For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് ജോത്സ്യൻ പ്രവചിച്ചിരുന്നു; അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്!; ബാല പറഞ്ഞത്

  |

  മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത കലാകാരനാണ് നടൻ കലാഭവൻ മണി. മണിയുടെ അകാല വിയോഗം കേരളത്തിലെ സിനിമാ പ്രേമികളെ ആകെ ഞെട്ടിച്ച ഒന്നായിരുന്നു. നടൻ വിടപറഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്. നടനായും ഗായകനായുമെല്ലാം മിമിക്രി താരമായെല്ലാം തിളങ്ങിയിട്ടുള്ള മണി, മലയാള സിനിമയിലെ പകരക്കാരില്ലാത്ത താരമാണ്.

  കലാഭവന്‍ മണിയുടെ ഒരു സിനിമയോ പാട്ടോ അറിയാത്ത ഒരു മലയാളിയും ഉണ്ടാകില്ല എന്നതാണ് സത്യം. മലയാളത്തിന് പുറമെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം.

  Also Read: രതി ചേച്ചി സ്വർ​ഗത്തിലിരുന്ന് എന്ത് ചെയ്യുന്നു; ഇപ്പോഴും സിനിമ ആരും മറന്നില്ലെന്ന് ശ്വേത മേനോൻ

  സഹതാരങ്ങൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു മണി. നടനെ കുറിച്ച് സംസാരിക്കുമ്പോൾ പല താരങ്ങൾക്കും നൂറ് നാവാണ്. സഹപ്രവർത്തകൻ എന്നതിലുപരി പലർക്കും ചേട്ടനും അനിയനും ഒക്കെ ആയിരുന്നു അദ്ദേഹം. അത്രയും അടുത്ത ബന്ധമാണ് അദ്ദേഹം എല്ലാവരോടും പുലർത്തിയിരുന്നത്. ഇപ്പോഴിതാ, മണിയെ കുറിച്ച് നടൻ ബാല ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

  ബ്ലാക്ക് സ്റ്റാലിയൻ, പ്രിയപ്പെട്ട നാട്ടുകാരെ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പണ്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് കലാഭവന്‍ മണിക്കൊപ്പമുള്ള ഓര്‍മകള്‍ ബാല പങ്കുവച്ചത്. എന്തും എപ്പോഴും പറയാന്‍ പറ്റുന്ന ഒരു നല്ല സുഹൃത്തായിരുന്നു തനിക്ക് മണിച്ചേട്ടന്‍ എന്നാണ് ബാല പറഞ്ഞത്. അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ബാല വെളിപ്പെടുത്തിയിരുന്നു.

  2011 ൽ പുറത്തിറങ്ങിയ 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്ന സമയമായിരുന്നു അത്. 'അന്ന് ഞങ്ങൾ ഒന്നിച്ചു കൂടാറുണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ജിമ്മും ജിമ്മും മറ്റ് കാര്യങ്ങമെല്ലാം ചെയ്യുന്നത് കൊണ്ട് ഡ്രിങ്സ് ഒന്നും വേണ്ടെന്ന് പറയുമായിരുന്നു. ഒരിക്കൽ എന്നാലും നീ വാടാ എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടികൊണ്ട് പോയി,'

  'അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, 'എനിക്ക് ആയുസ് കുറവാണ്. ഞാന്‍ ജാതകം നോക്കി. 48 വയസ്സിൽ കൂടുതൽ ഞാന്‍ ജീവിക്കില്ല', മണിച്ചേട്ടൻ ഇത് പറയുമ്പോൾ ഞാൻ തടഞ്ഞു. അപ്പോഴാണ് മാള ചേട്ടന്‍ റൂമിലേക്ക് കയറി വന്നത്. മണിച്ചേട്ടന്‍ മരണത്തെ കുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു. ജോത്സ്യന്മാര്‍ പലതും പറയും. അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട, മിണ്ടാതിരിക്ക് എന്നൊക്കെ അദ്ദേഹം പറഞ്ഞു,' ബാല അഭിമുഖത്തിൽ പറഞ്ഞു.

  Also Read: അവണഗനയും പുച്ഛവും നേരിട്ടു, ദേഷ്യവും സങ്കടവും വന്നു; മറക്കാനാകില്ല ആ അനുഭവമെന്ന് ജ്യോതി കൃഷ്ണ

  നാല്പത്തിയഞ്ച് വയസായപ്പോഴാണ് കലാഭവൻ മണി മരിക്കുന്നത്. 2016 മാര്‍ച്ച് 6 ന് ആയിരുന്നു മരണം. രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു മരണം. മണിക്ക് കരൾസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

  എന്നാൽ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. താരങ്ങളെ അടക്കം പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മരണം സംബന്ധിച്ച് അസ്വാഭാവികതകൾ എന്തെങ്കിലും ഉണ്ടെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

  Read more about: bala
  English summary
  When Actor Bala Opened Up That Kalabhavan Mani Had Told Him That An Astrologer Had Predicted His Death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X