കൈ കുഞ്ഞുമായിട്ടാണ് സംവൃത അന്ന് സെറ്റിലേക്ക് വന്നത്; മറ്റൊന്നും മോഹിച്ചല്ലത്!, ബിജു മേനോൻ പറഞ്ഞത്
സംവൃതയ്ക്ക് ഒപ്പം സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് ബിജു മേനോൻ പറഞ്ഞത് ശ്രദ്ധ നേടുകയാണ്.
ലാൽ ജോസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. ഒരുസമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സംവൃത. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം.
എന്നാൽ 2012 ൽ വിവാഹിത ആയതോടെ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. 2019 ൽ ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രം വലിയ വിജയമായില്ല. ഇതിനു ശേഷം സംവൃത മറ്റു സിനിമകൾ ചെയ്തതുമില്ല. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് താരം.

ഇടയ്ക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന സംവൃത റിയാലിറ്റി ഷോയിൽ ജഡ്ജായും സംവൃത എത്തിയിരുന്നു. സംവൃതയുടെ ഭർത്താവ് അഖിൽ ജയരാജിന് അമേരിക്കയിൽ ബിസിനസ് ആണ്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു ആൺമക്കളാണ് സംവൃതയ്ക്ക് ഉള്ളത്.
ആദ്യ കുഞ്ഞിന്റെ ജനന ശേഷമാണു സംവൃത സിനിമയിലേക്കും ടെലിവിഷൻ ഷോയിലേക്കുമെല്ലാം എത്തുന്നത്. സത്യം പറഞ്ഞാല്‍ വിശ്വസിയ്ക്കുവോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ സംവൃതയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം നടൻ ബിജു മേനോന്‍ പങ്കുവച്ചിരുന്നു. അന്ന് ബിജു പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

സംവൃത സുനിൽ എന്ന നടിയില്‍ താങ്കൾക്ക് ഇഷ്ടമില്ലാത്ത കാര്യം എന്താണ് എന്നായിരുന്നു അഭിമുഖത്തിൽ അവതാരകയുടെ ചോദ്യം. അങ്ങനെ ഒന്നുമില്ല എന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. അന്ന് സംവൃത ആ സിനിമയുടെ ഭാഗമാകണം എന്നത് അപ്പോഴത്തെ ഞങ്ങളുടെ ആവശ്യം ആയിരുന്നുവെന്നും ബിജു മേനോൻ പറഞ്ഞിരുന്നു.

തന്റെ കുഞ്ഞു മകനെയും കൂട്ടി ആണ് സംവൃത അന്ന് വന്നത് എന്നും ബിജു മേനോൻ പറഞ്ഞു. മാഹിയിൽ വെച്ചായിരുന്നു സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയുടെ ഷൂട്ടിങ്. അപ്പോൾ നല്ല ചൂട് കാലമായിരുന്നു. എന്നിട്ടും കുഞ്ഞിനെയും കൊണ്ട് അത്രയും ദൂരം വന്ന് സംവൃത അഭിനയിക്കാന്‍ ഉണ്ടായ കാരണം ആ സിനിമയുടെ കഥ അത്ര ഇഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ സാമ്പത്തികമായ നേട്ടം എന്തെങ്കിലുമോ അല്ലെങ്കിൽ ഫെയിമോ മോഹിച്ച് അല്ല.

സംവൃത ആ സിനിമയിലേക്ക് വന്നു, എല്ലാ കാര്യങ്ങളിലും നന്നായി സഹകരിച്ചു, അഭിനയിച്ചു തിരിച്ചു പോയി. ആ കുഞ്ഞിനെയും വച്ച് അത്രയും ദിവസം ഞങ്ങളോടൊപ്പം സഹകരിച്ച് നിന്ന് ഷൂട്ടിങ് പൂർത്തിയാക്കിയ സംവൃതയോട് എനിക്ക് എന്ത് ദേഷ്യം തോന്നാനാണ്. അത്രയും സഹിച്ചും സഹകരിച്ചും നിന്നതിന് നന്ദി മാത്രമേയുള്ളൂ എന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്.

സത്യം പറഞ്ഞാൽ വിശ്വസിക്കുവോയ്ക്ക് ശേഷം സംവൃത മറ്റു സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്നാൽ അതിനിടെ ഫ്ളവേഴ്സ് ടിവിയിലെ ടോപ് സിംഗർ എന്ന പരിപാടിയിൽ വിധി കർത്താവായ നടി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ് സംവൃത. തന്റെ വിശേഷങ്ങളൊക്കെ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംവൃതയുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്.


Click it and Unblock the Notifications