മക്കളോട് പോരും താന്‍ ആരെന്ന് പറയാതെ റോസി മരിച്ചു; മലയാളത്തിന്റെ ആദ്യ നായികയ്ക്ക് സംഭവിച്ചത്!
പികെ റോസി, ആ പേര് മലയാള സിനിമ മറന്നിട്ട് നാളുകളായി. എന്നാല്‍ ലോകം റോസിയെ മറന്നിട്ടില്ല. മലയാള സിനിമയിലെ ആദ്യത്തെ നടിയാണ് പികെ റോസി. ഇന്ന് റോസിയുടെ ജന്മദിനമാണ്. ഗൂഗിള്‍ തങ്ങളുടെ ഡൂഡിലിലൂടെയാണ് റോസിയുടെ ജന്മദിനം ആഘോഷിച്ചത്. ഇതോടെ പികെ റോസിയ്ക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യം വീണ്ടുമൊരിക്കല്‍ കൂടി സിനിമാ പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷിക ആഘോഷ വേളയില്‍ റോസിയെക്കുറിച്ച് ഏഷ്യാനെറ്റ് കവര്‍ സ്‌റ്റോറി ഒരുക്കിയിരുന്നു. അതില്‍ റോസിയെക്കുറിച്ച് റോസിയുടെ അവശേഷിക്കുന്ന ബന്ധുക്കളില്‍ ചിലര്‍ മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

നാടകങ്ങളില്‍ അഭിനയിച്ചിരുന്ന റോസിയെ ജെസി ഡാനിയല്‍ ആണ് കണ്ടെത്തുന്നത്. അങ്ങനെ റോസിയെ അദ്ദേഹം ആദ്യ മലയാള സിനിമയായ വിഗതകുമാരനില്‍ അഭിനയിപ്പിക്കുകയായിരുന്നു. രാജമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അത് റോസിയാക്കുകയായിരുന്നു. ചിത്രത്തിലൊരു സവര്‍ണ സ്ത്രീയുടെ വേഷമായിരുന്നു റോസി ചെയ്തത്. എന്നാല്‍ ഒരു കീഴ്ജാതിക്കാരി സവര്‍ണ സ്ത്രീയെ അവതരിപ്പിച്ചത് നാട്ടിലെ സവര്‍ണര്‍ക്ക് പിടിച്ചില്ല.
സിനിമ റിലീസ് ചെയ്ത ദിവസം തിരുവനന്തപുരം കാപിറ്റോള്‍ തിയേറ്ററില്‍ നിന്നും സവര്‍ണര്‍ റോസിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നീട് റോസിയെ ആരും സിനിമയിലോ ജീവിതത്തിന്റെ നിറമുള്ള വശങ്ങളിലോ കണ്ടിട്ടില്ല. അതിന് ശേഷം റോസിയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. പതിയെ മലയാള സിനിമയും കേരളവുമൊക്കെ റോസിയെ മറക്കുകയായിരുന്നു.
അന്നത്തെ സംഭവത്തിന് ശേഷം റോസിയിക്ക് പിന്നീട് പല തരത്തിലുള്ള പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാട്ടില്‍ നില്‍ക്കാതെ സാധിക്കാതെ റോസി നാട് വിടുകയായിരുന്നു. അമ്മാവനായിരുന്നു റോസിയെ നാടകത്തിലേക്ക് കൊണ്ടു വന്നത്. മകളെ കാണാതെയായപ്പോള്‍ റോസിയുടെ അമ്മയും അമ്മാവനും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു എന്നും മകളെ കൂട്ടിക്കൊണ്ടു പോയി വിറ്റും എന്ന് അമ്മ ആരോപിച്ചിരുന്നു എന്നും റോസിയുടെ സഹോദരന്‍ ഗോവിന്ദന്‍ പറയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം റോസിയുടെ മകളും റിപ്പോര്‍ട്ടില്‍ സംസാരിക്കുന്നുണ്ട്. പക്ഷെ അമ്മയുടെ ചരിത്രമൊന്നും മകള്‍ പത്മയ്ക്ക് അറിയില്ലായിരുന്നുവെന്നതാണ് സത്യം. തമിഴ്നാട്ടിലെ ഗോറിപ്പാളയത്ത് ആണ് പികെ റോസിയുടെ മകള്‍ പത്മ താമസിച്ചിരുന്നത്. രണ്ട് മക്കളാണ് റോസിയ്ക്ക്. രണ്ട് മക്കളായിരുന്നു റോസിക്കുണ്ടായിരുന്നു. അമ്മയുടെ പഴയ കാലത്തെക്കുറിച്ച് രണ്ടു പേര്‍ക്കും അറിയില്ലായിരുന്നു. മകന്‍ നാഗപ്പന്‍ വിവാഹം കഴിച്ചത് ആലപ്പുഴക്കാരിയെയാണ്.
കല്യാണത്തിന് മുന്‍പ് അമ്മ എങ്ങിനെയായിരുന്നോ എന്തായിരുന്നോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് അവര്‍ പറയുന്നത്. കല്യാണത്തിന് ശേഷം അച്ഛനൊപ്പം സന്തോഷത്തോടെ ജീവിച്ചു. കേശവപിള്ള എന്നാണ് അച്ഛന്റെ പേര്. ലോറി ഡ്രൈവറായിരുന്നു. കേരളത്തില്‍ നിന്ന് നാട് വിട്ടതിന് ശേഷം ഞാന്‍ അങ്ങോട്ട് പോകാറില്ല, ബന്ധുക്കള്‍ എല്ലാം തിരുവനന്തപുരത്തുണ്ട് എന്ന് അമ്മായി അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു എന്നാണ് പത്മയുടെ ഭര്‍ത്താവ് പറയുന്നത്.
എന്നാല്‍ തന്റെ അമ്മയ്ക്ക് ഇങ്ങനൊരു പൂര്‍വ്വകാലമുണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ മകന്‍ ഒരുക്കമല്ല. തന്റെ അമ്മ അത്ര സു്ന്ദരിയൊന്നുമായിരുന്നില്ലെന്നും അവരുടെ രൂപം വച്ച് സിനിമയില്‍ എടുക്കാനുള്ള സാധ്യതയില്ലെന്നുമാണ് മകന്‍ പറയുന്നത്. മരണം വരെ അമ്മ ഇങ്ങനൊരു സിനിമയില്‍ അഭിനയിച്ച കാര്യം റഞ്ഞിട്ടില്ലെന്നും മകന്‍ പറയുന്നു. അമ്മ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞ് മരിച്ച അച്ഛനും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് മകന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ പറയുന്നതൊന്നും വിശ്വസിക്കാന്‍ മകന്‍ ഒരുക്കമായിരുന്നില്ല.

ജാതി വര്‍ണ വിവേചനം ഇല്ലാത്ത ആളായിരുന്നു റോസിയെ വിവാഹം ചെയ്ത കേശവപ്പിള്ള എന്നാണ് റോസിയുടെ സഹോദരന്‍ ഗോവിന്ദന്‍ പറയുന്നതു. അവസാന കാലങ്ങളില്‍ റോസി തീരെ കിടപ്പിലായിരുന്നു. എങ്കിലും മക്കളുടെ ഒന്നും സഹായമില്ലാതെ തന്റെ ഭാര്യയെ പൂര്‍ണമായും പരിപാലിച്ചത് കേശവപ്പിള്ളയാണെന്നും അദ്ദേഹം പറയുന്നു. ആരോഗ്യത്തോടെ ഇരിയ്ക്കുന്ന കാലത്ത് തിരുവനന്തപുരത്തേക്ക് വരാന്‍ ആവശ്യപ്പെട്ട് ഗോവിന്ദന്‍ വിളിക്കുമായിരുന്നുവെന്നും എന്നാല്‍ വരാന്‍ റോസി കൂട്ടാക്കിയിരുന്നില്ല.
മരിക്കും വരെ തന്റെ ഭൂതകാലം റോസി ആരോടും പറഞ്ഞില്ല. മക്കള്‍ക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു. തൊണ്ണൂറുകളിലാണ് റോസി മരിക്കുന്നത്. മരണ വിവരം ഗോവിന്ദന്‍ അറിയുന്നത് പോലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.


Click it and Unblock the Notifications











