എനിക്കുണ്ടായത് ഇനിയാര്‍ക്കും സംഭവിക്കരുത്! പെണ്‍കുട്ടികളെയല്ല, പഠിപ്പിക്കേണ്ടത് ആണ്‍കുട്ടികളെ: ഷക്കീല
ഒരു കാലഘട്ടത്തെ ആവശേം കൊള്ളിച്ച നായികയാണ് സില്‍ക്ക് സ്മിത. അന്ന് മലയാളികള്‍ പരസ്യമായി ആ പേര് പറയാന്‍ മടിച്ചിരുന്നു. ഒളിച്ചു പോയാണ് ഷക്കീലയുടെ സിനിമകള്‍ പലരും കണ്ടിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ ഷക്കീലയോടുണ്ടായിരുന്ന ലോകത്തിന്റെ സമീപനവും മാറി. ഇന്ന് മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ് ഷക്കീല.
ഇപ്പോഴിതാ ട്രൂ കോത്തി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് ഷക്കീല. തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അന്ന് സംവിധായകര്‍ പ്രയോഗിച്ചിരുന്ന തന്ത്രത്തെക്കുറിച്ച് അഭിമുഖത്തില്‍ ഷക്കീല സംസാരിക്കുന്നുണ്ട്.

അവര്‍ക്ക് എന്നെ വേണം. അതിനാണ് കഥ പറയുന്നത്. അവര്‍ക്ക് എന്നെ വേണ്ടത് രണ്ട് ദിവസമായിരിക്കും. അന്നൊക്കെ എന്റെ ഒരു ദിവസം തന്നെ കിട്ടുക സാധ്യമല്ല അപ്പോഴാണ് രണ്ട് ദിവസം. അതിനാല്‍ അവര്‍ കഥ പറയും. അഞ്ച് സീനുണ്ട്. തീര്‍ച്ചയായും ഒരു ബെഡ് റൂം സീനുണ്ടാകും. പിന്നെയൊരു കുളി സീനും കാണും. ബാക്കിയുള്ള മൂന്ന് സീനാകും ഇമോഷണല്‍ സീനുകള്‍. പക്ഷെ അവര്‍ കാണിക്കുക ബെഡ് റൂം സീനും കുളി സീനും ആയിരിക്കും. ബാക്കി മൂന്ന് സീനും മിസ്സിംഗ് ആയിരിക്കും. അത് അവരുടെ തന്ത്രമായിരുന്നുവെന്നാണ് ഷക്കീല പറയുന്നു.
വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളെ മാത്രം നിയന്ത്രിക്കുന്നതിനേയും ഷക്കീല വിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. എന്തുകൊണ്ട് ആണ്‍കുട്ടികളെ പഠിപ്പിക്കുന്നില്ല? ഒരു പെണ്‍കുട്ടിയെ സഹോദരിയായി കണ്ട് പെരുമാറാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. മാതാപിതാക്കള്‍ പെണ്‍കുട്ടികളെയല്ല, ആണ്‍കുട്ടികളെയാണ് പഠിപ്പിക്കേണ്ടത്. എന്തിനാണ് എപ്പോഴും പെണ്‍കുട്ടികളോട് അത് ധരിക്കരുത്, ഇത് ധരിക്കരുത് എന്ന് പറയുന്നത്? എന്നാണ് ഷക്കീല ചോദിക്കുന്നത്.
എന്നെ വിളിച്ച് കൊമേഷ്യല്‍ സിനിമകളില്‍ അവസരം തന്നിട്ടില്ല. എന്നെ വിളിച്ച സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. അത് 18 പ്ലസ് ആണെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് 18 കഴിഞ്ഞിട്ടുണ്ടെങ്കില്‍ വന്ന് കാണാം. അത്രയേയുള്ളൂ. അതില്‍ കൂടുതലൊന്നുമില്ല. 18 ആയാല്‍ ആര്‍ക്കും കാണാം. സ്ത്രീകള്‍ക്കും കാണാം. സ്ത്രീകള്‍ വരാത്തത് എന്റെ തെറ്റല്ലല്ലോ. ആണുങ്ങളാണ് എന്റെ സിനിമ കാണാന്‍ വരുന്നത്. എനിക്ക് സങ്കടം തോന്നുന്നില്ല. അങ്ങനെയായിരുന്നു അത് സംഭവിക്കേണ്ടിയിരുന്നതെന്നാണ് ഷക്കീല പറയുന്നത്.

ഞാന്‍ കടന്നു പോയത് എന്തിലൂടെയൊക്കെ ആണെന്ന് ആളുകളോട് പറയണമെന്ന് തോന്നി. കാരണം, അവര്‍ അതിലൂടെ കടന്നു പോകരുത്. ഒരു കുട്ടിയെ അടുത്തിരുത്തി, ഇവള്‍ക്ക് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. അതിനാല്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണം എന്ന് പറയാനല്ല. അങ്ങനെ ഒരു കുട്ടിയെ ഇവിടെ ഇരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് സംഭവിച്ചത് എന്താണ് എന്നാണ് ഞാന്‍ പറയുന്നത്. എന്തൊക്കെ ചൂഷണങ്ങള്‍ ഞാന്‍ നേരിട്ടു, എന്തൊക്കെ മോശം അനുഭവങ്ങളുണ്ടായി എന്ന് ഞാന്‍ പറഞ്ഞാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് ശ്രദ്ധിക്കുമെന്നും ഷക്കീല പറയുന്നു.
ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്റെ പാരന്റസ് കുറച്ച് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ ഷക്കീലയുണ്ടാകില്ലായിരുന്നു. അതാണ് ഞാന്‍ എല്ലായിടത്തും പറയാന്‍ ശ്രമിക്കുന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ റിസ്‌കുണ്ട്. പക്ഷെ നിങ്ങള്‍ക്ക് നല്ല പിആറും പാരന്റ്‌സും ഉണ്ടെങ്കില്‍ ഇത് നല്ല മേഖലയാണ്. ആളുകളെ തിരുത്താനല്ല, ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് ഇതാണ് സംഭവിച്ചത് എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications