മോനിഷയുമായി പ്രണയത്തിലാണെന്ന വാർത്തകൾ സത്യമായിരുന്നോ?; മനസ് തുറന്ന് വിനീത്

മലയാള സിനിമയുടെ തീരാനഷ്ടമാണ് നടി മോനിഷയുടെ മരണം. ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടമാണ് മോനിഷയുടെ ജീവനെടുത്തത്. കുറെ നല്ല ഓർമ്മകളും കഥാപാത്രങ്ങളെയും മാത്രം ബാക്കിയാക്കി ആ കലാകാരി അതിവേ​ഗം മലയാള സിനിമയിൽ നിന്നും കടന്നുപോയി. മോനിഷയ്ക്ക് പകരമാകാൻ ഇന്നേവരെ മറ്റൊരു നടിയ്ക്കും സാധിച്ചിട്ടില്ല.

നൃത്തവും പാട്ടും അഭിനയവും തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് അത്ഭുതകരമായ നേട്ടങ്ങളാണ് നടി സ്വന്തമാക്കിയത്. ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയ നടി ദേശീയ അവാർഡ് വരെ സ്വന്തമാക്കി. വളരെ ചെറിയ കാലയളവിൽ 27 ഓളം ചിത്രങ്ങളിലാണ് മോനിഷ തിളങ്ങിയത്. മോനിഷയുടെ വിടർന്ന കണ്ണുകളാണ് പ്രേക്ഷകരെ ആകർഷിച്ചിരുന്നത്.

Vineeth

മോനിഷയുടെ അടുത്ത സുഹൃത്തായിരുന്നു നടൻ വിനീത്. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനിടിയിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു. അന്നത്തെ സിനിമാ മാഗസിനുകളിലെല്ലാം ഇടംപിടിച്ച ഒന്നായിരുന്നു ഇവരുടെ പ്രണയവാർത്ത. അതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ വിനീത് പറയുകയുണ്ടായി. അതാണ് ഇന്ന് ശ്രദ്ധനേടുന്നത്.

കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് മോനിഷയുമായുള്ള സൗഹൃദത്തെ കുറിച്ചും വാർത്തകളെ കുറിച്ചും സംസാരിച്ചത്. വാർത്തകൾ അന്ന് തങ്ങളും കേട്ടിരുന്നു എന്നും എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നുമാണ് വിനീത് പറഞ്ഞത്. മോനിഷയുമായി ഗോസിപ്പുകളെ കുറിച്ചു സംസാരിച്ചിട്ടുണ്ടെന്നും തമാശയ്ക്ക് നമുക്ക് എങ്കിൽ പ്രണയിച്ചാലോ എന്ന് മോനിഷ ഒരിക്കെ ചോദിച്ചിരുന്നു എന്നുമാണ് വിനീത് പറയുന്നത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ.

'രണ്ടുപേർ ഒരുമിച്ച് അഭിനയിക്കുമ്പോൾ ​ഗോസിപ്പുകൾ ഒക്കെ വരിക സ്വാഭാവികമാണ്. മോനിഷയേയും എന്നേയും ചേർത്ത് വന്ന ​ഗോസിപ്പുകൾ‌ ഞങ്ങളും വായിച്ചിരുന്നു. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം മോനിഷ എന്നോട് ​ഗോസിപ്പുകളെ കുറിച്ച് ചോദിച്ചിരുന്നു. എപ്പോഴും എല്ലാവരും എന്തിനാണ് ഇങ്ങനെ പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കൽ ചോദിച്ചു. '

'ഞങ്ങൾ അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ഞങ്ങൾ ഒരേ പ്രായമായിരുന്നു. ശരിക്കും പ്രേമിക്കാനൊന്നും സമയമുണ്ടായിരുന്നില്ല അന്ന് രണ്ടുപേർക്കും. സിനിമ തുടങ്ങിയാൽ ഒരുപാട് ഉത്തരവാദിത്തമാണ്. ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെൻഷൻ ഇതിനു ഇടയിൽ റൊമാൻസിനു ഒന്നും സമയമില്ലായിരുന്നു. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. പിന്നെ സിനിമയിൽ അങ്ങനെ ആണല്ലോ രണ്ടു സിനിമ ഒരുമിച്ചു അഭിനയിച്ചാൽ പ്രണയം വിവാഹം എന്നൊക്കെ വാർത്ത വരും,' വിനീത് പറഞ്ഞു.

മോനിഷയുടെ മരണം തനിക്ക് വലിയ ഷോക്കായിരുന്നു എന്നും വിനീത് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം വരെ ഒരുമിച്ച് ഉണ്ടായിരുന്നത് ആണെന്നും വിനീത് പറഞ്ഞു. എപ്പോഴും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു മോനിഷയെന്നും വിനീത് ഓർത്തു.

More from Filmibeat

Read more about: vineeth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X