'സ്‌പെഷ്യല്‍ ഡിന്നറിന്' ക്ഷണിച്ച് ബിസിനസുകാരന്‍; പിടിച്ചുകെട്ടി മുറിയില്‍ അടച്ചിട്ട് അമല പോള്‍; താരം നേരിട്ടത്

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മറ്റ് ഭാഷകളിലടക്കം അഭിനയിച്ച് വലിയ താരമായി മാറിയ നടിമാരുണ്ട്. അസിന്‍ മുതല്‍ നയന്‍താരെ വരെയുള്ള ഈ പ്ട്ടികയിലുള്ള നടിയാണ് അമല പോള്‍. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അമല പോള്‍.

അഭിനയ ജീവിതത്തില്‍ മുന്നേറുന്നതിനൊപ്പം തന്നെ തന്റെ വ്യക്തി ജീവിതത്തിലും പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍. ഈയ്യടുത്തായിരുന്നു അമല പോള്‍ അമ്മയായത്. മാതൃത്വം എല്ലാ അര്‍ത്ഥത്തിലും ആഘോഷമാക്കുകയാണ് അമല പോള്‍. അതേസമയം, വിവാദങ്ങള്‍ അമലയുടെ കരിയറില്‍ എന്നും കൂട്ടായുണ്ട്. എന്നാല്‍ അവയ്ക്കൊന്നും അമലയെ തളര്‍ത്താനായിട്ടില്ല.

Amala Paul

അമലയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ഇന്നലെയായിരുന്നു അമലയുടെ ജന്മദിനം. ആ സാഹചര്യത്തിലാണ് പഴയ സംഭവം വീണ്ടും ചര്‍ച്ചയാത്. ഒരിക്കല്‍ അമല പോളിന് നേരിടേണ്ടി വന്നൊരു ദുരനുഭവമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അന്ന് നടന്നത് എന്തെന്നറിയാം.

ഒരിക്കല്‍ ബിസിനസുകാരന്‍ അമല പോളിനോട് മോശമായി പെരുമാറുകയായിരുന്നു. താരം പ്രക്ടീസ് ചെയ്തിരുന്നിടത്ത് വച്ച് ഇയാള്‍ ലൈംഗകാഭിലാഷം അറിയിക്കുകയായിരുന്നു. സംഭവം നടന്നത് 2018 ലായിരുന്നു. അമല പോള്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ മാനേജര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ നടന്നത് എന്താണെന്ന് അമല പോള്‍ തുറന്നു പറയുകയായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെയാണ്.

'ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ എന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു. എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. 'ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു'' അമല പറയുന്നു.

എനിക്ക് അയാളെ അറിയില്ലായിരുന്നു. അതേസമയം അറിയുന്ന ആരോ ആണ് അതിന് പിന്നിലെന്ന് തോന്നിയെന്നും അമല പറയുന്നുണ്ട്. താന്‍ അവിടെയുണ്ടെന്ന് അയാള്‍ക്ക് അറിയാനായി. അറിയുന്ന ആരോ ആണ് അയാള്‍ക്ക് താന്‍ അവിടെയുണ്ടെന്ന് പറഞ്ഞു കൊടുത്തത്. ആ പരിപാടിയുമായി ബന്ധപ്പെട്ട ആരോ ആണ് അതെന്നും അമല പോള്‍ സംശയം ചൂണ്ടിക്കാണിച്ചിരുന്നു.

Amala Paul

''എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ അയാളോട് കാര്യം തിരക്കി. അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ എന്നായിരുന്നു അയാളുടെ മറുപടി'' അമല പോള്‍ പറയുന്നു.

പിന്നാലെ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചിട്ടുവെന്നാണ് അമല പറയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇത് അയാളുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലാകുന്നതെന്നും അമല പോള്‍ പറയുന്നു. പല നടിമാരുടേയും നമ്പര്‍ അയാളുടെ കൈവശം ഉള്ളതായി മനസിലായെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് അയാളെ പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ നേരിട്ട് തന്നെയാണ് പരാതി നല്‍കാന്‍ പോയതെന്നും അമല പറഞ്ഞിരുന്നു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X