പത്താം വയസിലെ ഫോട്ടോ കണ്ടപ്പോൾ ഇവളെ കല്യാണം കഴിക്കണമെന്ന് തോന്നി; വിവാഹത്തെപറ്റി ദേവയാനിയുടെ ഭർത്താവ് പറഞ്ഞത്!

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദേവയാനി. തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായ ദേവയാനി മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട്. ബംഗാളി സിനിമകളിൽ നിന്നാണ് ദേവയാനി കരിയർ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സിനിമകളുടെ ഭാഗമായി.

മലയാളത്തിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായതോടെയാണ് ദേവയാനി ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിൻറെ നായികയായി എത്തിയ ബാലേട്ടനും നരനുമൊക്കെ ദേവയാനിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളത്തിലെയും തമിഴിലെയുമൊക്കെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തെങ്കിലും നടി വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

അധികമാർക്കും അറിയാത്തതാണ് ദേവയാനിയുടെ സ്വകാര്യ ജീവിതം

ഇപ്പോള്‍ വീണ്ടും സിനിമയും സീരിയലും ഉപേക്ഷിച്ച് വ്യവസായ രംഗത്ത് സജീവമാവുകയാണ് താരം. ഇറോടില്‍ കുറച്ച് സ്ഥലം വാങ്ങി അവിടെ കൃഷി ചെയ്യുകയാണ്. സ്വന്തമായി വിളയിച്ച് എടുത്ത പച്ചക്കറികള്‍ മാത്രമാണ് ദേവയാനിയും കുടുംബവും ഇപ്പോൾ കഴിക്കുന്നത്. ഇതിനൊപ്പം സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസും എടുത്തു കൊടുക്കുന്നുണ്ട്.

അതേസമയം, അധികമാർക്കും അറിയാത്തതാണ് ദേവയാനിയുടെ സ്വകാര്യ ജീവിതം. സംവിധായകനായ രാജകുമരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. 2001 ലാണ് ഇരുവരും വിവാഹിതരായത്. ഇനിയ, പ്രിയങ്ക എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.

ദേവയാനിയോട് ഇഷ്ടം തോന്നിയെങ്കിലും രാജകുമാരൻ തുറന്നു പറഞ്ഞിരുന്നില്ല

ഒളിച്ചോട്ട വിവാഹമായിരുന്നു ആയിരുന്നു ദേവയാനിയുടെയും രാജകുമാരന്റെയും. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് സഹ സംവിധായകനുമായി ദേവയാനി പ്രണയത്തിലാവുന്നത്. സൂര്യവംശം എന്ന ദേവയാനിയുടെ ഹിറ്റ് ചിത്രത്തിന്റെ സഹ സംവിധായകനായിരുന്നു രാജകുമാരൻ. അന്ന് ദേവയാനിയോട് ഇഷ്ടം തോന്നിയെങ്കിലും രാജകുമാരൻ ഇത് തുറന്നു പറഞ്ഞിരുന്നില്ല.

ഒരുമിച്ച് സിനിമകള്‍ ചെയ്തതോടെ ഇരുവരും തമ്മില്‍ കൂടുതൽ അടുക്കുകയായിരുന്നു

പിന്നീട് ദേവയാനിയെ മാത്രം നായികയാക്കി രാജകുമാരൻ സിനിമകള്‍ സ്വതന്ത്ര്യമായി സംവിധാനം ചെയ്യാന്‍ തുടങ്ങി. നീ വരുവായ് എന, വിണ്ണുക്കും മണ്ണുക്കും, കാതലുടന്‍, സിവരാം, തിരുമതി തമിഴ് എന്നി ചിത്രങ്ങളാണ് രാജകുമാരൻ ചെയ്തത്. ഇതിലെല്ലാം നായികയായി എത്തിയത് ദേവയാനി ആയിരുന്നു. തുടര്‍ച്ചയായി ഒരുമിച്ച് സിനിമകള്‍ ചെയ്തതോടെ ഇരുവരും തമ്മില്‍ കൂടുതൽ അടുക്കുകയായിരുന്നു.

കല്യാണം കഴിച്ചാല്‍ ഇവളെ തന്നെ കഴിക്കണം

ദേവയാനിയെ കണ്ട ഉടനെ ഒന്നും തനിക്ക് പ്രണയം തോന്നിയിട്ടില്ല. പത്ത് വയസ്സുള്ളപ്പോഴുള്ള ഒരു ഫോട്ടോ കണ്ടപ്പോഴാണ് കല്യാണം കഴിച്ചാല്‍ ഇവളെ തന്നെ കഴിക്കണം എന്ന തോന്നല്‍ രാജകുമാരന് ഉണ്ടായതെന്നാണ് ഒരിക്കൽ പറഞ്ഞത്. അങ്ങനെ ഇരുവരും നല്ല സൗഹൃദത്തിലായ ശേഷം ഒരു ദിവസം ദേവയാനിയെ ഡ്രൈവിന് കൊണ്ടുപോയി. ആ യാത്രയിലാണ് താൻ പ്രണയം തുറന്നു പറയുന്നതെന്ന് രാജകുമാരൻ പറഞ്ഞിട്ടുണ്ട്.

കുടുംബത്തിൽ നിന്നുണ്ടായ വലിയ എതിർപ്പുകൾ അവഗണിച്ചാണ് ദേവയാനിയും രാജകുമാരനും വിവാഹിതരായത്. പൊക്കമോ നിറമോ പറയത്തക്ക സൗന്ദര്യമോ രാജകുമരനില്ലാതിരുന്നതാണ് പലരുടെയും എതിർപ്പുകൾക്ക് കാരണമായത്. എതിർപ്പുകൾ കടുത്തതോടെയാണ് ഇവർ ഒളിച്ചോടി വിവാഹം കഴിച്ചത്.

കൊച്ചു കുഞ്ഞിനെ പോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നത്

അതിന് ശേഷം ദേവയാനിയുടെ കുടുംബം നടിയെ അകറ്റി നിർത്തി. എന്നാല്‍ ഇപ്പോൾ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ദേവയാനി. എന്റെ അച്ഛനും അമ്മയും ദൈവവും ലോകവും എല്ലാം എന്റെ ഭര്‍ത്താവും രണ്ട് മക്കളും ആണ് എന്നാണ് ദേവയാനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്‌. ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നും ദേവയാനി പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X