കരിയർ മാറ്റിമറിച്ചത് ചില ട്വിസ്റ്റുകൾ!, അതുകാരണം സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന തോന്നലില്ല: ചാന്ദ്നി!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ഷാജു ശ്രീധറും നടി ചാന്ദ്‌നിയും. ഒരുകാലത്ത് സിനിമകളിലും സീരിയലുകളിലുമൊക്കെ സജീവമായിരുന്ന നടിയാണ് ചാന്ദ്നി. ചില സിനിമകളിലൊക്കെ ഇരുവരും ദമ്പതികളായി എത്തിയിരുന്നു. ഒരുമിച്ച് അഭിനയപ്പോൾ ഉടലെടുത്ത അടുപ്പം പ്രണയമായി മാറുകയായിരുന്നു.

പിന്നീട് വീട്ടുകാരെ പോലും അറിയിക്കാതെ രണ്ടുപേരും ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. തങ്ങളുടെ വിപ്ലവകരമായ വിവാഹത്തെ കുറിച്ചൊക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ. രണ്ടു പെണ്മക്കളാണ് ഇവർക്കുള്ളത്. മക്കളായ നന്ദനയും നീലാഞ്ജനയും വീഡിയോകളിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

അതിനിടയിലാണ് ചില ട്വിസ്റ്റുകള്‍

വിവാഹ ശേഷം ചാന്ദ്നി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ഷാജു ഇപ്പോഴും സിനിമകളിലെ സ്ഥിര സാന്നിധ്യമാണ്. ഒരിക്കൽ അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും മറ്റും ചാന്ദ്നി സംസാരിച്ചിരുന്നു. ഷാജുവിനൊപ്പമാണ് നടി അഭിമുഖത്തിൽ എത്തിയത്. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

കോളേജില്‍ പഠിച്ചിരുന്ന സമയത്താണ് അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്ന് ചാന്ദ്നി പറഞ്ഞു. ആദ്യ സിനിമ ബോക്‌സ് ഓഫീസിൽ അത്ര വിജയമായിരുന്നില്ല. അതില്‍ വിഷമം തോന്നിയിരുന്നു. പിന്നെയും അവസരങ്ങള്‍ ലഭിച്ചപ്പോള്‍ ഇനി അഭിനയിക്കേണ്ട, പഠനത്തില്‍ ശ്രദ്ധ നൽകാം എന്നായിരുന്നു കരുതിയത്. ഡാന്‍സ് ക്ലാസുണ്ടായിരുന്നു. അതിനിടയിലാണ് ചില ട്വിസ്റ്റുകള്‍ സംഭവിക്കുന്നതെന്ന് ചാന്ദ്നി പറയുന്നു.

ബ്രേക്കില്ലാതെ ജോലി ചെയ്യുകയായിരുന്നു പിന്നീട്

ദില്ലിവാല രാജകുമാരൻ എന്ന സിനിമയുടെ സമയത്ത് എനിക്ക് ദൂരദര്‍ശന്‍ സീരിയലില്‍ അവസരം ലഭിച്ചു. ബ്രേക്കില്ലാതെ ജോലി ചെയ്യുകയായിരുന്നു പിന്നീട്. കുറേ സിനിമകളും സീരിയലുകളും ഒക്കെ ചെയ്തു. ക്യാരക്ടര്‍ ഒന്നും നോക്കാതിരുന്നത് കൊണ്ടാകും അന്ന് അത്രയും സിനിമകൾ ലഭിച്ചത്. നായികാ വേഷം മാത്രമേ ചെയ്യൂ എന്നൊന്നും ഉണ്ടായിരുന്നില്ല.

ഞാൻ ഒരു ആർട്ടിസ്റ്റാണല്ലോ എന്നോര്‍ത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു

ആദ്യമൊക്കെ അതില്‍ വിഷമം തോന്നിയിരുന്നു. പിന്നെ ഞാൻ ഒരു ആർട്ടിസ്റ്റാണല്ലോ എന്നോര്‍ത്ത് സന്തോഷം കണ്ടെത്തുകയായിരുന്നുവെന്ന് നടി പറഞ്ഞു. സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്ത് ഞാന്‍ ഡാന്‍സ് ക്ലാസ് നിര്‍ത്തിയിരുന്നു. സമയം കിട്ടുമ്പോള്‍ പഠിപ്പിക്കാറുണ്ട്. സിനിമയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളിലും മറ്റും സജീവമായിരുന്നു അന്ന്. സ്ഥിരം ചെയ്യുന്നതിനാല്‍ അധികം പരിശീലനങ്ങളൊന്നും വേണ്ടി വരാറില്ല.

അഭിനയത്തില്‍ നിന്നും മാറി നിന്ന സമയത്താണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. പാട്ടും ഡ്രോയിംഗും, ഓര്‍ണമെന്‍സ് മേക്കിംഗുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലില്ലെങ്കിലും ഞാനിപ്പോഴും സജീവമാണ്. ആളുകളെയൊക്കെ കാണുന്നത് കൊണ്ട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന തോന്നലില്ല. വെറുതെ ഇരിക്കുകയാണെന്ന തോന്നലില്ല, വെറുതെയിരിക്കുകയല്ലെന്നും ചാന്ദ്നി പറഞ്ഞു.

ജീവിതത്തിലും ഭാര്യയും ഭര്‍ത്താവും ആകാമെന്ന് തീരുമാനിക്കുകയായിരുന്നു

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അത് പ്രണയമായി മാറുകയായിരുന്നു എന്നാണ് പ്രണയത്തെ കുറിച്ച് ഷാജു പറഞ്ഞത്. കോരപ്പന്‍ ദ ഗ്രേറ്റായിരുന്നു ഞങ്ങളൊന്നിച്ച് അഭിനയിച്ച ആദ്യത്തെ സിനിമ. പിന്നെ കുറേ സിനിമകള്‍ ഒന്നിച്ചുണ്ടായിരുന്നു. സ്‌നേഹസമ്മാനം സീരിയലില്‍ ഞങ്ങള്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചു. പിന്നെ ജീവിതത്തിലും ഭാര്യയും ഭര്‍ത്താവും ആകാമെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് നടൻ പറഞ്ഞു.

എല്ലാ ക്യാരക്ടറും ശ്രദ്ധിക്കപ്പെട്ടു

സിനിമയിൽ അനിയത്തി വേഷങ്ങള്‍ ചെയ്ത് തുടങ്ങിയതോടെ അങ്ങനെയുള്ള കഥാപാത്രങ്ങളാണ് കിട്ടിയിരുന്നത്. എന്റെ നാലാമത്തെ സിനിമയാണ് അനിയത്തിപ്രാവ്. അതില്‍ അത്ര വലിയ ക്യാരക്ടറൊന്നുമല്ല. എല്ലാ ക്യാരക്ടറും ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതാണ് ആ സിനിമയുടെ പ്രത്യേകത. ആദ്യത്തെ സിനിമ അനിയത്തി പ്രാവാണോ എന്ന് ചോദിച്ചവരുണ്ട്. അതിന് മുന്‍പ് ചെയ്ത മൂന്ന് സിനിമകളേക്കാളും ക്ലിക്കായത് ആ സിനിമ ആയിരുന്നെന്നും ചാന്ദ്നി പറഞ്ഞു.

More from Filmibeat

Read more about: chandini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X