twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് ഇതൊക്കെ മതിയെടാ, നാളെ നിങ്ങൾ നല്ലതൊക്കെ വാങ്ങി ഇട്ടോളൂ'; സുകുമാരൻ പറഞ്ഞിരുന്നതിനെ കുറിച്ച് ഇന്ദ്രജിത്

    |

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. സുകുമാരന്‍ വിടപറഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും അവരുടെ കുടുംബവുമൊക്കെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. സിനിമയുടെ വിവിധ മേഖലകളിൽ ചുവടുറപ്പിക്കുകയാണ് ഈ താര സഹോദരങ്ങൾ. സുകുമാരന്റെ മക്കൾ എന്നതിനപ്പുറം സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ രണ്ടുപേർക്കും സാധിച്ചിട്ടുണ്ട്.

    Also Read: ഇത്രയും ശത്രുക്കള്‍ സിനിമയിലുണ്ടെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്, തകര്‍ന്നു പോയ ദിവസം: ജൂഡ് ആന്റണിAlso Read: ഇത്രയും ശത്രുക്കള്‍ സിനിമയിലുണ്ടെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്, തകര്‍ന്നു പോയ ദിവസം: ജൂഡ് ആന്റണി

    അച്ഛന് ലഭിക്കാതെ പോയ അംഗീകാരങ്ങൾ ഓരോന്നായി തിരികെ പിടിക്കുന്ന മക്കളായിട്ടാണ് രണ്ടുപേരെയും മലയാളി പ്രേക്ഷകർ വിലയിരുത്തുന്നത്. കൈവച്ച മേഖലകളിൽ എല്ലാം വിജയം കൈവരിച്ചുകൊണ്ട് പൃഥ്വിരാജ് മുന്നേറുമ്പോൾ ഒട്ടും പിന്നിലല്ലാതെ ചേട്ടൻ ഇന്ദ്രജിത്തും കൂടെയുണ്ട്. അടുത്ത കാലത്തായി വളരെ വിരളമായാണ് രണ്ടുപേരും അഭിമുഖങ്ങളിൽ എത്താറുള്ളത്. പലപ്പോഴും അഭിമുഖങ്ങളിൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

    indrajith prithviraj

    ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ ഇന്ദ്രജിത് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തീർത്തും സാധാരണക്കാരനെ പോലെയാണ് അച്ഛൻ ജീവിച്ചിരുന്നതെന്നാണ് ഇന്ദ്രജിത് പറയുന്നത്. ധന്യ വർമ്മയുമായുള്ള ഒരു അഭിമുഖത്തിലാണ് ഇന്ദ്രജിത് ഇക്കാര്യം പറഞ്ഞത്.

    'ഒരു അംബാസിഡർ കാറിലായിരുന്നു അച്ഛന്റെ യാത്രകൾ. ഹവായ് ചെരുപ്പ് മാത്രമേ ധരിക്കൂ. എന്തിനാണ് അച്ഛൻ ഹവായ് ചെരുപ്പൊക്കെ ഇടുന്നത് ഒരു നല്ല ചെരുപ്പ് വാങ്ങി ഇട്ടൂടെയെന്ന് ഞങ്ങൾ ചോദിക്കാറുണ്ട്. ആ ഇതൊക്കെ മതിയെടാ, നാളെ നിങ്ങൾ വേണമെങ്കിൽ നല്ല ചെരുപ്പ് വാങ്ങി ഇട്ടോളൂ എന്നായിരിക്കും അപ്പോൾ അച്ഛന്റെ മറുപടി', ഇന്ദ്രജിത് പറയുന്നു.

    'അച്ഛൻ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാവും ഞങ്ങൾക്ക് പിന്നീട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാൻ സാധിച്ചതെന്ന് വിശ്വസിക്കുന്നു. വളരെ സിമ്പിൾ ആയൊരു ജീവിതമാണ് അച്ഛൻ നയിച്ചിരുന്നത്. കുടുംബത്തെ സംരക്ഷിക്കാനാണ് അച്ഛൻ ജീവിച്ചിരുന്നത്. തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം',

    മലപ്പുറത്ത് എടപ്പാൾ ആണ് അച്ഛന്റെ നാട്. അച്ഛന്റെ അച്ഛൻ പോസ്റ്റ്മാൻ ആയിരുന്നു അങ്ങനെയൊരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളായിരുന്നു അച്ഛൻ. അവിടുന്ന് പഠിച്ച് ലെക്ച്ചററായി, പിന്നീട് സിനിമയിൽ വന്നു, നിയമം പഠിച്ചു, അങ്ങനെ പഠിക്കാനൊക്കെ വലിയ ഇഷ്ടമുള്ള ആളായിരുന്നു. നിങ്ങൾക്ക് മുന്നിലുള്ള ചുരുങ്ങിയ സൗകര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു തന്ന ആളായിരുന്നു അച്ഛൻ,' ഇന്ദ്രജിത്ത് പറഞ്ഞവസാനിപ്പിച്ചു.

    indrajith prithviraj

    Also Read: സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്, സ്വയം ദേഷ്യവും വെറുപ്പും തോന്നി: കാര്‍ത്തികAlso Read: സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്, സ്വയം ദേഷ്യവും വെറുപ്പും തോന്നി: കാര്‍ത്തിക

    പൃഥ്വിരാജും ഇന്ദ്രജിത്തും സ്‌കൂൾ വിദ്യാർത്ഥികൾ ആയിരിക്കെയാണ് സുകുമാരന്റെ മരണം. അവിടെ നിന്നിങ്ങോട്ട് മക്കളെ ഒറ്റയ്ക്ക് വളർത്തുകയായിരുന്നു മല്ലിക സുകുമാരൻ. മക്കൾ ഇന്ന് സൂപ്പർ താരങ്ങളായി നിൽക്കുമ്പോഴും വിശ്രമമില്ലാതെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മല്ലിക. സുകുമാരന്റെ വേർപാടിന്റെ വേദന അതിജീവിച്ച് രണ്ടു മക്കളെയും വളർത്തി കൊണ്ടുവന്നതിനെ കുറിച്ച് പലപ്പോഴായി മല്ലിക സംസാരിച്ചിട്ടുണ്ട്. സുകുവേട്ടന്‍ മരിച്ചപ്പോള്‍ ജീവിതം തീര്‍ന്നെന്നായിരുന്നു താൻ കരുതിയതെന്നാണ് മല്ലിക ഒരിക്കൽ പറഞ്ഞത്.

    ആ സമയത്ത് മാനസികമായി വല്ലാതെ തകര്‍ന്നുപോയി. ആ തളര്‍ച്ച മക്കളേയും ബാധിച്ചു പക്ഷേ അവർ പഠനത്തിൽ ഉഴപ്പിയില്ല. എന്റെ സങ്കടം കണ്ട് സ്‌കൂള്‍ വിട്ടുവന്നാല്‍ രണ്ടാളും എനിക്കൊപ്പം വന്ന് കിടക്കും. മക്കളെ മിടുക്കന്‍മാരായി വളര്‍ത്തണം, നന്നായി പഠിപ്പിക്കണം. എവിടെക്കൊണ്ടിട്ടാലും അവർ നാല് കാലില്‍ വീഴണമെന്നൊക്കെ സുകുവേട്ടൻ പറയുമായിരുന്നു. അങ്ങനെയാണ് മക്കളെ വളർത്തി കൊണ്ടുവന്നതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്.

    Read more about: indrajith
    English summary
    When Actor Indrajith Talked About Sukumaran's Lifestyle, His Words Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X