മകന്റെ പ്രായമുള്ള നിര്‍മ്മാതാക്കള്‍ കൂടെ കിടക്കണമെന്ന് പറഞ്ഞു! ഭീഷണിപ്പെടുത്തിയെന്ന് ചാര്‍മിള

തൊണ്ണൂറുകളിലും രണ്ടായിരത്തിലുമെല്ലാം നിറഞ്ഞു നിന്ന നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ചാര്‍മിള. വിവാഹത്തോടെയാണ് ചാര്‍മിള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഓണ്‍ സ്‌ക്രീനില്‍ ഹിറ്റ് നായികയായിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ ചാര്‍മിളയുടെ ജീവിതം പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ചാര്‍മിള അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. അതേസമയം ഒരിക്കല്‍ തനിക്കുണ്ടായ ദുരനുഭവം ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ചാര്‍മിള മനസ് തുറന്നത്. നിര്‍മ്മാതാക്കള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചാര്‍മിള വെളിപ്പെടുത്തിയത്. നായികയായിരുന്ന കാലത്ത് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇന്നത്തെ കാലത്ത് നേരിടേണ്ടി വന്നതെന്നാണ് ചാര്‍മിള പറയുന്നത്.

 Charmila

പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച തുടങ്ങിയതാണ് താന്‍. 20 വയസിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. പക്ഷെ ഇന്ന് 42 വയസാണ്. ഇപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ അങ്ങനെ സംസാരിച്ചതെന്ന് അറിയില്ലെന്നാണ് ചാര്‍മിള പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു മോശം അനുഭവമുണ്ടായതെന്നും ചാര്‍മിള പറയുന്നു. മൂന്ന് പേരായിരുന്നു ആ സിനിമയുടെ നിര്‍മ്മാതാക്കള്‍. അവരുടെ പ്രായം 24-25 വരെയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.

വീട്ടില്‍ വന്ന് കണ്ട് സംസാരിക്കുകയും അഡ്വാന്‍സ് തരികയും ചെയ്തു. അനുഗ്രഹം വാങ്ങുകയും ചെയ്താണ് പോയതെന്നും ചാര്‍മിള പറയുന്നു. ബോംബെയില്‍ നിന്നും വന്ന നടിയാണ് ചിത്രത്തിലെ നായിക. മറ്റൊരു പെണ്‍കുട്ടിയും അഭിനയിക്കുന്നുണ്ട്. എന്നാല്‍ അവരോടൊന്നും മോശമായി പെരുമാറിയിരുന്നില്ലെന്നും ചാര്‍മിള ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ദിവസം അവര്‍ തന്റെ മുറിയിലേക്ക് വരികയും തന്റെ മേക്കപ്പ് മാനോട് പുറത്തേക്ക് പോകാന്‍ പറഞ്ഞുവെന്നും ചാര്‍മിള പറയുന്നു.

മൂന്ന് പേരില്‍ ഒരാളുടെ കൂടെ കിടക്കണം എന്നതായിരുന്നു അവര്‍ മുന്നോട്ട് വച്ച ആവശ്യം. ആരെ വേണമെന്ന് ചാര്‍മിളയ്ക്ക് തിരഞ്ഞെടുക്കാമെന്നും അവര്‍ പറഞ്ഞു. അല്ലാത്ത പക്ഷം ബാക്കി തരാനുള്ള പ്രതിഫലം തരില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തി. നിങ്ങളെന്താണ് ഇങ്ങനൊക്കെ പെരുമാറുന്നത്, എന്റെ മകന് നിങ്ങളുടെ പ്രായമാണ്, നിങ്ങളെന്നെ അമ്മയെ പോലെ കാണണമെന്ന് ചാര്‍മിള പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ താന്‍ നാളെ മുതല്‍ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞുവെന്നും ചാര്‍മിള പറയുന്നു.

 Charmila

ഇതോടെ നിങ്ങള്‍ക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് എന്നെ പുറത്താക്കിയെന്നാണ് താരം വെളിപ്പെടുത്തുന്നത്. ശേഷം ഞാന്‍ എടിഎമ്മില്‍ പോയി പൈസ എടുത്ത് പബ്ലിക് ബസില്‍ കയറിയാണ് ചെന്നൈയിലേക്ക് പോയതെന്നും താരം പറയുന്നു. ഇതുപോലൊരു അനുഭവം തനിക്ക് ആദ്യമാണ്.
നായിക ആയിരുന്നപ്പോള്‍ ഇങ്ങനെ ഒന്നും നടന്നിട്ടില്ലെന്നും താരം പറയുന്നു. മുമ്പൊന്നും ഇല്ലാതിരുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും താരം പറയുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ചാര്‍മിള. മലയാളത്തിലും തമിഴിലുമെല്ലാം താരം അഭിനയിച്ചു. ടെലിവിഷന്‍ രംഗത്തും ഒടിടിയിലും സാന്നിധ്യം അറിയിച്ചു.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X