ഋതുമതി ആയപ്പോ സ്വര്‍ണ്ണക്കമ്മല്‍ തന്നു, ഞങ്ങളുടെ ഗിഫ്റ്റ് ബോക്‌സാണ് അമ്മാവന്‍; അഭയ അന്ന് പറഞ്ഞത്!
മലയാള സിനിമയില്‍ വലിയൊരു വിടവ് ബാക്കി വച്ച് കൊച്ചു പ്രേമന്‍ പോയിരിക്കുകയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് തുടങ്ങി, പിന്നീട് മലയാള സിനിമയിലേയും സീരിയല്‍ രംഗത്തേയും നിറ സാന്നിധ്യമായി മാറിയ നടനാണ് കൊച്ചു പ്രേമന്‍. ഓര്‍ത്തിരിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം ബാക്കി വച്ചിട്ടുണ്ട്. മച്ചമ്പീ.. എന്ന വിളി കൊണ്ടും, പട്ടിയുണ്ട് സൂക്ഷിക്കുക എന്നത് പോലെ കുട്ടിയുണ്ട് മുണ്ട് സൂക്ഷിക്കുക എന്നൊരു ബോര്‍ഡ് വെക്കാം എന്ന ഡയലോഗു കൊണ്ടുമൊക്കെ കൊച്ചു പ്രേമന്‍ മലയാളി മനസില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കും.
നാടകത്തിലൂടെയാണ് കൊച്ചു പ്രേമന്‍ കലാജീവിതം ആരംഭിക്കുന്നത്. പിന്നീടാണ് സിനിമയിലും സീരിയലിലുമൊക്കെ എത്തുന്നത്. പ്രശസ്ത ഗായിക അഭയ ഹിരണ്‍മയിയുടെ അമ്മാവന്‍ കൂടിയാണ് കൊച്ചു പ്രേമന്‍. തന്റെ അമ്മാവാന് സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭയ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. മുമ്പൊരിക്കല്‍ തന്റെ പ്രിയപ്പെട്ട അമ്മാവനെക്കുറിച്ചുള്ള അഭയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അന്ന് അഭയ തന്റെ അമ്മാവനെ വിളിച്ചത്. ഋതുമതിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിച്ച അമ്മാവനെ അന്നത്തെ കുറിപ്പില്‍ അഭയ ഓര്‍ക്കുന്നുണ്ട്. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചതും വിദേശത്ത് പോയി വരുമ്പോള്‍ ചോക്ലേറ്റുകള്‍ കൊണ്ടു തരുന്നതുമൊക്കെ കുറിപ്പില്‍ അന്ന് അഭയ ഓര്‍ത്തിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.
ഞാന്‍ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മള്‍ കൊണ്ട് തന്നു
പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മല്‍, കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മന്‍ തന്ന മൊബൈല്‍ ഫോണ്‍, പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും. ഞങ്ങള് പെണ്കുട്ടികള് ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും..ഞങ്ങടെ 'ഗിഫ്‌റ് ബോക്‌സ് ' ആണ് മാമ്മന്‍ എന്നായിരുന്നു അന്ന് അഭയ കുറിച്ചത്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
അതേസമയം മരിക്കുമ്പോള്‍ 68 വയസായിരുന്നു കൊച്ചു പ്രേമന്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കെഎസ് പ്രേം കുമാര്‍ എന്നാണ് കൊച്ചു പ്രേമന്റെ യഥാര്‍ത്ഥ പേര്. 1979 ല്‍ പുറത്തിറങ്ങിയ ഏഴുനിറങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി മാറുകയായിരുന്നു. പൃഥ്വിരാജ് ചിത്രം കടുവയിലാണ് ഒടുവില്‍ അഭിനയിച്ചത്.

നടി ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ. മലയാളികള്‍ക്ക് സുപരിചിതയാണ് ഗിരിജയും. ഇപ്പോള്‍ സാന്ത്വനം പരമ്പരയിലെ ലക്ഷ്മി അമ്മയായി അഭിനയിക്കുന്നത് ഗിരിജയാണ്. ഇരുവരും ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചിരുന്നവരാണ്. അവിടെ വച്ചാണ് പരിചയപ്പെടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. തങ്ങളുടെ പ്രണയ കഥ ഈയ്യടുത്ത് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ കൊച്ചു പ്രേമന്‍ പങ്കുവച്ചിരുന്നു.
പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു കൊച്ചു പ്രേമന്‍. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് സിനിമയിലെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. സിനിമയ്ക്ക് പുറമെ സീരിയലിലും അഭിനയിച്ചിരുന്നു. കൂടെവിടെ എന്ന പരമ്പരയിലായിരുന്നു ഏറ്റവും ഒടുവിലായി അഭിനയിച്ചത്. കളിവീട്, മിസിസ് ഹിറ്റ്‌ലര്‍, തട്ടീം മുട്ടീം, തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആദരാഞ്ജലി നേർന്ന് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











