എപ്പോഴും അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു, എന്നിട്ടും മോശം അനുഭവം ഉണ്ടായി; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഹണി

മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയ താരമാണ് ഹണി റോസ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിൽ എത്തുന്നത്. പിന്നീടങ്ങോട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചത്. അധികം വൈകാതെ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം ഹണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

ഹണിക്കും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ഹണി കയ്യടി നേടിയിരുന്നു.

അതേസമയം, തുടക്കകാലത്ത് മറ്റേത് നടിമാരെയും പോലെ ഹണിക്കും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരിക്കൽ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ഹണി റോസ് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോ വൈറലാവുകയാണ്.

നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്

'കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. അത് തീർച്ചയായും സിനിമയിൽ ഉണ്ട്. അങ്ങനെ ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്കൊരു ഡിഗ്നിറ്റിയുണ്ട്. അതിപ്പോൾ സിനിമ ആയാലും സിനിമയ്ക്ക് പുറത്തായാലും നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. മറ്റാർക്കും അതിൽ ഒരു അവകാശവുമില്ല.

ആർക്കും അതിൽ കൈ കടത്താനൊന്നും പറ്റില്ല. അല്ലെങ്കിൽ നമ്മളെ ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ കാര്യങ്ങൾ പോകണം. അല്ലെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ സേഫാണ്. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. പിന്നെ ഞാൻ ഈ പറയുന്നത് പോലെ, അച്ഛനും അമ്മയും എപ്പോഴുമുണ്ട്.

മോശം രീതിയിലുള്ള സംസാരങ്ങൾ വന്നിട്ടുണ്ട്

എനിക്ക് വരുന്ന കോളുകൾ എല്ലാം അമ്മയാണ് കൂടുതലും അറ്റൻഡ് ചെയ്യാറുള്ളത്. എന്നിട്ടും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോശം രീതിയിലുള്ള സംസാരങ്ങൾ വന്നിട്ടുണ്ട്. നമ്മൾ ഒന്ന് എസ്ടാബ്ലിഷ്ഡ് ആകുന്നത് വരെ നമ്മുക്കൊരു സ്ട്രഗിളിങ് പിരീഡ് ഉണ്ട്. എല്ലാ രീതിയിലും വരും നമ്മുക്ക് സ്ട്രഗിൾസ്. നമ്മളെ ബ്രെയിൻ വാഷ് ചെയ്യാനും ഒരുപാട് ആളുകൾ ഉണ്ടാവും.

മാനേജർസ് എന്നൊക്കെ പറഞ്ഞ് സിനിമയിൽ പല പല തലങ്ങൾ ഉണ്ടല്ലോ, അവിടെ നിന്നെല്ലാം ഓരോ അനുഭവങ്ങൾ ഉണ്ട്. അങ്ങനെ നഷ്‌ടമായ സിനിമകളെ കുറിച്ചോർത്ത് കുറ്റബോധവും ഇല്ല. നമ്മുടെ മനസാക്ഷിക്ക് വിരുദ്ധമായി ഒരു കാര്യം ചെയ്തിട്ട് അതിൽ നിന്ന് എന്ത് കിട്ടിയാലും കാര്യമില്ല. പലപ്പോഴും മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്.

അവർക്കെല്ലാം ഒരു മുൻകരുതൽ എടുക്കാൻ സാധിക്കും

എന്നാലും ഒരുപാട് വേദനിച്ചിട്ട് ഒന്നുമില്ല. നമ്മുക്ക് ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും എന്ന മൈൻഡ് ആണ്. എന്തെങ്കിലും ഒക്കെ ജോലി ആയിട്ട് നോക്കും. കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് നടക്കുന്ന സംവാദങ്ങൾ പുതിയ കുട്ടികൾക്ക് ഗുണം ചെയ്തിട്ടുണ്ട്. അവരെയൊക്കെ മാനിപുലേറ്റ് ചെയ്യാൻ ഒരുപാട് ഉണ്ട്. അവർക്കെല്ലാം ഒരു മുൻകരുതൽ എടുക്കാൻ സാധിക്കും,' ഹണി റോസ് പറഞ്ഞു.

ദൈവം അറിഞ്ഞു തന്ന അനുഗ്രഹം

മോഹൻലാലിനെ കുറിച്ചും ഹണി അഭിമുഖത്തിൽ പറയുന്നുണ്ട്. മോഹൻലാലിനൊപ്പം കനൽ എന്ന സിനിമയിൽ അഭിനയിച്ച ശേഷം നൽകിയ അഭിമുഖമാണിത്. ദൈവം അറിഞ്ഞു തന്ന അനുഗ്രഹം ആയിരിക്കും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്നാണ് നടി പറഞ്ഞത്. ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന നടനാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് ഏറ്റവും ആഗ്രഹിച്ച കാര്യമായിരുന്നു എന്നാണ് ഹണി പറഞ്ഞത്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X