ചിത്ര മരിച്ച് 30-ാം നാള്‍ ഭര്‍ത്താവും പോയി! അച്ഛനെ വീട്ടില്‍ നിര്‍ത്തരുതെന്ന് മകള്‍; അന്ത്യം വൃദ്ധ സദനത്തില്‍!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചിത്ര. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി ശ്രദ്ധേയ സിനിമകളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്. അമരമടക്കമുള്ള സിനിമകളിലെ ചിത്രയുടെ പ്രകടനം ഇന്നും സിനിമാ പ്രേമികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അതേസമയം സിനിമയിലെ സ്റ്റീരിയോടൈപ്പിംഗിന്റെ ഇരയാവുകയും ചെയ്തിട്ടുണ്ട് ചിത്ര എന്നതും വസ്തുതയാണ്. 2021 ല്‍ ഹൃദയാഘാതം വന്നാണ് ചിത്ര മരിക്കുന്നത്. ചിത്രയുടെ മരണം കുടുംബത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് ചിത്രയുടെ കുടുംബം. വിജയരാഘവന്‍ എന്നാണ് ചിത്രയുടെ ഭര്‍ത്താവിന്റെ പേര്. ചിത്രയ്ക്ക് പിന്നാലെ ഭര്‍ത്താവും മരണപ്പെട്ടിരുന്നു. 1990 ലായിരുന്നു വിവാഹം. 1992 ല്‍ മഹാലക്ഷ്മി എന്ന മകളും ദമ്പതികള്‍ക്ക് ജനിച്ചു. മകള്‍ക്കും ഭര്‍ത്താവിനും ഒപ്പം ചെന്നൈയിലാണ് ചിത്ര താമസിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രയുടെ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് കുട്ടി പദ്മിനി.

ചിത്രയുടെ മകളെ പഠിക്കാനായി ചേര്‍ത്തത് തങ്ങളാണെന്നാണ് കുട്ടി പദ്മിനി പറയുന്നത്. ചിത്രയുടെ മരണശേഷം തങ്ങളാണ് മകളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിക്കാനായി വിട്ടതെന്നും അവര്‍ പറയുന്നു. ഈ സമയത്ത് ചിത്രയുടെ ഭര്‍ത്താവ് വീട്ടില്‍ ഒറ്റാക്കാവും എന്ന അവസ്ഥ ആയതിനാല്‍ അദ്ദേഹത്തെ ഒരു വൃദ്ധസദനത്തില്‍ കൊണ്ടുപോയി വിട്ടിരുന്നുവെന്നും അവര്‍ പറയുന്നു. മോള്‍ ഹോസ്റ്റലില്‍ ആയത് കൊണ്ട് വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല അദ്ദേഹത്തെ നോക്കാന്‍. അതുകൊണ്ടാണ് അങ്ങിനെ കൊണ്ടുപോയി നിര്‍ത്തിയതെന്നും പദ്മിനി പറയുന്നു.
അതേസമയം ചിത്രയുടെ വീടിന്റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തേക്കുവായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ മുകളിലത്തെ നിലയില്‍ അച്ഛനെ നിര്‍ത്താന്‍ ചിത്രയുടെ മകള്‍ക്ക് ഇഷ്ടമല്ലായിരുന്നു എന്നും അവര്‍ പറയുന്നുണ്ട്. അതിനൊരു കാരണം ഉണ്ട്. ചിത്ര മരിക്കുന്നതിന് ഒരു നാലുമണിക്കൂര്‍ മുന്‍പ് ചിത്ര എന്നെ വിളിച്ച് സംസാരിച്ചിരുന്നു. വീട്ടിലെ ഒരു വെള്ളിപ്പാത്രം കാണുന്നില്ല എന്നതായിരുന്നു അവിടുത്തെ പ്രശ്‌നം. അതിന്റെ പേരില്‍ അവിടെയൊരു വഴക്ക് നടന്നിരുന്നു. ആ വഴക്കിനു കാരണം അച്ഛന്‍ ആയതുകൊണ്ടാണ് മോള്‍ക്ക് അച്ഛനോട് ദേഷ്യം ഉണ്ടായതെന്നും പദ്മിനി പറയുന്നു.
പിന്നെ അദ്ദേഹത്തിന് നല്ല പ്രായമായി, പ്രായത്തിന്റേതായ കുറെ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നും പദ്മിനി പറയുന്നു. അതിനാല്‍ തനിയെ ജീവിക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് ആശ്രമത്തില്‍ കൊണ്ടുപോയി വിട്ടതെന്നാണ് അവര്‍ പറയുന്നത്. തനിക്ക് വളരെ അടുപ്പമുള്ള പരിചയമുള്ള ഒരു ഫ്രണ്ട് നടത്തുന്ന ആശ്രമം ആയിരുന്നു അതെന്നും അവര്‍ പറയുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടും മറ്റും കൊണ്ടും ചിത്ര മരിച്ച് കറക്ട് 30 ദിവസം ആയപ്പോള്‍ തന്നെ അദ്ദേഹവും മരണപ്പെട്ടുവെന്നാണ് കുട്ടി പദ്മിനി പറയുന്നത്.
തനിക്കെന്തെങ്കിലും സംഭവിച്ചാലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ചിത്ര ആഗ്രഹിച്ചിരുന്നെന്നും കുട്ടി പത്മിനി നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തേക്കാളും നിങ്ങളെയും ശരണ്യയെയും വിശ്വസിക്കുന്നു. ദയവ് ചെയ്ത് രണ്ട് പേരും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മകള്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കണമെന്ന് ചിത്ര പറഞ്ഞിരുന്നുവെന്നാണ് പദ്മിനി പറയുന്ന. കൂചാതെ ഏതൊക്കെ അക്കൗണ്ടുകളില്‍ എന്തൊക്കെയുണ്ടെന്ന് പറഞ്ഞ് തന്നുവെന്നും അവര്‍ പറയുന്നു.

രാമചന്ദ്ര കോളേജില്‍ ശരണ്യയും പൊന്‍വണ്ണനും ചിത്രയുടെ മകള്‍ക്ക് സീറ്റ് വാങ്ങിക്കൊടുത്തു. ഞാനും പൊന്‍വണ്ണന്‍ സാറും പോയി ചിത്രയുടെ വീടിന്റെ താഴെ വാടകയ്ക്ക് താമസിക്കുന്നവരുമായുള്ള എഗ്രിമെന്റ് മകളുടെ പേരിലേക്ക് മാറ്റിയെന്നും പദ്മിനി പറഞ്ഞിരുന്നു. മാസം ഒരുലക്ഷം രൂപ വരുന്ന രീതിയില്‍ എല്ലാം ഏര്‍പ്പാട് ചെയ്തുവെന്നും അവര്‍ പറഞ്ഞിരുന്നു.
മുകള്‍ ഭാഗം വാടകയ്ക്ക് കൊടുത്തില്ല. അമ്മ കഴിഞ്ഞ വീടാണ്, ഞാന്‍ ഹോസ്റ്റലില്‍ ആയാലും അമ്മയുടെ ഓര്‍മ്മയ്ക്കായി ഇതിവിടെ ഇരിക്കട്ടെ എന്നായിരുന്നു മകള്‍ പറഞ്ഞതെന്നും കുട്ടി പദ്മിനി പറഞ്ഞിരുന്നു.


Click it and Unblock the Notifications