ഒറ്റ വിളക്കിന്റെ വെളിച്ചത്തില്‍ ജീവിച്ച അംബികയുടെ കുടുംബം; രാത്രി വീട്ടിലെത്തിയ സംവിധായകന്‍ കണ്ടത്‌

തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് അംബിക. ഒരുകാലത്ത് തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന താരം. മുന്‍നിര നായകന്മാരേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തി, പിന്നീട് വലിയ നായികയായി വളരുകയായിരുന്നു അംബിക. ഇപ്പോഴിതാ അംബികയുടെ തുടക്കകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ തമിഴ് മാധ്യമ പ്രവര്‍ത്തകന്‍ തമിഴ് പാണ്ഡ്യന്‍.

കിങ്‌വുഡ്‌സ് ന്യൂസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. അംബികയുടെ കുടുംബം അനുഭവിച്ചിരുന്ന ദാരിദ്ര്യത്തെക്കുറിച്ചും സിനിമയിലെത്തിയതിനെക്കുറിച്ചും പിന്നീട് വലിയ താരമായി മാറിയതിനെക്കുറിച്ചുമാണ് പാണ്ഡ്യന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

Ambika

അംബികയുടെ അമ്മ മഹിളാ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. തന്റെ മകളെ സിനിമാ നടിയായി കാണാന്‍ ആഗ്രഹിച്ച അമ്മ മലയാളത്തിലെ സംവിധായകരേയും നിര്‍മ്മാതാക്കളേയും കാണുമ്പോള്‍ മകളുടെ ഫോട്ടോ കാണിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു സംവിധായകന്‍ അംബികയെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് പാണ്ഡ്യന്‍ പറയുന്നത്.

തുടർന്ന് മേക്കപ്പ് ടെസ്റ്റ് നടത്താനായി അദ്ദേഹം രാത്രി അംബികയുടെ വീട്ടിലെത്തി. ഈ സമയത്ത് അംബികയുടെ വീട്ടില്‍ ഒരു വിളക്ക് മാത്രമാണ് കത്തിച്ചു വച്ചിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ആ മങ്ങിയ വെളിച്ചത്തില്‍ മേക്കപ്പ് ടെസ്റ്റ് നടത്താന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഒപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു. തന്റെ പക്കല്‍ കരുതിയിരുന്ന വസ്ത്രം സംവിധായകന്‍ അംബികയ്ക്ക് നല്‍കി. തുടര്‍ന്ന് തന്റെ കാറിന്റെ വെളിച്ചത്തിലാണ് അംബികയ്ക്ക് അദ്ദേഹം മേക്കപ്പ് ടെസ്റ്റ് നടത്തിയത്.

അത്രയും പാവപ്പെട്ട കുടുംബമായിരുന്നു അംബികയുടേത്. അവിടെ നിന്നും തമിഴും മലയാളവും അടക്കി ഭരിക്കുന്ന നായികയായി അംബിക വളര്‍ന്നുവെന്നാണ് പാണ്ഡ്യന്‍ പറയുന്നത്. മൂന്ന് മക്കളായിരുന്നു അംബികയുടെ അച്ഛനും അമ്മയ്ക്കും. മക്കളോട് സരസമ്മ പറഞ്ഞിരുന്നത്, പഠിച്ചിട്ട് കാര്യമൊന്നുമില്ല അഭിനയത്തിലൂടയേ ഉയരാന്‍ സാധിക്കൂ എന്നായിരുന്നു. അങ്ങനെ മക്കള്‍ നല്ല അഭിനേതാക്കളാകാന്‍ ശ്രമിക്കുകയും അത് നേടുകയും ചെയ്തുവെന്നാണ് പാണ്ഡ്യന്‍ പറയുന്നത്.

ഒരിക്കല്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ കാണാനായി നടന്‍ ശിവാജി ഗണേശന്‍ ചെന്നു. ഇരുവരും തമ്മില്‍ വളരെ അടുപ്പത്തിലുമായിരുന്നു. പറഞ്ഞ സമയത്ത് എത്തിയിട്ടും അദ്ദേഹത്തിന് പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നു. ഒന്നൊന്നര മണിക്കൂറിന് ശേഷം വാതില്‍ തുറന്നപ്പോള്‍ അംബികയും രാധയും അമ്മയും പുറത്തേക്ക് വരുന്നതാണ് ശിവാജി ഗണേശന്‍ കണ്ടത്. പ്രധാനമന്ത്രി അവര്‍ക്ക് ഒന്നര മണിക്കൂര്‍ അനുവദിക്കുകയും തന്നെ കാത്തിരിപ്പിക്കുകയും ചെയ്തതില്‍ മനം നൊന്ത് ശിവാജി ഗണേശന്‍ അവിടെ നിന്നും പോവുകയായിരുന്നു എന്നും പാണ്ഡ്യന്‍ പറയുന്നുണ്ട്.

Ambika

നടി രാധ അംബികയുടെ സഹോദരിയാണ്. ബാലതാരമായാണ് അംബിക സിനിമയിലെത്തുന്നത്. ചോറ്റാനിക്കര അമ്മ ആയിരുന്നു ആദ്യ സിനിമ. പിന്നീട് വലിയ നായികയായി വളരുകയായിരുന്നു. സീത എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. 200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1986 ല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് പുറത്തിറങ്ങിയ രാജാവിന്റെ മകനില്‍ അംബികയായിരുന്നു നായിക. ഈ ചിത്രത്തില്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം അംബികയ്ക്കായിരുന്നു.

എണ്‍പതുകള്‍ അംബികയുടെ സുവര്‍ണകാലഘട്ടമായിരുന്നു. മോഹന്‍ലാല്‍, കമല്‍ഹാസന്‍, രജനീകാന്ത്, മമ്മൂട്ടി, സത്യരാജ്, വിജയകാന്ത്, എന്‍ടി രാമറാവു, രാജ്കുമാര്‍, അംബരീഷ്, ചിരഞ്ജീവി, കൃഷ്ണ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് അംബിക.

More from Filmibeat

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X