For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് 25,000 രൂപയുടെ പെർഫ്യൂം വരെ ഉപയോഗിച്ചിരുന്നു; ഇന്ന് എന്റടുത്ത് കാശില്ലെന്ന് പലരും പറയും, അങ്ങനെയല്ല!'

  |

  മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത നായികമാരിൽ ഒരാളാണ് ചാർമിള. തൊണ്ണൂറികളിൽ മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്നിരുന്നു താരം. ആ സമയത്ത് ഇറങ്ങിയ പല സൂപ്പര്‍ ഹിറ്റ് സിനിമകളിലും നായികയായി ചാർമിള എത്തിയിരുന്നു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ ചാർമിള നിരവധി ശക്തമായ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

  തമിഴിലാണ് ചാർമിള തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും നടി സജീവമായിരുന്നു. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെ ആയിരുന്നു ചാർമിളയുടെ മലയാളത്തിലെ അരങ്ങേറ്റം. പിന്നീട് കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു.

  Also Read: അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്

  എന്നാൽ ജീവിതത്തിലും കരിയറിലെ പലതരം വീഴ്ചകൾ നടിക്ക് സംഭവിച്ചിട്ടുണ്ട്. വിവാഹ ബന്ധങ്ങൾ തകർന്നത്, അച്ഛന്റെ മരണ ശേഷം ഉണ്ടായ പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങനെ പലതും നടിയുടെ ജീവിതത്തിൽ ഉണ്ടായി. എന്നാൽ ഇപ്പോൾ അതിനെയെല്ലാം മറികടന്ന് പതിയെ കരിയറിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് നടി. മലയാളത്തിലും തമിഴിലുമായി ചില ചിത്രങ്ങൾ താരം അഭിനയിക്കുന്നുണ്ട്.

  അതേസമയം, കൗമുദി ചാനലിന് ചാർമിള നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഭാഗം ഇപ്പോൾ ശ്രദ്ധനേടുകയാണ്. തന്റെ അടുത്ത് പണമില്ല എന്ന് പലരും പറയുന്നുണ്ട് എന്നാൽ അങ്ങനെയല്ല തനിക്ക് വേണ്ടി ചെലവാക്കുന്നില്ല എല്ലാം മകന് വേണ്ടിയാണു ചെലവാക്കുന്നത് എന്നാണ് താരം പറയുന്നത്. നേരത്തെ തനിക്കുണ്ടായിരുന്ന ധൂർത്തിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

  ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അവസരം ലഭിച്ചാൽ എന്തൊക്കെയാവും തിരുത്തുക എന്ന
  കിടിലം ഫിറോസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചാർമിള. 'കൂടുതൽ കാശ് ചിലവാക്കുന്നത് ഒഴിവാക്കും. ഭയങ്കര ധൂർത്ത് ആയിരുന്നു. അന്ന് ചെലവാക്കുന്നത് ഓക്കെ ആയിരുന്നു. അച്ഛന്റെ കയ്യിൽ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് ആയിരുന്നു,'

  'കൂടാതെ വെറ്റിനറി ഡോക്ടർ കൂടി ആയിരുന്നു. കൂടാതെ പോലീസിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഭയങ്കര കാശായിരുന്നു. എന്റെ അനിയത്തി ഹോട്ടലിൽ ലോബി മാനേജർ മറ്റുമായിരുന്നു. അങ്ങനെ അവർക്കും പൈസ ഉണ്ടായിരുന്നു. പോയി അടിച്ചു പൊളിക്കെന്ന് പറഞ്ഞ് എല്ലാം അച്ഛൻ ചെയ്തിരുന്നു. അന്ന് 25,000 രൂപയുടെ പെർഫ്യൂം വരെ ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്,'

  'അക്കാലത്ത് ദുബായിലോക്കെ പോകുമ്പോൾ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന ആൾ ഞാനായിരിക്കും. ഒരു പരിപാടിക്ക് പോയാൽ മുഴുവൻ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാൻ വരൂ. അങ്ങനെ ചെലവാക്കിയതിൽ എനിക്ക് സന്തോഷമില്ല. ഞാൻ ഇപ്പോൾ ഒരു ഈശ്വര വിശ്വാസിയാണ്. ഇപ്പോൾ പള്ളിയിൽ ഒക്കെ പോകുമ്പോൾ നമ്മുക്ക് പലതും ചെയ്യാമായിരുന്നു എന്ന് തോന്നും,'

  'പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് പേര് ഓരോന്ന് ചെയ്യുന്നുണ്ട്. പള്ളിയിൽ നിന്ന് വരുമ്പോൾ കുറെ പേർ അവിടെ കാണുന്ന ഭിക്ഷക്കാർക്ക് പൈസ കൊടുക്കുന്നത് കാണാം. ഒരുപാട് പേർ അങ്ങനെ വരുമ്പോൾ ഞാൻ ചെയ്യുന്നുണ്ട്. അതുകൂടാതെ രക്ത ധാനമൊക്കെ ചെയ്യുന്നുണ്ട്,'

  'എന്റടുത്ത് കാശില്ലെന്ന് പലരും പറയും. പക്ഷെ എനിക്ക് വേണ്ടി ഞാൻ ചെലവാക്കുന്നില്ല എന്നെ ഉള്ളു. വീട്ടിൽ എനിക്ക് അമ്മയെ നോക്കാൻ ഒരു നഴ്‌സ് ഉണ്ട്. മകന് വിദേശ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ മാത്രം ഒരു കുക്ക് ഉണ്ട്. പിന്നെ സാധാരണ ജോലിക്കാരും. ഇവർക്കൊക്കെ സാലറി എത്രയാണെന്ന് അറിയോ. അപ്പോൾ എനിക്ക് വരുന്ന പണത്തിൽ കൂടുതലും അവർക്ക് ആണ് പോകുന്നത്,'

  Also Read: 'അമ്മയെ കണ്ടിട്ടാണ് അങ്ങനൊരു ആ​ഗ്രഹം വന്നത്, അവസാനം മനസിലായി ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്'; മാളവിക ജയറാം!

  'ഇതൊക്കെ അത്യാവശ്യമുള്ള കാര്യങ്ങളാണ്. അത്യാവശ്യമില്ലെന്ന് പറയാൻ പറ്റില്ല. പിന്നെ ഞാൻ പൂർണമായും നോൺ വെജിറ്റേറിയൻ ആണ്. ചോർ തൊടില്ല, ഫിഷ് ഫ്രൈ, മട്ടൻ ഫ്രൈ ഇതൊക്കെ വേണം. ഇപ്പോൾ എന്റെ ഭക്ഷണ രീതിയൊക്കെ മാറി. എല്ലാം മകന് കൊടുക്കാനാണ് ശ്രദ്ധിക്കുന്നത്. നമ്മൾ ഇതൊക്കെ കടന്ന് വന്നതല്ലേ, അവൻ കഴിച്ചോട്ടെ എന്നാണ് കരുതുന്നത്. എനിക്ക് ഇഷ്ടമുണ്ടെങ്കിലും എല്ലാം എന്റെ മകനാണ് ആദ്യം കൊടുക്കുക,' ചാർമിള പറയുന്നു.

  Read more about: charmila
  English summary
  When Actress Charmila Open Up About Her Old Lavish Lifestyle, Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X