ഞാൻ വണ്ണം കുറച്ചാൽ രോഗി! പൃഥ്വിരാജും ലാലേട്ടനും ആണെങ്കിൽ കുഴപ്പമില്ല, ഇത് ഇഷ്ടപ്പെട്ട് കുറച്ചത്; ബാല പറഞ്ഞത്

തന്റെ ലുക്കിലുണ്ടായ മാറ്റത്തെ കുറിച്ച് ബാല മാസങ്ങൾക്ക് മുൻപ് പറഞ്ഞത്..

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബാല. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് നടൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള നടന്റെ അവസ്ഥ മോശമായി തുടരുകയാണ് എന്നാണ് വിവരം.

കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷണം കഴിക്കാൻ ഉൾപ്പടെ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത് എന്നാണ് വിവരം. ഒരാഴ്ച മുൻപും നടൻ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിലോക്കെ സജീവമായിരുന്നു നടൻ.

അടുത്തിടെ നിരവധി അഭിമുഖങ്ങളിൽ എല്ലാം നടൻ എത്തിയിരുന്നു. നടന്റെ ലുക്കിൽ വന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടി നടന് എന്തെങ്കിലു ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ബാല തന്നെ ഇതിനെയൊക്കെ തള്ളി രംഗത്ത് എത്തുകയാണ് ഉണ്ടായത്.

bala

ബാല ഒടുവിൽ അഭിനയിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അടുത്തിടെ ബാല നിരന്തരം മാധ്യമങ്ങൾക്ക് മുന്നിലേക്ക്എത്തിയിരുന്നത്. അതിനിടയിലാണ് നടന്റെ ലുക്കും ചർച്ചയായത്. നടന് പ്രമേഹ രോഗമാണെന്നും അതാണ് മെലിയാൻ കാരണമായതെന്നുമൊക്കെ ആയിരുന്നു പ്രചരണം.

അഭിമുഖങ്ങളിൽ എത്തിയ ബാല ഇതിനെ അപ്പാടെ തള്ളി കളയുകയായിരുന്നു സിനിമയ്ക്ക് വേണ്ടി താൻ ശരീര ഭാരം കുറച്ചതെന്നാണ് നടൻ പറഞ്ഞത്. കൗമുദിക്ക് നൽകിയ ഒരു അഭിമുഖത്തിലും നടൻ ഇക്കാര്യം പറഞ്ഞിരുന്നു. നടൻ മനഃപൂർവം തൻറെ രോഗ വിവരം മറച്ചു വെച്ചതാണോ എന്ന സംശയത്തിലാണ് ആരാധകർ ഇപ്പോൾ.

'ബാലയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. വളരെ സ്ലിമായി, കളർ ടോണിൽ കുറച്ചു മാറ്റം വരുന്നുണ്ട്. പലരും ഷുഗറാണ്. മറ്റു അസുഖങ്ങളാണ് എന്നൊക്കെ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ബാല മെലിഞ്ഞത് എന്തുകൊണ്ടാണ് സിനിമയ്ക്ക് വേണ്ടിയാണോ' എന്നായിരുന്നു അഭിമുഖത്തിൽ അവതാരകന്റെ ചോദ്യം.

'പെട്ടുപോയതാണ്' എന്നായിരുന്നു ബാല ഇതിന് മറുപടിയായി ആദ്യം പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ സിനിമയുടെ കാര്യമാണ് നടൻ പറഞ്ഞത്. പൃഥ്വിരാജും ലാലേട്ടനും ഒക്കെ ശരീരഭാരം കുറച്ചാൽ കുഴപ്പമില്ല. ബാല കുറച്ചാൽ മാത്രം എന്താണെന്ന് ഞാൻ അടുത്തിടെ ചോദിച്ചിരുന്നു. എനിക്ക് മനസിലാവുന്നില്ല എന്ന് ഞാൻ പറഞ്ഞു. അപ്പോൾ നിങ്ങളുടെ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള വേദന എന്നൊക്കെയാണ് അവർ പറഞ്ഞത്. അത് ഞാൻ സഹിച്ചോളാം എന്ന് പറഞ്ഞെന്നും ബാല പറയുന്നുണ്ട്.

'തൊട്ടടുത്ത് ഒരു ചേച്ചിയുണ്ട് തേക്കുന്ന കടയിലെ ആണ്. ഒരു ദിവസം ഓടി വന്നിട്ട് സാറേ, സാറിനെ ഈ അവസ്ഥയിൽ ഞാൻ കാണേണ്ടി വന്നല്ലോ എന്ന് ചോദിച്ചു. എന്റെ ജിം കുറഞ്ഞു വരുന്ന സമയമാണ് അത്. കഥാപാത്രത്തിനായി വണ്ണം കുറയ്ക്കാൻ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഏത് അവസ്ഥ എന്ന് ഞാൻ ചോദിച്ചു. ഷുഗർ വന്നില്ലേ. ഞാൻ നാട്ടുകാരോടൊക്കെ പറഞ്ഞെന്ന്,'

'സത്യത്തിൽ ഞാൻ തടി കുറച്ചതാണ്. രജനികാന്ത് സിനിമയ്ക്ക് വേണ്ടി ആയിരുന്നു. അത് ഞാൻ ഇഷ്ടപ്പെട്ട് ചെയ്തതാണ്. ഇനി ബിലാൽ വരുന്നുണ്ട്. അണ്ണാത്തേയ്ക്ക് വെയ്റ്റ് കുറച്ചപ്പോൾ ഷുഗർ എന്ന് പറഞ്ഞു. ഇനി ബിലാലിന് വേണ്ടി കൂട്ടുമ്പോൾ ഇത് ഞാൻ നിങ്ങളുടെ അടുത്തെന്ന് പ്രതീക്ഷിച്ചില്ലെന്ന് പറയും. ഇത് രണ്ടും പറയും,'

bala

'തടി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. എന്റെ കുടുംബമൊന്ന് എടുത്ത് നോക്കണം നിങ്ങൾ. എന്റെ ചേട്ടനൊക്കെ 170 കിലോയുണ്ട്. കുടുംബത്തിൽ എല്ലാവരും അങ്ങനെയാണ്. ഞാൻ ഇങ്ങനെ പിടിച്ചു നിൽക്കുകയാണ്,' എന്നായിരുന്നു ബാല പറഞ്ഞത്.

അതേസമയം മറ്റൊരു അഭിമുഖത്തിൽ ഷൂട്ടിനിടയിൽ ഉണ്ടായ പരിക്കിനെ തുടർന്ന് താൻ ചികിത്സയിൽ ആയിരുന്നെന്നും അതിനിടെയാണ് വണ്ണം കുറഞ്ഞതെന്നും ബാല പറഞ്ഞിരുന്നു. അതേസമയം, ഷഫീഖിന്റെ സന്തോഷത്തിന് ശേഷം നടന്റേതായി പുതിയ സിനിമകൾ ഒന്നും റിലീസ് ചെയ്തിട്ടില്ല. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിലാലിൽ താൻ ഉണ്ടാകുമെന്ന് ബാല മിക്ക അഭിമുഖങ്ങളിലും ആവർത്തിച്ചിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X