Don't Miss!
- News
ശൈശവ വിവാഹം: അസമില്‍ 2000 പേര് അറസ്റ്റില്‍, പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
- Sports
രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
നസ്രിയ നാല് മാസം ഗര്‍ഭിണി! തെളിവായി ചിത്രങ്ങളും; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ
താരങ്ങളുടെ ഓണ്‍ സ്ക്രീന്‍ ജീവിതത്തേക്കാള്‍ ആരാധകര്‍ക്ക് അറിയാന്‍ താല്പര്യമുള്ള വിഷയമായിരിക്കും അവരുടെ ഓഫ് സ്ക്രീന്‍ ജീവിതം. താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ ഇങ്ങനെ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത് മുതലാക്കി കൊണ്ട് ഗോസിപ്പുകള്‍ പടച്ചു വിടുന്നവരും കുറവല്ല. മലയാളത്തിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമില്ലെന്നതാണ് വാസ്തവം.
Also Read: ആത്മഹത്യാ ചിന്തകൾ, തകർന്ന് പോയി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് അബ്ബാസ്
മലയാള സിനിമയിലെ മിന്നും താരമാണ് നസ്രിയ. ബാലതാരമായി സിനിമയിലെത്തിയ നസ്രിയ പിന്നാലെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. നടന് ഫഹദ് ഫാസിലാണ് നസ്രിയയുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വരികയും ചെയ്തിരുന്നു.

ആരാധകരുടെ പ്രിയങ്കരിയാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരങ്ങളില്‍ ഒരാളാണ് നസ്രിയ. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ നസ്രിയ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെങ്ങളും പ്രചരിക്കുന്നത് നസ്രിയയെക്കുറിച്ചുള്ളൊരു വാര്‍ത്തയാണ്.
നസ്രിയ നാല് മാസം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയും ചില യൂട്യൂബ് ചാനലുകളും പ്രചരിപ്പിക്കുന്നത്. ഇത് തെളിയിക്കാനുള്ള ചിത്രങ്ങളും തെളിവായി അവര്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ സത്യാവസ്ഥയെന്താണെന്ന് വിശദമായി വായിക്കാം തുടര്‍ന്ന്.

നസ്രിയ ഗര്‍ഭിണിയാണെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം താരത്തിന്റെ ചിത്രങ്ങളുമുണ്ട്. നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ചിത്രങ്ങളില്‍ നസ്രിയ എത്തുന്നത്. ഈ ചിത്രങ്ങളില്‍ നസ്രിയയ്ക്ക് അല്‍പ്പം വയറുള്ളതായി കാണാം. ഇത് ചൂണ്ടിക്കാണിച്ചാണ് നസ്രിയ ഗര്‍ഭിണിയാണെന്ന തിയറി യൂട്യൂബ് ചാനലുകള്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെയാണ് പലരും വാര്‍ത്തകള്‍ ശരിയാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ താരം ഗര്‍ഭിണിയല്ല. പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ താരത്തിന്റേതായി പ്രചരിക്കുന്ന മറ്റ് വീഡിയോകള്‍ നസ്രിയയുടെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്നത് ഗര്ഭിണിയെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തയായി പ്രചരിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നസ്രിയ പങ്കുവച്ച ചിത്രങ്ങളും താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നതാണ്. നേരത്തെ തന്നെ വ്യാജ ഗര്ഭവാര്ത്തകളോട് നസ്രിയയും ഫഹദും പ്രതികരിച്ചിരുന്നു. തങ്ങളുടെ ജീവിതത്തില്‍ അങ്ങനൊരു സന്തോഷ വാര്‍ത്തയുണ്ടെങ്കില്‍ അത് ആരാധകരുമായി തങ്ങള്‍ തന്നെ പങ്കുവെക്കുമെന്നായിരുന്നു മുമ്പൊരിക്കല്‍ നസ്രിയയും ഫഹദും പറഞ്ഞത്. മുമ്പും താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് നസ്രിയ തന്നെ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
അവതാരകയായും ബാല താരമായും കയ്യടി നേടിയാണ് നസ്രിയ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. 2014 ലായിരുന്നു നസ്രിയയും ഫഹദും വിവാഹിതരാകുന്നത്. പിന്നാലെ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018 ല്‍ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് മടങ്ങിയെത്തി.

തെലുങ്ക് ചിത്രമായ അന്ഡെ സുന്ദരാകിനിയാണ് നസ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാനിയായിരുന്നു ചിത്രത്തിലെ നായകന്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഇത്. ചിത്രം മികച്ചൊരു വിജയമായി മാറുകയും ചെയ്തു. മലയാളത്തില്‍ നസ്രിയ അവസാനം അഭിനയിച്ച് മണിയറയിലെ അശോകന് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലായിരുന്നു. മലയാളത്തില്‍ ട്രാന്‍സിലാണ് നസ്രിയ അവസാനമായി മുഴുനീള വേഷം ചെയ്തത്. ഫഹദായിരുന്നു ചിത്രത്തിലെ നായകന്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നസ്രിയയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്
-
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'