തീയേറ്റര്‍ തുറന്നു, കുഞ്ഞെല്‍ദോ വീണ്ടും ക്ലാസിലേക്ക്; വെല്‍ക്കം ബാക്ക് ടീസര്‍ എത്തി

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ഓരോ സിനിമ പിന്നിടുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന നടനാണ് ആസിഫ് അലി. കൊറോണ കാരണം തീയേറ്റര്‍ അടക്കുന്നതിന് മുമ്പ് 2019 ല്‍ കയ്യടി നേടിയ പ്രകടനങ്ങളായിരുന്നു ആസിഫ് അലി പുറത്തെടുത്തത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തീയേറ്ററുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. കാത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ.

കുഞ്ഞെല്‍ദോയിലെ ഗാനവും ടീസറുമൊക്കെ നേരത്തെ തന്നെ ഓളം തീര്‍ത്തിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ചിത്രത്തിനും വെല്ലുവിളിയായി മാറുകയായിരുന്നു. പക്ഷെ ഇപ്പോഴിതാ തീയേറ്ററുകള്‍ തുറന്നതോടെ കുഞ്ഞെല്‍ദോയും തിരികെ വരികയാണ്. രസികന്‍ ഒരു വീഡിയോയിലൂടെയാണ് കുഞ്ഞെല്‍ദോയുടെ തിരിച്ചുവരവ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

 Asif Ali

അവതാരകനായും ആര്‍ ജെ ആയും പ്രശസ്തി നേടിയ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 24 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. കുഞ്ഞെല്‍ദോയുടെ പുത്തന്‍ ടീസര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

മാത്തുക്കുട്ടി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസനാണ്.ഷാന്‍ റഹ്‌മാനാണ് സംഗീതം.ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോയില്‍ സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം. ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ. പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- നിമേഷ് എം. താനൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ദിവ്യ സ്വരൂപ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പരസ്യകല- അരൂഷ് ഡൂടില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, മാര്‍ക്കറ്റിങ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍

അതേസമയം ആസിഫ് അലിയുടെ മറ്റൊരു ചിത്രമായ എല്ലാം ശരിയാകും റിലീസിന് തയ്യാറെടക്കുകയാണ്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു. സിദ്ധീഖും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആണും പെണ്ണും ആണ് ആസിഫ് അലിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. കുറ്റവും ശിക്ഷയും, മഹാവീര്യര്‍, മഹേഷും മാരുതിയും, കാപ്പ തുടങ്ങി നിരവധി സിനിമകളാണ് ആസിഫിന്റേതായി പുറത്തിറങ്ങാനുള്ളത്.

വീഡിയോ കാണാം

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X