മുഖത്ത് പിടിച്ചയാളെ മോഹൻലാൽ ഇടിച്ചിട്ടു; നടന്റെ ക്ഷമ നശിച്ച സംഭവം!, ബൈജു സന്തോഷ് പറഞ്ഞത്

മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ബൈജു സന്തോഷ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. വളരെ ചെറുപ്പത്തിൽ ബാലതാരമായി സിനിമയിൽ എത്തിയതാണ് അദ്ദേഹം. 1981 മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം.

പിന്നീട് പത്തോളം സിനിമകളിൽ ബാലതാരമായും അതിനു ശേഷം സഹനടനായും വില്ലനായും നായകനായും നിരവധി സിനിമകളിൽ ബൈജു തിളങ്ങി. സൂപ്പർ താരങ്ങളുടെയെല്ലാം സിനിമകളിൽ ബൈജുവിന് വേഷങ്ങൾ ഉണ്ടായിരുന്നു. ബാലതാരമായിരിക്കെ തന്നെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്.

എന്തും എവിടെയും വെട്ടിത്തുറന്ന് പറയാറുണ്ട് ബൈജു

ഇന്നും സിനിമകളിൽ സജീവമായ നടന് ആരാധകർ ഏറെയാണ്. സിനിമയിലെ ബൈജുവിനേക്കാൾ ഓഫ്‌സ്ക്രീനിലെ ബൈജുവിനാണ് ആരാധകർ ഏറെയും. എന്തും എവിടെയും വെട്ടിത്തുറന്ന് പറയാറുണ്ട് ബൈജു. അടുത്തിടെ മാധ്യമങ്ങൾക്ക് മുന്നിലും അഭിമുഖങ്ങളിലുമൊക്കെ ബൈജു പറഞ്ഞ ചില തഗ് ഡയലോഗുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, ബൈജുവിന്റെ ഒരു പഴയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഷൂട്ടിനിടയിൽ മുഖത്ത് പിടിച്ചയാളെ മോഹൻലാൽ ഇടിച്ചതിട്ടതിനെ കുറിച്ചാണ് നടൻ പറഞ്ഞത്. മോഹൻലാലിന്റെ ക്ഷമയെ കുറിച്ചും ബൈജു സംസാരിക്കുന്നുണ്ട്.വിശദമായി വായിക്കാം.

പുറകെ ചേസ് ചെയ്ത് പോകുന്ന ഒരു സീനാണ്

'മാമ്പഴക്കാലത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. കൊച്ചി പനമ്പിള്ളി നഗറിൽ വണ്ടി ചെയ്‌സും മറ്റുമൊക്കെ എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. വണ്ടി ഒരിടത്ത് നിർത്തിയിരിക്കുന്നു. മറ്റൊരു വണ്ടി കാണുമ്പോൾ പുറകെ ചേസ് ചെയ്ത് പോകുന്ന ഒരു സീനാണ് ഇത്. ഷൂട്ട് ചെയ്യുമ്പോൾ ഒരു രണ്ടു പേര് വെള്ളമടിച്ച് ഒരു സൈഡിൽ നിൽപ്പുണ്ട്. മനോരമ ഓഫീസിന്റെ അവിടെയാണ്,'

ഞാൻ നോക്കുമ്പോൾ അവൻ പുറകിലോട്ട് ഒരു വീഴ്ചയാണ്

'അതിൽ ഒരുത്തൻ ദൂരെ നിന്ന് കുറെ നേരമായി കൈയൊക്കെ പൊക്കി കാണിക്കുന്നുണ്ട്. പുള്ളിയും കയ്യൊക്കെ പൊക്കി കാണിച്ചു. എന്നിട്ട് ഇവൻ ഓടി വന്ന് മുഖത്ത് ഒരു പിടിത്തം. ഞാൻ വണ്ടി ഓടിക്കുന്നു ഇദ്ദേഹം ഇപ്പുറത്ത് ഇരിക്കുന്നു. ഞാൻ കണ്ട സീൻ എന്താണെന്ന് വെച്ചാൽ ഒരൊറ്റ ഇടിയാണ് അവനെ. ഞാൻ നോക്കുമ്പോൾ അവൻ പുറകിലോട്ട് ഒരു വീഴ്ചയാണ്,'

ഭയങ്കര ക്ഷമയാണ്. അല്ലെങ്കിൽ ഇത്രയും വരെ എത്തുമോ

'ഞാൻ ചോദിച്ചു എന്ത് പറ്റിയെന്ന്, അല്ലന്നേ മുഖത്ത് വന്ന് പിടിച്ചെന്നേ. ഇതൊക്കെ ഭയങ്കര ഇറിറ്റേറ്റഡ്‌ ആകുന്ന ആളാണ്. മുഖത്തൊക്കെ വന്ന് പിടിച്ചാൽ ആർക്കെങ്കിലും ഇഷ്ടമാകുമോ. അവൻ കാണിച്ചു താരമെന്നൊക്കെ പറഞ്ഞ് ദൂരത്തേക്ക് മാറി പോയി. പുള്ളി പോടാ എന്നൊക്കെ പറഞ്ഞ് ഓടിച്ചു,' ബൈജു പറഞ്ഞു.

'ഭയങ്കര ക്ഷമയുള്ള ആളാണ് അദ്ദേഹം. ഒരിക്കൽ നെടുമുടി വേണു ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ലോകത്ത് ഇതുപോലെ ക്ഷമയുള്ള ഒരാളെ കണ്ടിട്ടില്ലെന്ന്. ഭയങ്കര ക്ഷമയാണ്. അല്ലെങ്കിൽ ഇത്രയും വരെ എത്തുമോ. എത്ര ദേഷ്യം വന്നാലും പതുകെ പറയുള്ളു,' നടൻ പറഞ്ഞു.

ആരോടും ആരാധന തോന്നിയിട്ടില്ല എന്നതാണ് സത്യം

അഭിമുഖത്തിൽ താൻ ആരെയും ആരാധിക്കുന്ന ആളല്ലെന്നും ബൈജു പറയുന്നുണ്ട്. 'എനിക്ക് ആരോടും ആരാധനയൊന്നുമില്ല. ആരോടും ഒരു ആരാധനയുമില്ല. ഓരോരുത്തർക്ക് ഓരോ കഴിവുകൾ ഉണ്ടാകും. അത് പ്രകടിപ്പിക്കാൻ ഉള്ള അവസരം ചിലർക്ക് ഉണ്ടാകും. എന്നുവെച്ച് അവരെ ആരാധിക്കേണ്ട കാര്യമൊന്നുമില്ല. എനിക്ക് ആരോടും ആരാധന തോന്നിയിട്ടില്ല എന്നതാണ് സത്യം. പക്ഷെ കഴിവുള്ളവരെ ഞാൻ അംഗീകരിക്കും. ആരാധന എന്ന് പറയുന്നത് വേറെയാണ്. അവരെ എല്ലാം ഇഷ്ടമാണ്,' ബൈജു പറഞ്ഞു.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X