട ഞാന്‍ നല്ലൊരു കാര്യമല്ലേ പറഞ്ഞതെന്നും പറഞ്ഞ് സുകുവേട്ടന്‍ വേറെ വഴിക്കും പോയി. എല്ലാവരും ആകെ മൂഡൗട്ടായി. തമ്പി സാര്‍ ഓക്കെ ചെന്ന് പോട്ടെ മോനെ സാരല്ല എന്നൊക്കെ പറഞ്ഞു. സുരേഷ് ഭയങ്കരമായി കരയുകയാണ്. ആ സമയത്ത് ഇവരേക്കാളൊക്കെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടായിരുന്നു സുരേഷ്. ഒരുപക്ഷെ ആ ഈഗോയായിരിക്കാം സുകുവേട്ടന്‍ അങ്ങനെ പറയാന്‍ കാരണമായത്. നല്ല രസമായിട്ട് പെര്‍ഫോം ചെയ്യുകയായിരുന്നു സുരേഷ്. ഞാന്‍ സുരേഷിന്റെ അടുത്ത് പോയിരുന്നു. സാരല്ല എന്ന് പറഞ്ഞു. അയാള്‍ വിതുമ്പി വിതുമ്പി കരയുകയായിരുന്നു. കണ്ടപ്പോള്‍ എനിക്ക് നെഞ്ച് പൊട്ടിപ്പോയി.

Recommended Video

നെഞ്ചുപൊട്ടി കരഞ്ഞ് സുരേഷ് ഗോപി..ഞാൻ നശിക്കുന്നത് അവർക്ക് കാണണം
കോമ്പര്‍മൈസ്

പിന്നെ ഒരു ബ്രേക്കൊക്കെ എടുത്ത് കോമ്പര്‍മൈസ് ചെയ്തു. ആശാനെ ഞാനൊരു തമാശ പറഞ്ഞതായി അങ്ങ് കൂട്ടിയാല്‍ മതിയെന്ന് പറഞ്ഞ് സുകുവേട്ടനും കൂളായി. പിന്നെയാണ് ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. ആ സംഭവം സുരേഷിന് ഒരു വാശിയായി മാറിയിരുന്നു. അത്ര നല്ലതായിരുന്നു സുരേഷിന്റെ അഭിനയം എന്നാണ് വിഎം വിനു ഓര്‍ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X