റിയാസ് ഖാന്റെ വലതു കൈയിലെ മസിലിന് എന്തേലും കുഴപ്പമുണ്ടോ? ഇടതുകയ്യേക്കാള്‍ ചെറുത്; കാരണം ഇതോ?
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാന്‍. മലയാള സിനിമയിലെ ആസ്ഥാന ഷാര്‍പ്പ് ഷൂട്ടറാണ് റിയാസ് ഖാന്‍. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള റിയാസ് ഖാന്‍ നായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും മാത്രമല്ല ബോൡവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷകളിലുമുള്ള സൂപ്പര്‍ താരങ്ങളുടെ കൂടേയും അഭിനയിച്ചിട്ടുളള നടനാണ് റിയാസ് ഖാന്‍.
ഓര്‍ത്തിരിക്കാവുന്ന ഒരുപാട് കഥാപാത്രങ്ങളെ റിയാസ് ഖാന്‍ സമ്മാനിച്ചിട്ടുണ്ട്. ബാലേട്ടന്‍, വേഷം, മുംബൈ പോലീസ് തുടങ്ങി നിരവധി സിനിമകള്‍. എന്നാല്‍ ഇന്ന് റിയാസ് ഖാന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം കടന്നു വരിക അടിച്ച് കേറി വാ എന്ന ഡയലോഗ് ആയിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ജലോത്സവം എന്ന സിനിമയില്‍ റിയാസ് ഖാന്‍ അവതരിപ്പിച്ച ദുബായ് ജോസും ജോസിന്റെ അടിച്ച് കേറി വായും ഇന്ന് സോഷ്യല്‍ മീഡിയയിലെ തരംഗമാണ്.

മമ്മൂട്ടി ചിത്രം ടര്‍ബോയും ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ടര്‍ബോ ജോസും തീയേറ്ററില്‍ ഓളം തീര്‍ക്കുന്ന സമയത്താണ് സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാര്‍ റിയാസ് ഖാന്റെ ദുബായ് ജോസിനെ തേടിയെത്തുന്നത്. പിന്നെ സംഭവിച്ചത് എന്തെന്ന് റിയാസ് ഖാന് പോലും മനസിലായിട്ടല്ല. സിനിമ റിലീസായ വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായ് ജോസും റിയാസ് ഖാനും വൈറലായി മാറുകയാണ്. ജലോത്സവം തീയേറ്ററില്‍ പരാജയപ്പെട്ട സിനിമയായിരുന്നു. പക്ഷെ കാലം ദുബായ് ജോസിനെ സോഷ്യല്‍ മീഡിയയിലെ താരമാക്കി മാറ്റി.
ഇതിനിടെ ഇപ്പോഴിതാ റിയാസ് ഖാന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍കോയുടെ സെറ്റില്‍ നിന്നുമുള്ള വീഡിയോയാണ് വൈറലാകുന്നത്. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനായി എത്തുന്ന റിയാസ് ഖാനും താരത്തെ സ്വീകരിക്കുന്ന ഉണ്ണി മുകുന്ദനുമാണ് വീഡിയോയിലുള്ളത്. തന്റെ ഹിറ്റ് ഡയലോഗ് വീഡിയോയില്‍ റിയാസ് ഖാന്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ സമയമത്രയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് റിയാസ് ഖാന്റെ കയ്യിലേക്കായിരുന്നു. ഇടതു കയ്യിലെ മസിലിനെ അപേക്ഷിച്ച് റിയാസ് ഖാന്റെ വലതു കയ്യിലെ മസില്‍ അസാധാരണമാം വിധം ചെറുതാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. നിരവധി പേരാണ് അക്കാര്യം കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
വലതു കൈ മസിലിനു എന്തേലും കൊയപ്പം ഇണ്ടോ? എനിക്ക് തോന്നിയതാണോ? പുള്ളിടെ റൈറ്റ് ഹാന്‍ഡ് മസിലിനു എന്തോ പറ്റി? റിയാസ് ഖാന്റെ വലതു കയ്യിന്റെ ബെയ്‌സപ്പസ് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഇടത്തെ കയ്യിനെക്കാള്‍ ഒരുപാട് വ്യത്യാസം തോന്നുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. പിന്നാലെ എന്തുകൊണ്ടാകാം ഇങ്ങനൊരു വ്യത്യാസം വന്നതെന്ന് വിശദീകരിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.

ബൈസപ്പസ് മസില്‍ ജോയിന്റ് കൈമുട്ടിലെ എല്ലില്‍ നിന്നും പൊട്ടി മുകളിലോട്ട് കയറുന്നതാണ്.. ഹെവിവെയ്റ്റ് ലിഫ്റ്റ് വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് സംഭവിക്കും.. പുള്ളിക്ക് 10 വര്‍ഷമായി ഓപ്പറേറ്റ് ചെയ്തിട്ട്, വെയിറ്റ് എടുക്കുമ്പോള്‍ കയ്യിലെ മസില്‍ ജോയിന്റ് വിട്ട് പോയതാണ് (muscle tearing) ഓപറേഷന്‍ ചെയ്ത് ആ മസില്‍ ജോയിന്റ് ചെയ്യാന്‍ പറ്റുന്ന അവസ്ഥ യിലാണെങ്കില്‍ അങ്ങനെ ചെയ്യും അല്ലങ്കില്‍ റിമൂവ് ചെയ്യും. ഇവിടെ റിമൂവ് ചെയ്തിട്ടുണ്ട് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ നടത്തുന്ന വിശദീകരണങ്ങള്‍.
അതേസമയം താരത്തിന് ആശംസകളുമായും നിരവധി പേരെത്തുന്നുണ്ട്. അതാ ഞങ്ങള്‍ക്കും പറയാന്‍ ഉള്ളത് സിനിമയിലേക്ക് അടിച്ചു കയറി വാ, പണ്ട് ബദ്രി പടത്തില്‍ കണ്ട പോലെയാ. വലിയ മാറ്റം ഒന്നും പുള്ളിക്ക് വന്നിട്ടില്ല. പ്രായം ഇങ്ങേരോട് തിരിച്ചു ചോദിക്കും 'നീയാണോ മെയിന്‍ ഞാനാണോ മെയിന്‍ , നല്ലൊരു തിരിച്ചുവരവ് ആവട്ടെ എന്നിങ്ങനെയാണ് കമന്റുകള്‍.


Click it and Unblock the Notifications











