അമേരിക്കയില്‍ കോടികളുടെ ബിസിനസ്; യാത്രാപ്രേമി; സുവര്‍ണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുവര്‍ണ മാത്യു. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയിട്ടുണ്ട് സുവര്‍ണ. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സൂപ്പര്‍ താര സിനിമകളുടെ ഭാഗമായിട്ടുണ്ട് സുവര്‍ണ. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം ഒരുപാട് ദൂരെയാണ് സുവര്‍ണയുടെ ജീവിതം.
ഇതിനിടെ ഇപ്പോഴിതാ സുവര്‍ണയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയിയല്‍ സജീവമായ സുവര്‍ണ യാത്രാപ്രേമിയാണ്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് സുവര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇത് വൈറലായതോടെ സുവര്‍ണയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ല്‍ മിസ് കേരളയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവര്‍ണയ്ക്ക് തുറന്ന് കിട്ടിയത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു. അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.
കിലുക്കം, കിലുക്കാംപെട്ടി ,കൗരവര്‍, മാന്യന്‍മാര്‍ തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മഴത്തുള്ളി കിലുക്കം, നേരറിയാന്‍ സിബിഐ, എന്നിവയാണ് മലയാളത്തില്‍ സുവര്‍ണ അഭിനയിച്ച് റിലീസിനെത്തിയ സിനിമകള്‍. നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാനമായി റിലീസ് ചെയ്ത സുവര്‍ണയുടെ മലയാള സിനിമ ചട്ടക്കാരിയായിരുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ വരെ സുവര്‍ണയ്ക്ക് സാധിച്ചിരുന്നു. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവര്‍ണ രജനികാന്തിനൊപ്പം അഭിനയിച്ചത്. മായാബസാര്‍, ഗോകുലത്തില്‍ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നാല് സിനിമകളില്‍ അധികം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുല്‍ത്താന്‍ എന്നിവയാണ് സുവര്‍ണയുടെ ബോളിവുഡ് സിനിമകള്‍.

സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അവിചാരിതം, കടമറ്റത്ത് കത്തനാര്‍, അന്വേഷി എന്നീ സീരിയലുകളിലാണ് സുവര്‍ണ അഭിനയിച്ചിരിക്കുന്നത്. സതുരംഗം തേന്‍മൊഴിയല്‍ എന്നിവയാണ് തമിഴില്‍ സുവര്‍ണ അഭിനയിച്ച പ്രധാന സീരിയലുകള്‍.
2003ല്‍ ആയിരുന്നു സുവര്‍ണയുടെ വിവാഹം. ജോര്‍ജാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹശേഷം ലയണ്‍ അടക്കമുള്ള സിനിമകള്‍ സുവര്‍ണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയില്‍ നിന്നും സുവര്‍ണ വിട്ടുനിന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഫിലാഡല്‍ഫിയയിലാണ് സുവര്‍ണയുടെ താമസം. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം. കണ്‍സ്ട്രക്ഷന്‍ രംഗത്താണ് സുവര്‍ണ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് മക്കളാണ് സുവര്‍ണയ്ക്കുള്ളത്. യാത്രാ പ്രേമിയായ സുവര്‍ണ തന്റെ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications