For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല അടുക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു സുലു; അവളും മമ്മൂക്കയും വളർത്തിയതിന്റെ ഗുണം ദുൽഖറിലുണ്ട്: കുഞ്ചൻ

  |

  നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കുഞ്ചൻ. വളരെ ചെറിയ വേഷങ്ങളിലാണ് ഏറെയും അഭിനയിച്ചിട്ടുള്ളതെങ്കിലും ചെയ്ത കഥാപാത്രങ്ങളിലെ വ്യത്യസ്‌തകൾ കൊണ്ട് തന്നെ പ്രേക്ഷകർ നടനെ ഇന്നും ഓർത്തിരിക്കുന്നുണ്ട്. കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയേയും ഏയ് ഓട്ടോയിലെ കഥാപാത്രമൊന്നും പ്രേക്ഷകർ ഇന്നും മറന്നിട്ടുണ്ടാവില്ല.

  ഏകദേശം നാൽപത് വർഷം നീണ്ട കരിയറിൽ 650 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മനൈവി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേത്തുന്നത്. എന്നാൽ ഈ സിനിമ വെളിച്ചം കണ്ടില്ല. പിന്നീട് റെസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.

  Also Read: അച്ഛന്റെ ആ​ഗ്രഹം നടന്നു, പക്ഷെ കാണാൻ അദ്ദേഹം ഇല്ല; കണ്ണുള്ളപ്പോൾ വില അറിയില്ല; വീണ

  പതിറ്റാണ്ടുകളുമായി സിനിമയിലുള്ള കുഞ്ചന് പലതാരങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. അതിൽ തന്നെ മമ്മൂട്ടിയുമായിട്ടാണ് കൂടുതൽ അടുപ്പം. മമ്മൂട്ടിയുടെ അയല്പക്കക്കാരൻ കൂടിയാണ് നടൻ. കൊച്ചി പനമ്പിള്ളി നഗറിൽ മമ്മൂട്ടിയുടെ വീടിനടുത്താണ് കുഞ്ചന്റെ വീട്. പല അഭിമുഖങ്ങളിലും നടനുമായുള്ള ബന്ധത്തെ കുറിച്ച് കുഞ്ചൻ മനസ് തുറന്നിട്ടുണ്ട്.

  എനിക്ക് മമ്മൂക്കയുമായുള്ള ബന്ധം വലുതാണ്. അദ്ദേഹത്തിന്റെ ഭാര്യ സുലു (സുൽഫത്ത്) എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. ചെറുപ്പം മുതലേ ഞാൻ കാണുന്നതാണ്. ഞാൻ എടുത്തുകൊണ്ട് ഒക്കെ നടന്നതാണ് അവളെ. ഒരു ചേട്ടനെ പോലെ അതേ സ്നേഹ ബഹുമാനത്തോടെയാണ് അവൾ എന്നെ കാണുന്നത്. നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ് അവൾ. അതുപോലെ തന്നെയാണ് രണ്ടു മക്കളുമെന്ന് കുഞ്ചൻ പറയുന്നു.

  ദുൽഖറിനായാലും മകൾക്കായാലും എന്തൊക്കെ അഹങ്കാരം വേണമെങ്കിലും കാണിക്കാം. ഞാൻ റോഡിലൂടെ പോവുകയാണെങ്കിൽ പോലും അവൾ വണ്ടി നിർത്തി കുഞ്ചൻ അങ്കിൾ എന്നും പറഞ്ഞു കെട്ടിപിടിച്ച് ഒരു ഉമ്മയൊക്കെ തന്നിട്ടേ പോവുകയുള്ളുവെന്ന് നടൻ പറയുന്നു. അത്രയും എളിമയുള്ളവരാണ് രണ്ടുപേരും. അതിനു കാരണം വളർത്തിയതിന്റെ ഗുണമാണ്.

  എത്രയോ താരങ്ങളുടെ മക്കളെ നമ്മൾ കണ്ടിരിക്കുന്നു. ചിലർ നന്നാകും ചിലർ നന്നാകില്ല അതൊക്കെ അവരെ വളർത്തി കൊണ്ടുവരുന്നതിന്റെ ഗുണമാണ്. അതിപ്പോൾ നമ്മുടെ മക്കളായാലും നമ്മൾ വളർത്തുന്ന രീതി അനുസരിച്ചിരിക്കുമെന്നും കുഞ്ചൻ പറയുന്നു.

  ആദ്യമായി മമ്മൂട്ടിയെ കണ്ടതും അദ്ദേഹം ഓർക്കുന്നുണ്ട്. 'വിദ്യ വാഹിനി സ്റ്റുഡിയോയിൽ വെച്ചാണ് മമ്മൂക്കയെ ആദ്യം കാണുന്നത്. അന്ന് അദ്ദേഹം വേറെ ഏതോ സിനിമയുടെ ഷൂട്ടിങ്ങിനു വന്നതാണ്. അന്നെന്റെ കല്യാണം അടുത്തിരിക്കുന്ന സമയമായിരുന്നു. കല്യാണം ഒക്കെ അടുത്തുവരുന്നു, ഒരു പതിനായിരം രൂപ എങ്കിലും കയ്യിൽ വേണമെന്ന് ഞാൻ സ്റ്റുഡിയോയിൽ ഇരുന്നു പറഞ്ഞു,'

  Also Read: മണി അന്ന് പൊട്ടിക്കരഞ്ഞു; എല്ലാവരും കൂടി ആ പാവത്തിനെ പറഞ്ഞ് പറ്റിച്ചതാണ്!, ശാന്തിവിള ദിനേശ് പറയുന്നു

  'അദ്ദേഹം നിൽക്കുന്നത് ഞാൻ കണ്ടിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറയാതെ തന്നെ ഒരു പതിനായിരം രൂപ എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു. കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞ് പോയി. പിന്നീട് ഞാൻ രണ്ട് മാസം കഴിഞ്ഞപ്പോൾ പണം തിരിച്ച് കൊടുത്തു,'

  'കാണുമ്പോൾ സംസാരിക്കാറുണ്ട് എന്നല്ലാതെ വലിയ സൗഹൃദം ഒന്നും അന്ന് ഉണ്ടായിരുന്നില്ല ഞങ്ങൾ തമ്മിൽ. അത്രയും നല്ല മനസിന് ഉടമയാണ് മമ്മൂട്ടി,' അഭിമുഖത്തിൽ കുഞ്ചൻ പറഞ്ഞു.

  Read more about: kunchan
  English summary
  When Actor Kunchan Open Up About His Friendship With Mammootty And His Family Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X