twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഷ്ടപ്പെടുമ്പോഴാണ് ഒന്നിന്റെ വില മനസിലാവുക, ആ സമയം ഞാനത് മിസ് ചെയ്തു; അഭിനയം നിർത്തി പോയതിനെ കുറിച്ച് ലെന

    |

    മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലെന. മിനിസ്‌ക്രീനിലൂടെയാണ് താരം അഭിനയലോകത്ത് എത്തുന്നത്. ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായ ലെനയ്ക്ക് പിന്നീട് ബിഗ് സ്‌ക്രീനില്‍ അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഇതിനോടകം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ലെന. നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരേപോലെ തിളങ്ങിയിട്ടുണ്ട്.

    ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം നൂറോളം സിനിമകളിൽ അഭിനയിച്ച് ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിന്ന് എഴുത്തിന്റെ വഴിയിലേക്കും നടി തിരിഞ്ഞിട്ടുണ്ട്.

    Also Read: 'പൃഥ്വിരാജ് എന്റെ ഹീറോ, സുകുവേട്ടന്റെ മകനാണെന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം'; ലാലു അലക്സ്Also Read: 'പൃഥ്വിരാജ് എന്റെ ഹീറോ, സുകുവേട്ടന്റെ മകനാണെന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം'; ലാലു അലക്സ്

     1998 ൽ സിനിമയിൽ എത്തിയ ലെന ഇടയ്ക്ക് കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു

    മോഹൻലാൽ നായകനായ മോൺസ്റ്ററാണ് ലെനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇംഗ്ലീഷ് ഭാഷയിൽ എത്തുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ അടക്കം നിരവധി ചിത്രങ്ങളാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലെന തിരക്കഥ എഴുതുന്ന ഓളം എന്ന ചിത്രവും അണിയറയിൽ ഉണ്ട്. അതേസമയം, 1998 ൽ സിനിമയിൽ എത്തിയ ലെന ഇടയ്ക്ക് കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു.

    ലെനയുടെ ആ അഭിമുഖം ശ്രദ്ധനേടുകയാണ്

    ഒരിക്കൽ അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ഇടവേളയെടുക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും അതിനു ശേഷം തന്റെ പ്രകടനത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചുമെല്ലാം ലെന സംസാരിച്ചിരുന്നു. ഇപ്പോഴിതാ, ലെനയുടെ ആ അഭിമുഖം ശ്രദ്ധനേടുകയാണ്. പഠനത്തിൽ താൻ മിടുക്കി ആയിരുന്നെന്നും കുട്ടിക്കാലം മുതൽ അഭിനയത്തോട് തനിക്ക് ഭ്രാന്തായിരുന്നു എന്നും ലെന പറയുന്നുണ്ട്. ലെനയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

    ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്

    'വലുതാകുമ്പോൾ ആരാകും എന്നൊന്നും എന്നോട് ആരും ചോദിച്ചിട്ടില്ല. ചെറുപ്പത്തിൽ ഞാൻ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു, നാസയിലെ ശാസ്ത്രജ്ഞ ആകുമെന്നാണ് ടീച്ചർമാരൊക്കെ കരുതിയിരുന്നത്. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പിന്നെ എല്ലാവര്ക്കും മനസിലായി ഇനി ഈ കുട്ടിയെ ഇനി അധികം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്.

    ഞാൻ പൈലറ്റ് ആകണമെന്ന് വീട്ടിൽ പറയുമായിരുന്നു. പൈലറ്റ് ആവണമെങ്കിൽ നല്ല എക്സ്പെൻസീവ് ആണ്. പതിനായിരക്കണക്കിന് പൈലറ്റ്സ് ജോലി ഇല്ലാതെ ഇന്ത്യയിൽ നിൽക്കുന്നു എന്ന ഒരു വാർത്തയും അച്ഛൻ എന്റെ മുൻപിൽ കൊണ്ടുവന്നു വച്ചു. അതോടുകൂടി ആ ആഗ്രഹം വേണ്ടെന്ന് വച്ചു. അഭിനയം കുട്ടിക്കാലം മുതൽ ഒരുതരം ഭ്രാന്തായിരുന്നു. ഒരു മൂന്നു വയസ്സുള്ളപ്പോൾ മുതൽ കണ്ണാടിക്ക് മുന്നിൽ നിന്ന് മോണോ ആക്ട് ഒക്കെ ആയിരുന്നു. അമ്മ ഇത് കണ്ടിട്ട് മിററിന് മുന്നിൽ കർട്ടൻ ഇട്ടു. അതാണ് ഏറ്റവും ആദ്യത്തെ ഓർമ.

    എനിക്ക് എന്നെ സ്‌ക്രീനിൽ കാണാനൊന്നും ഇഷ്ടമില്ല

    ആ ക്യമറയുടെ മുൻപിൽ ആക്ഷൻ, കട്ടിങ് അതിന്റെ ഇടയിൽ ഒരു സമയം, അത് ഞാൻ മിസ് ചെയ്തത് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തപ്പോഴാണ്. ഞാൻ ഇടയ്ക്ക് പിജി ചെയ്യാൻ പോയിരുന്നു. ആ ഒരു ഗ്യാപ്പിലാണ് ഞാൻ എത്രത്തോളം അഭിനയം ഇഷ്ടപെടുന്നുവെന്നു എനിക്ക് മനസിലായത്. നഷ്ടപ്പെടുമ്പോൾ ആണ് ഒന്നിന്റെ വില മനസിലാകുന്നത് എന്ന് പറയും പോലെ ആയിരുന്നു. എന്നാൽ എനിക്ക് എന്നെ സ്‌ക്രീനിൽ കാണാനൊന്നും ഇഷ്ടമില്ല,' ലെന പറഞ്ഞു.

    Also Read: ശബ്ദം കേട്ട് ആളെ കണ്ടുപിടിക്കാൻ പറയൽ; എന്ത് കാര്യമാണ് അതുകൊണ്ട്?; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മിAlso Read: ശബ്ദം കേട്ട് ആളെ കണ്ടുപിടിക്കാൻ പറയൽ; എന്ത് കാര്യമാണ് അതുകൊണ്ട്?; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

    അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്

    'ഓരോ ക്യാരക്ടറിനും വേണ്ടിയുള്ള തയ്യാറെടുപ്പ് വലുതാണ്. മെന്റൽ പ്രിപ്പറേഷൻ ആണ് അധികവും. ചില ദിവസമൊന്നും ഉറങ്ങാനേ പറ്റില്ല. ഈ കഥാപാത്രം മനസ്സിൽ അങ്ങനെ തങ്ങി നിൽക്കും. ക്ലിനിക്കൽ സൈക്കോളജി ചെയ്യാൻ പോയപ്പോഴാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. സൈക്കോളജി പഠിച്ചതുകൊണ്ട് കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ എളുപ്പമാണെന്ന് തോന്നിയിട്ടുണ്ട്.

    അത് മാത്രമല്ല ജീവിതത്തിലെ അനുഭവങ്ങളും അഭിനയിക്കാൻ സഹായിച്ചിട്ടുണ്ട്. മൂന്നു കൊല്ലത്തെ ഇടവേളയ്ക്ക് മുൻപുള്ള എന്റെ അഭിനയവും അതിന് ശേഷമുള്ള എന്റെ അഭിനയവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. കുറെ ഇമ്പ്രോവൈസ് ചെയ്യാൻ പറ്റിയിട്ടുണ്ട്,' ലെന കൂട്ടിച്ചേർത്തു.

    Read more about: lena
    English summary
    When Actress Lena Opened Up Why She Took A Break From Movies, Video Goes Viral Again - Read in English
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X