For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാങ്ക് ടെസ്റ്റ് എഴുതാൻ പോയ ബീന ആന്റണി എത്തിയത് മമ്മൂട്ടി ചിത്രത്തിൽ; സിനിമയിൽ എത്തിയ കഥ പറഞ്ഞ് നടി

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. എന്നാൽ ഇന്ന് സിനിമകളേക്കാള്‍ മിനിസ്‌ക്രീന്‍ രംഗത്താണ് നടി കൂടുതൽ സജീവമായി നിൽക്കുന്നത്. 1991 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത കനൽക്കാറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ബീന സിനിമാ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിലും പിന്നീട് കൂടുതൽ സിനിമകളിൽ അവസരം ലഭിക്കുകയായിരുന്നു.

  സിനിമകളിൽ സജീവമാകുന്നതിന് ഒപ്പം സീരിയലുകളിലേക്കും ബീന എത്തിയിരുന്നു. 1992 ൽ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് ബീന മിനിസ്‌ക്രീനിലേക്കും എത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനയ തിരക്കുകള്‍ക്കിടെയിലും ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. തന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബീന ആന്റണിയെ പോലെ തന്നെ ഭര്‍ത്താവ് മനോജ് കുമാറും മകനുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്.

  Also Read: അപ്പോൾ ആവാമല്ലോ എന്ന് വിചാരിച്ചു!, ഗോപി സുന്ദറിനെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് അഭയ

  വളരെ അപ്രതീക്ഷിതമായിട്ടാണ് ബീന ആന്റണി സിനിമയിലേക്ക് എത്തുന്നത്. പഠനം പൂർത്തിയാക്കി ബാങ്ക് ഉദ്യോഗം സ്വപ്‌നം കണ്ടു നടന്നിരുന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നു ബീന. ഒരിക്കൽ ബാങ്ക് ടെസ്റ്റിന് പോയി തിരിച്ചു വരുന്നതിനിടയിൽ കണ്ട ഷൂട്ടിങ് കണ്ടാസ്വദിച്ചു വീട്ടിലെത്തിയ ബീനയെ ആ സിനിമയിൽ തന്നെ അഭിനയിക്കാനുള്ള ഭാഗ്യം തേടി എത്തുകയായിരുന്നു.

  അടുത്തിടെ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ തന്റെ സിനിമയിലേക്കുള്ള ആ അപ്രതീക്ഷിത എൻട്രിയുടെ കഥ ബീന ആന്റണി പങ്കുവച്ചിരുന്നു. ബീന ആന്റണിയുടെ വാക്കുകൾ ഇങ്ങനെ.

  'ഞാൻ ഒരു ബാങ്ക് ടെസ്റ്റിന് പോയതായിരുന്നു. തിരിച്ചു വരുമ്പോൾ കനൽക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ തൊട്ടടുത്ത ജങ്ഷനിൽ നടക്കുന്ന കണ്ടു. ഞാൻ സിനിമ ഷൂട്ടിങ് ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ ആഗ്രഹം കൊണ്ട് കുറച്ചു നേരം ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കണ്ടു. എന്റെ കസിൻ ബ്രദറും ഉണ്ടായിരുന്നു',

  'അവിടെ അപ്പോൾ ഷണ്മുഖൻ അണ്ണൻ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തോട് പോയി ഏത് സിനിമയാണെന്ന് ചോദിച്ചു. മമ്മൂട്ടി നായകനായ കനൽക്കാറ്റ് ആണെന്ന് പറഞ്ഞു. മമ്മൂട്ടിയുടെയോ സത്യൻ അന്തിക്കാടിന്റെയോ ലോഹിതദാസിന്റെയോ വലിപ്പമൊന്നും അന്ന് എനിക്ക് അറിയില്ല. മമ്മൂട്ടിയെ വളരെ ഇഷ്ടമായിരുന്നു സിനിമകൾ ഒക്കെ കണ്ട്',

  Also Read: അച്ഛന് ഇപ്പോഴും മെസേജ് അയക്കാറുണ്ട്, ആ നമ്പർ ഉപയോ​ഗിക്കുന്നത് മറ്റാരോ ; ആൻ അ​ഗസ്റ്റിൻ

  'അങ്ങനെ നിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്കയെ കണ്ടു. ഒരു ചുള്ളൻ. അന്ന് മുതലാണ് എനിക്ക് മമ്മൂക്കയോട് ആരാധന കൂടിയത് എന്ന് തോന്നുന്നു. എനിക്കും മനുവിനും മോനും ഒക്കെ മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. അങ്ങനെ മമ്മൂക്ക വന്ന് ഫൈറ്റ് സീനൊക്കെ ചെയ്യുന്നത് കണ്ട് നിൽക്കുന്നതിനിടെ ഷണ്മുഖണ്ണൻ സംസാരിച്ചു. ഞാൻ ആയിരിക്കും കൂടുതൽ സംസാരിച്ചത്',

  'അപ്പോൾ എന്റടുത്ത് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. ഞാൻ ആഗ്രഹമുണ്ട് പക്ഷെ നമ്മുക്കൊന്നും അവസരങ്ങൾ കിട്ടില്ലലോ എന്ന് പറഞ്ഞു. ഞാൻ നാടകത്തിൽ ഒക്കെ ഉണ്ടായിരുന്ന കാര്യവും അഭിനയിക്കാൻ അറിയാമെന്ന കാര്യവും ഒക്കെ പറഞ്ഞു. പിന്നെ താമസിക്കുന്നത് പള്ളിയുടെ അടുത്താണ് അപ്പച്ചന്റെ പേര് ആന്റണി എന്നെന്നുമെല്ലാം പറഞ്ഞു',

  'ഒരു വിഷുവിന്റെ ദിവസം വീടിന്റെ മുറ്റത് ഒരു വണ്ടി വരുകയാണ്. ഷണ്മുഖണ്ണൻ ആയിരുന്നു. പറവൂർ ഭരതന്റെ മകളായിട്ട് ഒരു രണ്ടു സീനുണ്ട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചിട്ട്. അപ്പച്ചൻ വിടില്ലായിരുന്നു. കരച്ചിലും പിഴിച്ചിലും ഒക്കെയായി കുടുംബക്കാരൊക്കെ വന്ന് സംസാരിച്ചു. അങ്ങനെ ഞാൻ പോയി കനൽക്കാറ്റിൽ അഭിനയിച്ചു' ബീന ആന്റണി പറഞ്ഞു.

  Read more about: Beena Antony
  English summary
  When Actress Beena Antony Opened Up About The Story Behind Her Film Debut, Video Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X