'ലാലേട്ടൻ മദ്യപിച്ചാൽ അറിയാൻ പോലും പറ്റില്ല; സ്റ്റേജിൽവച്ച് പോലും മദ്യപിക്കുന്ന നടൻ!': ആൽബർട്ട് അലക്സ്

സിനിമാ താരങ്ങളുടെ അച്ചടക്കമില്ലായ്മയും ദുശീലങ്ങളുമൊക്കെ അടുത്തിടെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. യുവതാരങ്ങളുമായി ബന്ധപ്പെട്ട് വന്ന ചില വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ. മുതിർന്ന താരങ്ങളുടെ മദ്യപാന ശീലങ്ങൾ അടക്കം ആ സമയത്ത് ചർച്ചയാവുകയുണ്ടായി. മുൻപ് സെറ്റുകളിൽ മദ്യപാനം സജീവമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്തെത്തി. ഒപ്പം സ്ഥിരം മദ്യപാനികളായ മുതിർന്ന താരങ്ങളെ കുറിച്ചുള്ള കഥകളും പുറത്തു വന്നിരുന്നു.

കലാഭവൻ മണി, സോമൻ, തിലകൻ തുടങ്ങിയവരുടെ മദ്യപാന ശീലമാണ് ശീലത്തെ കുറിച്ചുള്ള കഥകളൊക്കെയാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. ഇപ്പോഴിതാ ജഗതി ശ്രീകുമാർ, മോഹൻലാൽ എന്നിവരുടെ മദ്യപാനത്തെ കുറിച്ച് നടനും ഗൾഫ് പ്രോഗ്രാമുകളുടെ കോർഡിനേറ്ററുമായ ആൽബർട്ട് അലക്സ് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്.

mohanlal

വേദിയിൽ വച്ച് മദ്യപിക്കുന്ന സ്വഭാവം ജഗതി ശ്രീകുമാറിന് ഉണ്ടായിരുന്നുവെന്ന് ആൽബർട്ട് പറയുന്നു. മോഹൻലാൽ മദ്യപിക്കാറുണ്ടെന്നും നടൻ തന്നെ അത് തുറന്നു പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മദ്യപിച്ച് കഴിഞ്ഞാൽ നല്ല സാധനങ്ങൾ ജഗതി ചേട്ടനിൽ നിന്ന് വരും. പരസ്യമായി മദ്യപിക്കുന്ന ശീലമൊന്നുമില്ല. വേദിയിലൊക്കെ ആണെങ്കിൽ വെള്ളം കൊടുക്കുന്ന ഗ്ലാസിൽ കൊണ്ടുപോയി കൊടുത്താൽ വെള്ളം പോലെ കുടിക്കും. ആള് വേദിയിൽ വച്ച് ചോദിക്കും. കുടിച്ചിട്ടുണ്ടെന്ന് ആർക്കും മനസിലാവില്ല', ആൽബർട്ട് പറഞ്ഞു.

'ലാലേട്ടൻ മദ്യപിച്ചാൽ അറിയാൻ പോലും പറ്റില്ല. മമ്മൂക്ക കുടിക്കാത്ത ആളാണ്. എന്നാൽ ലാലേട്ടൻ കുടിക്കുകയും കുടിക്കാറുണ്ടെന്ന് തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത ആളാണ്. അടുത്തിടെ തന്നെ ഒരു അഭിമുഖത്തിൽ സ്ത്രീ വിഷയത്തെ കുറിച്ചും തുറന്നു സംസാരിക്കുന്നുണ്ടായിരുന്നു,' ആൽബർട്ട് അലക്സ് പറഞ്ഞു. മോഹൻലാലിന്റെ പഴയ അഭിമുഖങ്ങളിലാണ് താൻ മദ്യപിക്കാറുണ്ടെന്ന് പറഞ്ഞിട്ടുള്ളത്.

അടുത്തിടെ മാസ്റ്റർ ബിൻ ചാനലിന് തന്നെ നൽകിയ ഒരു അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ബദറുദ്ദീനും മോഹൻലാലിന്റെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ എപ്പോഴും മദ്യപിക്കുന്ന ആളല്ല മോഹൻലാൽ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും കാരണം വേണം അദ്ദേഹത്തിന് മദ്യപിക്കാൻ.

mohanlal

എന്തെങ്കിലും ആഘോഷങ്ങൾ ഒക്കെ വരുമ്പോഴാണ് അദ്ദേഹം മദ്യപിക്കുക. എപ്പോഴും നാട്ടുകാർക്ക് വേണ്ടി നാട്യം നടത്താൻ പറ്റുമോ, പുളിക്കും ഇടക്ക് ആഘോഷിക്കണ്ടേ. അദ്ദേഹം കഴിക്കുന്നത് ആർക്കും അറിയില്ല. അത് ആരെയും അറിയാൻ അനുവദിച്ചിട്ടില്ല, എന്നായിരുന്നു ബദറുദ്ദീന്റെ വാക്കുകൾ. മദ്രാസ് 20 മെയിലിലെ മദ്യപാന രംഗങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

അതേസമയം നിരവധി വലിയ സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫിന്റെ റാം, രജനീകാന്ത് നായകനാകുന്ന ജയിലർ, മലയാളത്തിലും തെലുങ്ക് ചിത്രമായ ഋഷഭ തുടങ്ങിയവയാണ് അണിയറയിൽ ഉള്ളത്. ഇതിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഇറങ്ങിയ ടീസറുമൊക്കെ വൈറലായി മാറിയിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണിത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X