കെമിക്കല്‍ കൊടുത്ത് കൊല്ലാന്‍ നോക്കിയ ഭര്‍ത്താവ്; ജയറാമിന്റെ നായികയ്ക്ക് സംഭവിച്ചത്‌

മറ്റ് ഭാഷകളില്‍ നിന്ന് എത്തി മലയാളത്തില്‍ ഹീറോയിനായിട്ടുള്ള നിരവധി നായികമാരുണ്ട്. ഒരുകാലത്ത് അങ്ങനെ വന്ന് അഭിനയിച്ചിരുന്ന നിരവധി നടിമാരുണ്ടായിരുന്നു മലയാള സിനിമയില്‍. അവര്‍ നിരവധി സിനിമകളിലും അഭിനയിക്കും. എന്നാല്‍ മറ്റ് ചിലര്‍ അധികം സിനിമകളില്‍ അഭിനയിച്ചെന്ന് വരില്ല. ചിലപ്പോള്‍ ഒറ്റ സിനിമയെ മലയാളത്തില്‍ ചെയ്തിട്ടുണ്ടാവുകയുള്ളൂ...എന്നാല്‍ ആ സിനിമ മാത്രം മതി അവരെ പിന്നീട് മലയാളികള്‍ ഓര്‍ക്കാന്‍.

അത്തരത്തില്‍ ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ കുടിയേറിയിട്ടുള്ള നായികയാണ് സുധാ റാണി. ബാംഗ്ലൂര്‍ സ്വദേശിയായിട്ടുള്ള സുധാ റാണി കന്നഡ സിനിമയിലെ മിന്നും താരമായിരുന്നു. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ സുധാ റാണി അഭിനയിച്ചിട്ടുള്ളത് ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തില്‍ മാത്രമാണ്. 1995ല്‍ പുറത്തിറങ്ങിയ സിനിമയില്‍ അംബിക എന്ന കഥാപാത്രത്തെയാണ് സുധാ റാണി അവതരിപ്പിച്ചത്.

Sudha Rani

ജയറാം ആയിരുന്നു ചിത്രത്തില നായകന്‍. ജയറാമിന്റെ ഭാര്യാ വേഷമായിരുന്നു ചിത്രത്തില്‍ സുധാ റാണിക്ക്. ആദ്യത്തെ കണ്‍മണിക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് സുധാ റാണി അപ്രതക്ഷ്യയായി. എങ്കിലും ആദ്യത്തെ കണ്‍മണിയും ചിത്രത്തിലെ നായികയും ഇന്നും മലയാളികളുടെ മനസിലുണ്ട്. ഇപ്പോള്‍ കന്നട, തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡബ്ബിംഗിലും സുധാ റാണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കെജിഎഫ് ടുവില്‍ രവീണ ടണ്ടന് ശബ്ദം നല്‍കിയത് സുധാ റാണിയായിരുന്നു.

ബാലതാരമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതാണ്. സുധാ റാണി. ജയശ്രീ എന്നായിരുന്നു പേര്. സിനിമയിലെത്തിയ ശേഷമാണ് പേര് സുധാ റാണി എന്നാക്കി മാറ്റിയത്. മൂന്നാമത്തെ വയസ് മുതല്‍ സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന സുധാ റാണി ആദ്യം ചെയ്ത് ബിസ്‌ക്കറ്റിന്റെ പരസ്യങ്ങളായിരുന്നു. അതിന് ശേഷമാണ് സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയത്. കില്ലാടി കിട്ടു, കുള്ള കുള്ളി, രംഗനായകി, അനുപമ, ഭാഗ്യവന്ത എന്നിവയാണ് ബാലതാരമായി സുധാ റാണി അഭിനയിച്ച സിനിമകള്‍.

നായികയായി അഭിനയിക്കാന്‍ തുടങ്ങിയതോടെ പേരില്‍ മാറ്റം വരുത്തി സുധാ റാണി എന്നാക്കുകയായിരുന്നു. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു സുധ റാണിയുടെ വിവാഹം നടക്കുന്നത്. ഏറെക്കാലം സിനിമാ രംഗത്ത് മുന്‍നിര നായികയായി തുടരുമ്പോഴും സുധയുടെ കരിയറില്‍ വിവാദങ്ങള്‍ക്കോ ഗോസിപ്പുകള്‍ക്കോ ഇടമുണ്ടായിരുന്നില്ല. എന്നാല്‍ സുധയുടെ വിവാഹ ജീവിതം വലിയ വിവാദമായി മാറുകയായിരുന്നു.

Sudha Rani

സുധാറാണി വിവാഹം ചെയ്തത് അമേരിക്കയില്‍ അനസ്‌തേഷ്യ സ്‌പെഷലിസ്റ്റായിരുന്ന ഡോക്ടര്‍ സഞ്ജയിനെയായിരുന്നു. പക്ഷെ ഈ വിവാഹ ജീവിതം സുധയ്ക്ക് നല്‍കിയത് മോശം അനുഭവങ്ങള്‍ മാത്രമായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം സുധാ റാണി അമേരിക്കയിലേക്ക് പോയിരുന്നു. ഭര്‍ത്താവ് സുധാ റാണിയെ നിരന്തരം മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ കെമിക്കലുകള്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ താരം അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട് ബാംഗ്ലൂരിലേക്ക് വരികയായിരുന്നു.

വിവാഹത്തിന് അഞ്ചുവര്‍ഷത്തിനുശേഷം സഞ്ജയുമായി വിവാഹമോചനം നേടി സുധാറാണി. പിന്നീട് സുധാ റാണി തന്റെ ബന്ധുകൂടിയായ ഗോവര്‍ദ്ധന്‍ എന്നയാളെ വിവാഹം ചെയ്തു. ഒരു മകളാണ് സുധാറാണിയ്ക്കുള്ളത് പേര് നിധി. മകളെ സുബ്ബിക്കുട്ടിയെന്നാണ് താരം ഓമനത്വത്തോടെ വിളിക്കുന്നത്. പിന്നാലെ താരം അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തു. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവമാണ് സുധാ റാണി.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X