നിറകണ്ണുകളോടെ നടൻ ബാല! കഴിഞ്ഞതെല്ലാം മറന്ന് ജീവിക്കൂ എന്ന് ഉപദേശിച്ച് ആരാധകർ; പോസ്റ്റ് വൈറൽ
മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ബാല. ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികൾ തങ്ങളിൽ ഒരാളായാണ് ബാലയെ കാണുന്നത്. ഒരു തുറന്ന പുസ്തകം പോലെയാണ് ബാലയുടെ ജീവിതം. നടന്റെ വ്യക്തി ജീവിതം എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലേക്ക് പോയ നടൻ ഈയ്യടുത്താണ് രോഗത്തെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വീണ്ടും സിനിമകളിലും മറ്റും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബാല. നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ബാല. ഓരോ ദിവസവും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ബാല എത്താറുണ്ട്. എപ്പോഴും ചിരിക്കുന്ന, ആത്മവിശ്വാസം നിറഞ്ഞ മുഖത്തോടെയാണ് ബാലയെ വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം കാണാറുള്ളത്. നാലാൾക്ക് നന്മ ചെയ്യൂ എന്നാണ് വ്യക്തിജീവിതത്തിൽ ബാല സ്ഥിരമായി പറയാറുള്ള ഡയലോഗ്. തന്നാൽ കഴിയുന്ന വിധം ആളുകളെ സഹായിക്കാനും അവരുടെ ഹൃദയം നിറഞ്ഞുള്ള പുഞ്ചിരി ആരാധകരുമായി പങ്കുവയ്ക്കാനും ബാല ശ്രമിക്കാറുണ്ട്.

അങ്ങനെ പൊതുവെ സന്തോഷം നൽകുന്ന പോസ്റ്റുകളാണ് ബാലയുടെ പ്രൊഫൈലിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇപ്പോഴിതാ അതിൽ നിന്നും വ്യത്യസ്തമായി, നിറ കണ്ണുകളോടെയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ബാല. 'സംസാരിക്കുന്നതിനു മുൻപ് ഓർക്കണം, നിശബ്ദതയിൽ സത്യമുണ്ട്' എന്ന ഒറ്റവരി ക്യാപ്‌ഷൻ നൽകിയാണ് ബാല ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്ത് വിഷയമാണ് ബാല ഉദ്ദേശിച്ചത് എന്ന് പലർക്കും മനസിലായിട്ടില്ല. ബാലക്ക് എന്താണ് സംഭവിച്ചത് എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്.
ഇടയ്ക്കു വച്ച് താനിനി കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും, അധികം വൈകാതെ തന്നെ ബാല മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുത്തൻ വാഹനം വാങ്ങി, അതിന്റെ പൂജ നടത്തിയതിന്റെയൊക്കെ സന്തോഷം ബാല ആരാധകരുമായി പങ്കുവച്ചിരുന്നു. അതേസമയം ഈ സന്തോഷങ്ങളിൽ ഒന്നും ഭാര്യ എലിസബത്ത് കൂടെ ഇല്ലാതിരുന്നതും ചർച്ചയായി മാറിയിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി അച്ഛനും അമ്മയ്ക്കും ഒപ്പമാണ് എലിസബത്ത്. അതിനിടെ താരപത്നി മറ്റൊരിടത് ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. രണ്ടുപേരും പങ്കുവയ്ക്കുന്ന വീഡിയോകളിൽ പങ്കാളിയുടെ പേര് പറയാത്തത് ആരാധകരുടെ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ബാലയും എലിസബത്തും തമ്മിൽ പിണക്കത്തിലാണ് എന്ന അനുമാനത്തിലാണ് ആരാധകർ. അതേസമയം ബാലയുടെ വിഷമം നിറഞ്ഞ മുഖം കാണുമ്പോൾ, കഴിഞ്ഞ കാലം മറന്ന് ജീവിക്കണം എന്നാണ് ആരാധകർക്ക് ബാലയോട് പറയാനുള്ളത്.

ബാല ഏറ്റവും മിസ് ചെയ്യുന്നത് മകളുടെ സാന്നിധ്യമാണ്. കരൾരോഗം മൂർച്ഛിച്ച് ആശുപത്രിയിലായ വേളയിൽ അമൃത മകൾ പാപ്പുവിനൊപ്പം എത്തിയിരുന്നു. നീണ്ടകാലത്തിനു ശേഷം ബാല മകളെ കണ്ടത് അവിടെവച്ചാണ്. അതിനു ശേഷം പലതവണ മകളെ കുറിച്ച് പറഞ്ഞ് വീഡിയോയുമായി ബാല എത്തിയിരുന്നു.
അതേസമയം എലിസബത്തുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണമെന്നും ചിലർ ബാലയെ ഉപദേശിക്കുന്നുണ്ട്. രണ്ടു ദിവസം മുൻപ് എലിസബത്ത് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അന്ന് എലിസബത്തിനൊപ്പം അവരുടെ സഹപ്രവർത്തകരാണ് കൂട്ടായി നിന്നത്. ഇതിന്റെ പേരിൽ ബാലയ്ക്ക് എതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.
ബാലക്ക് അസുഖം ബാധിച്ചപ്പോൾ എലിസബത്താണ് ഒപ്പമുണ്ടായിരുന്നത്. എന്നാൽ ഭാര്യക്ക് സുഖമില്ലാത്തപ്പോൾ കൂടെ നിൽക്കാത്തതിന് ആയിരുന്നു വിമർശനം. പുതിയ പോസ്റ്റിന് താഴെയും ഇത് ചൂണ്ടിക്കാട്ടി പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം വിഷമം എന്ത് തന്നെയാണെങ്കിലും അതിനെ മറികടന്ന് വീണ്ടും പഴയത് പോലെ ഊർജ്ജസ്വലനാകൂ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട് ആരാധകർ.


Click it and Unblock the Notifications











