'നാട്ടിൽ നിന്ന് പെണ്ണ് കിട്ടിയില്ല, പൂനെയിൽ പോയി കെട്ടി! പ്രേമത്തിൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ല': രമേശ് പിഷാരടി
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലുമെല്ലാമായി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള താരം ഇന്ന് നടനായും അവതാരകനായും സംവിധായകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.. മിമിക്രിയിലൂടെ കടന്ന് വന്ന പിഷാരടി വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ - ടെലിവിഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ അതിഥി ആയും വിധികർത്തവയുമൊക്കെ പിഷാരടി എത്താറുണ്ട്.
അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ താനൊരു നല്ല ഡാൻസർ കൂടിയാണെന്നും പിഷാരടി തെളിയിച്ചിരുന്നു. സ്പോട്ടിൽ നർമ്മത്തിൽ പൊതിഞ്ഞ കൗണ്ടറുകൾ അടിക്കാൻ കഴിയുന്ന കഴിവാണ് പിഷാരടിയെ മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെ നടന്റെ സംസാരം കേട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ പിഷാരടിയുടെ അഭിമുഖങ്ങളൊക്കെ വളരെ വേഗത്തിൽ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ, അങ്ങനെ ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലായി മാറുന്നത്. വൈഫ് പ്ലേയ്‌സ് എവിടെയാണെന്ന് പലരും ചോദിക്കുന്നുണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിഷാരടി.
വൈഫ് പ്ലേയ്‌സ് എന്നാവില്ല വൈഫേ പ്ലീസ് എന്നാവും എല്ലാരും പറയുന്നത് എന്ന കൗണ്ടർ ഡയലോഗിൽ നിന്നാണ് പിഷാരടി തുടങ്ങിയത്. വൈഫിന്റെ സ്ഥലം പൂനെയിൽ ആണ്. അവിടുന്ന് കല്യാണം കഴിക്കേണ്ടി വന്നത് ഇവിടെ നിന്നൊന്നും പെണ്ണ് കിട്ടാത്തത് കൊണ്ടാണ്. ഞാൻ ആലോചിച്ചാണ് കെട്ടിയത്. അതായത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഞാൻ പ്രേമ വിവാഹത്തിന് എതിരൊന്നും ആയിരുന്നില്ല. പക്ഷേ എനിക്ക് പ്രേമമൊന്നും ഉണ്ടായിരുന്നില്ലെന്നും പിഷാരടി പറയുന്നു.
ഞാൻ പല രീതിയിലും ശ്രമിച്ചു നോക്കി. നമ്മൾ ചില സാധനങ്ങൾ ശ്രമിച്ചാലും കിട്ടില്ലല്ലോ. അപ്പോഴൊക്കെ പ്രശ്‍നം എന്റെ കരിയർ ആയിരുന്നു. എങ്ങനെയെങ്കിലും കരിയറിൽ മുന്നിലെത്തണം എന്നത് മാത്രമായിരുന്നു ചിന്ത. അതുകൊണ്ട് പ്രേമത്തിന്റെ കാര്യത്തിൽ എനിക്ക് മുന്നിലെത്താൻ പറ്റിയില്ല. പ്രേമത്തിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ലെന്നാണ് പിഷാരടി പറയുന്നത്.
അങ്ങനെയാണ് അറേഞ്ചഡ് മാര്യേജിൽ എത്തിയത്. അത് അങ്ങനെ നോക്കി നോക്കി അങ്ങ് പൂനെയിൽ എത്തിയതാണ്. ഔറംഗാബാദിലാണ് ഭാര്യ ജനിച്ചതും വളർന്നതും. ഞാൻ കല്യാണം കഴിക്കുന്ന ടൈമിൽ അവർ പൂനെയിൽ ആയിരുന്നു. നാട്ടിൽ ചെറായിക്ക് അടുത്താണ് നാട് എന്നും പിഷാരടി പറഞ്ഞു.

സൗമ്യ ആണ് പിഷാരടിയുടെ ഭാര്യ. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പിഷാരടി പലപ്പോഴും സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ ക്യാപ്‌ഷനുകളോടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അതിവേഗമാണ് വൈറലായി മാറാറുള്ളത്. ക്യാപ്‌ഷൻ കിംഗ് എന്നാണ് സോഷ്യൽ മീഡിയയിൽ പിഷാരടി അറിയപ്പെടുന്നത് തന്നെ. അതേസമയം, പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒക്കെ വളരെ വിരളമായാണ് പിഷാരടിയുടെ ഭാര്യയെയും മകളെയും കാണാറുള്ളത്.
സിനിമയിൽ, മാളികപ്പുറം എന്ന ചിത്രത്തിലാണ് പിഷാരടി അവസാനമായി അഭിനയിച്ചത്. ടെലിവിഷനിൽ ഫൺസ് അപ്ഓൺ എ ടൈം എന്ന പരിപാടിയുടെ ഡയറക്ടറും ജഡ്ജുമൊക്കെയാണ് പിഷാരടി. കൂടാതെ ഫ്ളവേഴ്സിലെ കോമഡി മാജിക്കിലും മഴവിൽ മനോരമയിലെ കിടിലത്തിലും നടൻ എത്താറുണ്ട്.


Click it and Unblock the Notifications