സിനിമ ഹിറ്റായി ഓടുമ്പോള്‍ ജീവിതം അവസാനിപ്പിച്ച മയൂരി; കാരണമായത് വിഷാദമോ അതോ മറ്റെന്തെങ്കിലുമോ?

പലപ്പോഴും പുറമെ നിന്ന് കാണുന്നതു പോലെയായിരിക്കില്ല താരങ്ങളുടെ ജീവിതം. എപ്പോഴും ചിരിച്ചും സന്തോഷിച്ചും ക്യാമറയ്ക്ക് മുന്നിലെത്തുന്നവരുടെ ജീവിതം കലുഷിതമായിരിക്കും. കരിയറിലേയും ജീവിതത്തിലേയും വെല്ലുവിളികളില്‍ താളം തെറ്റിപ്പോകുന്നവരുമുണ്ട്. പുറമെ ശാന്തമായി കാണുമ്പോള്‍ ഉള്ളില്‍ സംഘര്‍ഷത്തിന്റെ കടല്‍ തന്നെ കൊണ്ടു നടക്കുന്നവരുണ്ടാകും.

അതിനാല്‍ പെട്ടെന്നൊരുനാള്‍ ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ ആരാധകര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കില്ല. ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന ഒരുപാട് മരണങ്ങളുണ്ട് സിനിമാ ലോകത്ത്. അങ്ങനെയുള്ളവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്ന പേര് മയൂരിയുടേതാകും.

Mayoori

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് മയൂരി ജീവിതം അവസാനിപ്പിക്കുന്നത്. മരിക്കുമ്പോള്‍ മയൂരിയുടെ പ്രായം വെറും 22 ആയിരുന്നു. ഇന്നും ആ മരണത്തിന് പിന്നിലെ കാരണം നിഗൂഢമായി തുടരുകയാണ്. 2005 ജുലൈ 16 നായിരുന്നു മയൂരി മരണപ്പെടുന്നത്. ചെന്നൈ അണ്ണാനഗറിലെ സ്വവസതിയില്‍ മയൂരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഞെട്ടലോടെയാണ് ഇന്നും ആ ദിവസത്തെ ഓര്‍ക്കുന്നത്. തമിഴ് ചിത്രമായ കനാ കണ്ടേന്‍ തിയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു മയൂരി ജീവിതം അവസാനിപ്പിക്കുന്നത്.

എന്തിനാണ് മയൂരി ഇങ്ങനൊരു കടുംകൈ? സിനിമാ ലോകവും ആരാധകരും ഒരുപോലെ ചോദിച്ച ആ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. മരിക്കും മുമ്പ്, വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരി എഴുതിയ കത്ത് വീട്ടില്‍ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മയൂരിയുടെ മരണത്തിന് പല കാരണങ്ങളും പിന്നീട് മെനയപ്പെട്ടു. ചിലതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമായിരുന്നു. മറ്റുള്ളവ ഊഹാപോഹങ്ങളും. ഉത്തരം ഇപ്പോഴും അന്യമായി തുടരുന്നു.

മലയാളികളെ സംബന്ധിച്ച് മയൂരി എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് കടന്നു വരുന്നത് ആകാശ ഗംഗയിലെ യക്ഷിയുടെ രൂപമായിരിക്കും. അതിന് ശേഷം മലയാള സിനിമയില്‍ യക്ഷി എന്നതിന്റെ ടംപ്ലേറ്റ് ആയി മാറുകയായിരുന്നു മയൂരി. ഇന്നും വെള്ള സാരിയുടുത്ത വരുന്ന യക്ഷിയെ കാണുമ്പോള്‍ ആകാശഗംഗ നമ്മള്‍ ഓര്‍ക്കും. ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വന്നപ്പോള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മയൂരിയെ വീണ്ടും സ്‌ക്രീനില്‍ കൊണ്ടു വന്നിരുന്നു.

ആകാശഗംഗയുടെ വിജയം മലയാളത്തില്‍ മയൂരിയെത്തേടി നിരവധി അവസരങ്ങള്‍ വരാന്‍ കാരണമായി. എന്നാല്‍ അതൊന്നും മയൂരിയിലെ പ്രതിഭയെ വേണ്ടും വിധം ഉപയോഗിക്കുന്നതായില്ലെന്നതാണ് വാസ്തവം. അതില്‍ മയൂരിയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 7 വര്‍ഷത്തെ കരിയറില്‍, മലയാളം തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുപതോളം സിനിമകളില്‍ മയൂരി അഭിനയിച്ചിട്ടുണ്ടായിരുന്നു.

കൊല്‍ക്കത്തയിലായിരുന്നു മയൂരിയുടെ ജനനം. 1983ല്‍. എട്ടാം ക്ലാസുവരെ പഠിച്ചത് ബാംഗ്ലൂരിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് എത്തുകയും സ്ഥിരതാമസമാവുകയുമായിരുന്നു. ചെന്നൈ എതിരാജ് കോളേജില്‍ അവസാന വര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് സിനിമയിലേക്കുളള അവസരം ലഭിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ കുംഭകോണ ഗോപാലുവായിരുന്നു ആദ്യ സിനിമ. പിന്നാലെ സമ്മര്‍ ഇന്‍ ബത്ലഹേമിലൂടെയാണ് മയൂരി മലയാളത്തിലെത്തുന്നത്.

തുടര്‍ന്ന് ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തില്‍ ചെയ്തു. അവസാനകാലങ്ങളില്‍ തമിഴ്, കന്നഡ സിനിമകളിലാണ് കൂടുതലും ചെയ്തത്്. മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, സെവന്‍ ജി റെയിന്‍ബോ കോളനി തുടങ്ങിയവയാണ് തമിഴില്‍ മയൂരിയുടെ പ്രധാന ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളും മികച്ച വിജയങ്ങളായിരുന്നു.

നായികയാകാനുള്ള കഴിവും സൗന്ദര്യവും മയൂരിയ്ക്കുണ്ടായിരുന്നു. എങ്കിലും അത്തരം അവസരങ്ങള്‍ അവരിലേക്ക് അധികം എത്തിയില്ല. ഇത് മയൂരിയില്‍ നിരാശയുണ്ടാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിന് പുറമെ താരത്തിന് ഉദരാര്‍ബുദം ആയിരുന്നുവെന്നും കരിയറില്‍ പ്രതീക്ഷിച്ചത് പോലെ വളരാന്‍ സാധിക്കാത്തതും ആരോഗ്യപ്രശ്‌നവും മയൂരിയെ വിഷാദരോഗിയാക്കി. ഇതാണ് മരിക്കാന്‍ തീരുമാനിക്കുണ്ടായ കാരണമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുന്നതൊന്നും ലഭ്യമായിട്ടില്ല.

Mayoori

സിനിമയും ജീവിതവും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മയൂരി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രശസ്തിയും അംഗീകാരങ്ങളുമല്ല, അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മയൂരി തന്നെ പറഞ്ഞിട്ടുമുള്ളതാണ്. അങ്ങനെയുള്ള ഒരാള്‍ താന്‍ ആഗ്രഹിച്ചതു പോലുള്ള നായികാ വേഷങ്ങള്‍ തേടി വരാത്തതില്‍ ഇത്ര വലിയൊരു തീരുമാനം കൈക്കൊള്ളുമോ? തനിക്ക് ലഭിച്ച ഓഫറുകളില്‍ നിന്നും അവസാന നിമിഷം പുറത്താക്കപ്പെട്ട അനുഭവങ്ങളും മയൂരിയ്ക്ക് ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെയൊന്നും കാരണങ്ങള്‍ ആര്‍ക്കുമറിയില്ല.

അതേസമയം, വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണം, ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടിയുമായ സംഗീത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരുപക്ഷെ അതായിരിക്കും ആ മരണത്തിന്റെ കാരണം എന്നാണ് ചിലര്‍ വ്യഖ്യാനിക്കുന്നത്. ജീവിതത്തേയും സിനിമയേയും സ്നേഹിച്ചൊരാള്‍ എങ്ങനെയാണ് പെട്ടെന്ന് ജീവിതത്തെ, വെറുക്കുന്നത്, അതും ഇത്ര ചെറിയ പ്രായത്തില്‍ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X