പ്രണയത്തെ എതിര്‍ത്തത് അമ്മയോ? കാത്തിരിക്കുമെന്ന് കരുതിയ കമല്‍ വേറെ ജീവിതം തേടിപ്പോയി
സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ശ്രീവിദ്യയുടേത്. തന്റെ പ്രകടനം കൊണ്ട് ശ്രീവിദ്യ മനസ് തൊട്ട നിമിഷങ്ങള്‍ നിരവധിയാണ്. നായികയായും സഹനടിയായും അമ്മയായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ശ്രീവിദ്യയ്ക്ക് സാധിച്ചു. നല്ലൊരു നര്‍ത്തകിയും ഗായികയുമൊക്കെയായിരുന്നു ശ്രിവീദ്യ. തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നിന്ന താരം.
തന്റെ ഓഫ് സ്‌ക്രീന്‍ പ്രകടനങ്ങള്‍ എന്നത് പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും ശ്രീവിദ്യ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശ്രീവിദ്യയുടെ വ്യക്തി ജീവിതം എന്നും ചര്‍ച്ചയായി മാറാറുണ്ട്. ശ്രീവിദ്യയും കമല്‍ഹാസനുമായുള്ള പ്രണയം എക്കാലത്തും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഇതേക്കുറിച്ച് ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

മുമ്പൊരിക്കല്‍ തങ്ങളുടെ പ്രണയത്തിന് എതിര്‍ നിന്നത് അമ്മയായിരുന്നുവോ എന്ന ചോദ്യത്തിന് ശ്രീവിദ്യ മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ശ്രീവിദ്യ സ്‌പെഷ്യല്‍ ലക്കത്തില്‍ ആ അഭിമുഖം വീണ്ടും പബ്ലിഷ് ചെയ്തിരിക്കുകയാണ്. അമ്മ എതിര്‍ക്കുകയായിരുന്നില്ലെന്നും തങ്ങളെ കാര്യം പറഞ്ഞ് മനസിലാക്കുകയായിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം താന്‍ കമല്‍ഹാസന് വേണ്ടി കാത്തിരുന്നുവെന്നും ശ്രീവിദ്യ പറയുന്നുണ്ട്.
അമ്മ എതിര്‍ക്കുകകയായിരുന്നില്ല. ശരിയായ ഒരു കാര്യം ഞങ്ങളെ പറഞ്ഞ് മലനസിലാക്കിത്തരികയായിരുന്നു. കമലിന്റേയും എന്റെയും കാര്യത്തില്‍ വലിയൊരു ജീവിതവിജയം സിനിമയിലുണ്ടെന്ന് ഉറച്ചു വിശ്വസിച്ച ആളായിരുന്നു അമ്മ. സ്വപ്‌നതുല്യമായ ആ കരിയറിനെ വളരെ ചെറുപ്പത്തില്‍ വിവാഹം കഴിച്ച് ഇല്ലാതാക്കണോ എന്നു മാത്രമേ അമ്മ ചോദിച്ചുള്ളൂ. പക്ഷെ അത് മനസിലാക്കാന്‍ കമല്‍ തയ്യാറായില്ല. കാത്തിരിക്കുമെന്ന് ഞാന്‍ കരുതിയ കമല്‍ വേറെ ജീവിതം തേടി പ്പോയി എന്നതാണ് സത്യം. പക്ഷെ എന്നിട്ടും ആ സൗഹൃദം ഞങ്ങള്‍ മുറിച്ചു മാറ്റിയില്ലെന്നാണ് ശ്രീവിദ്യ പറയുന്നു.
അതേസമയം തങ്ങളുടെ ബന്ധത്തെക്കുറിച്ചും ശ്രീവിദ്യയെ അവസാനമായി കണ്ടതിനെക്കുറിച്ചും കമല്‍ ഹാസനും സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയിരുന്നു.
ഒരിക്കലും അവസാനിക്കാത്ത സ്നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നതെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

''കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം വിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു'' എന്നാണ് കമല്‍ പറയുന്നത്. ജീവിതത്തില്‍ ഓന്നിക്കാന്‍ കൊതിച്ചിട്ടും അത് നടന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അക്കാലത്തെ ഏറെ പേര്‍ക്കും അറിയാവുന്ന കാര്യമാണതെന്നും എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.
വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചവെ്ന്നാണ് കമല്‍ പറയുന്നത്. അപ്പോഴും റണ്ടു പേരും സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിദ്യയുടേയും എന്റെ ജീവിതത്തില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തി. എന്നിട്ടും ഞങ്ങളില്‍ ബാക്കിയായത് സ്നേഹം മാത്രമായിരുന്നുവെന്നും കമല്‍ ഹാസന്‍ പറയുന്നുണ്ട്. സിനിമയിലെ തന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം സന്തോഷിച്ചത് ശ്രീവിദ്യയാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.


Click it and Unblock the Notifications