അത്ഭുതദ്വീപിന്റെ രാജകുമാരി ഇന്ന് ഇരട്ടക്കുട്ടികളുടെ അമ്മ; സിനിമയോട് വിട പറഞ്ഞ മല്ലിക എവിടെ?

മലയാളത്തിലെ ഇന്നത്തെ പല താരങ്ങളുടേയും കരിയറിന്റെ തുടക്കകാലത്ത് നിര്‍ണായക സാന്നിധ്യമായിരുന്നു സംവിധായകന്‍ വിനയന്‍. ദിലീപും ജയസൂര്യയും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം വിനയന്റെ സിനിമകളിലൂടെ താരമായി മാറിയവരാണ്. അതുപോലെ തന്നെ പല താരങ്ങളുടേയും അരങ്ങേറ്റവും വിനയന്‍ ചിത്രങ്ങളിലൂടെയാണ്. വിനയന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരങ്ങളില്‍ ഒരാളാണ് മല്ലിക കപൂര്‍.

2005 ല്‍ പുറത്തിറങ്ങിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലിക കപൂറിന്റെ മലയാളം എന്‍ട്രി. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരെ നായകന്മാരാക്കി വിനയന്‍ ഒരുക്കിയ സിനിമയായിരുന്നു അത്ഭുതദ്വീപ്. പേരുപോലെ തന്നെ അത്ഭുതക്കാഴ്ചയായിരുന്നു മലയാള സിനിമയ്ക്ക് അത്ഭുതദ്വീപ്. മുന്നൂറോളം ഉയരം കുറഞ്ഞ മനുഷ്യരെ വച്ചൊരുക്കിയ സിനിമ വലിയ വിജയമാവുകയും ഗിന്നസ് പക്രുവെന്ന അജയകുമാറിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവാവുകയും ചെയ്തു.

Mallika Kapoor

അത്ഭുതദ്വീപില്‍ ആരേയും മയക്കുന്ന സൗന്ദര്യത്തിന് ഉടമയായ രാജകുമാരിയിട്ടാണ് മല്ലിക അഭിനയിച്ചത്. ആദ്യ സിനിമയില്‍ തന്നെ കയ്യടി നേടാനും മല്ലികയ്ക്ക് സാധിച്ചു. തുടര്‍ന്നും മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം മല്ലിക അഭിനയിച്ചുവെങ്കിലും പിന്നീട് അപ്രതക്ഷ്യയാവുകയായിരുന്നു. ഇപ്പോഴിതാ അത്ഭുതദ്വീപ് പുറത്തിറങ്ങി 20 വര്‍ഷമാവുകയാണ്. ചിത്രത്തിലെ നായകന്മാര്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. പക്ഷെ നായിക എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

മോഡലിംഗിലൂടെയാണ് പഞ്ചാബില്‍ വേരുകളുള്ള മല്ലികയുടെ തുടക്കം. ഹിന്ദിയിലൂടെയാണ് സിനിമയിലെത്തുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ദില്‍ ബേച്ചാരാ പ്യാര്‍ ക മാരാ ആയിരുന്നു ആദ്യ സിനിമ. തൊട്ടടുത്ത വര്‍ഷം അത്ഭുതദ്വീപിലൂടെ മലയാളത്തിലെത്തി. ചിത്രത്തിലൂടെ ആരാധകരെ നേടാനും മല്ലികയ്ക്ക് സാധിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം അഴകായ് ഇറുക്കിറെ ഭയമാ ഇറുക്കിറതു എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. തമിഴിന് പിന്നാലെ തെലുങ്കിലും കന്നഡയിലും മല്ലിക അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ മല്ലിക പിന്നീട് അഭിനയിക്കുന്നത് മാടമ്പിയിലാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ശ്യാമള എന്ന കഥാപാത്രമായാണ് മല്ലിക അഭിനയിച്ചത്. തുടര്‍ന്ന് ജാക്ക് ആന്റ് ജില്‍, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, ദ ത്രില്ലര്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ മകരമഞ്ഞാണ് മലയാളത്തില്‍ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഇത് തന്നെയാണ് മല്ലികയുടെ അവസാന സിനിമയും. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും സജീവമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപിടി സിനിമകളുടെ ഭാഗമായി മാറാന്‍ മല്ലികയ്ക്ക് സാധിച്ചിട്ടുണ്ട്.

Mallika Kapoor

2011 ന് ശേഷം മല്ലിക അഭിനയത്തോട് വിട പറയുകയായിരുന്നു. 2013 ലാണ് താരം വിവാഹിതയാകുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയെ വിവാഹം കഴിക്കുന്നതോടെ താരവും തന്റെ ജീവിതം വിദേശത്തേക്ക് പറിച്ചു നട്ടു. ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് മല്ലിക കപൂര്‍.

ഇരട്ടക്കുട്ടികളുടെ അമ്മയാണ് മല്ലിക ഇന്ന്. മൂത്തമകനടക്കം മൂന്ന് മക്കളുണ്ട് മല്ലികയ്ക്ക്. ഭാര്യയും അമ്മയുമൊക്കെയായി ജീവിക്കുകയാണ് മല്ലിക ഇപ്പോള്‍. സിനിമ വിട്ടുവെങ്കിലും താരം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റേയും മക്കളുടേയും ചിത്രങ്ങള്‍ മല്ലിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അത്ഭുതദ്വീപിന് 20 വർഷമാകുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആ രാജകുമാരിയും കടന്നു വരികയാണ്.

More from Filmibeat

Read more about: mallika kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X