'ലാലേട്ടൻ അവർക്ക് പ്രായമുള്ള തടിയുള്ള ഒരാളായിരുന്നു, വലിയ വില കൊടുത്തില്ല; പക്ഷേ...': അമിത് ചക്കാലക്കല്‍

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന ഒരാൾ. താരപരിവേഷത്തിലും അഭിനയ മികവിന്റെ കാര്യത്തിലുമെല്ലാം ഇന്ത്യയിലെ മറ്റു പല സൂപ്പർ താരങ്ങളേക്കാളും ഏറെ മുന്നിലാണ് മോഹൻലാൽ. നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടർ എന്ന് ആരാധകർ വിളിക്കുന്ന നടൻ, കരിയറിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.

സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ നിരവധി ആരാധകരുണ്ട് മോഹൻലാലിന്. ഒപ്പം അഭിനയിക്കുന്നവരെയെല്ലാം തന്റെ ആരാധകരാക്കി മാറ്റുന്ന അപൂർവ കഴിവ് മോഹൻലാലിനുണ്ട്. മലയാളത്തിലെ പ്രഗൽഭരായ നടന്മാർ പലരും മോഹൻലാലിൻറെ കടുത്ത ആരാധകരാണ്. തിലകൻ, ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരൊക്കെ മോഹൻലാലിന്റെ കടുത്ത ആരാധകരായിരുന്നു. പലപ്പോഴും ആ അഭിനയമികവിനെ കുറിച്ച് ഇവർ വാചാലരായിട്ടുണ്ട്.

Mohanlal

അതുപോലെ യുവനടന്മാർക്കും വലിയ മാതൃകയാണ് നടൻ. പലരും തങ്ങൾക്കുള്ള ആരാധന തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് നടൻ അമിത് ചക്കാലക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് അമിത് ചക്കാലക്കൽ പറയുന്നത്.

ആക്ട് ചെയ്ത് ഒരാളെ ഫാൻ ആക്കുന്ന മോഹൻലാലിനെയാണ് സെറ്റിൽ കാണാൻ സാധിച്ചതെന്ന് നടൻ പറയുന്നു. തന്റെയൊരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു അമിത് ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ...

"സെറ്റിൽ ഒരു നോർത്ത് ഇന്ത്യക്കാരി ഉണ്ടായിരുന്നു. പുള്ളിക്കാരി പ്രോസ്തെറ്റിക് മേക്കപ്പ് ആർട്ടിസ്റ്റാണ്. നല്ല സുന്ദരിയാണ് അവർ. സെറ്റിൽ അവർ ഭയങ്കര ആറ്റിറ്റ്യൂഡിൽ നിൽക്കുകയാണ്. ലാലേട്ടൻ അഭിനയിക്കാൻ വരികയാണ്. അവരെ സംബന്ധിച്ചിടത്തോളം പുള്ളിക്കാരൻ പ്രായമായിട്ടുള്ള തടിയുള്ള ആക്ടർ ആണ്. ലാലേട്ടന് പുള്ളിക്കാരി വലിയ വിലയൊന്നും കൊടുത്തിട്ടില്ലെന്ന് കാണുമ്പോൾ തന്നെ മനസിലാകും.

Amith Chakkalakkal, Mohanlal

അദ്ദേഹം വന്ന് പെർഫോമൻസ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും അവർ കൂളിം​ഗ് ​ഗ്ലാസൊക്കെ ഊരിവച്ചിട്ട് നോക്കി നിൽക്കയാണ്. അതായത്, ആ സെറ്റിലെ തന്നെ ആളെ ലാലേട്ടൻ ഫാൻ ആക്കി മാറ്റുകയാണ്. ആക്ട് ചെയ്ത് ഒരാളെ ഫാൻ ആക്കുക എന്ന് പറയില്ലേ. അതാണ് അത്. ലാലേട്ടന്റെ രണ്ട് പടങ്ങൾ കണ്ട് കഴിഞ്ഞാൽ ആ വലയത്തിൽ നമ്മൾ വീണു പോകും. അതവരുടെ ഒരു മാജിക് ആണ്", അമിത് ചക്കാലക്കൽ പറയുന്നു.

അതേ സമയം, നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21ന് തിയറ്ററിലെന്നും. കോര്‍ട്ട് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായികയായി എത്തുന്നത്. അനശ്വര രാജനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ അഭിഭാഷകയായ ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X