സെറ്റിൽ വച്ച് സൂര്യ നൽകിയ സമ്മാനം! വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞത്; ലിജോമോളിന്റെ വാക്കുകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ലിജോമോൾ ജോസ്. സൂപ്പർ ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു ലിജോമോളുടെ അരങ്ങേറ്റം. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സോണിയ എന്ന കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്. സൗബിനുമായുള്ള ലിജോയുടെ കോമ്പിനേഷൻ സീനുകൾ ഇന്നും ട്രോളുകളിലും മീമുകളിലും നിറയാറുണ്ട്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന സിനിമയിലൂടെയാണ് ലിജോമോൾ നായികയാകുന്നത്.

അതിലും തിളങ്ങിയതോടെ നിരവധി അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. അതിനിടെ സിവപ്പ് മഞ്ഞൾ പച്ചയ് എന്ന സിനിമയിലൂടെ ലിജോമോൾ തമിഴിലും സാന്നിധ്യമറിയിച്ചു. തുടർന്നാണ് ലിജോമോളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായ ജയ് ഭീമിലെ സെങ്കിണി സംഭവിക്കുന്നത്. സൂര്യ നായകനായ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ലിജോമോൾ കാഴ്ചവെച്ചത്. ജയ് ഭീം റിലീസ് ചെയ്തത് മുതൽ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചതും ലിജോ മോളുടെ കഥാപാത്രത്തെയായിരുന്നു.

lijomol jose

സൂര്യ വരെ പൊതുവേദികളിൽ ലിജോമോളെ കുറിച്ച് വാചാലയാവുകയുണ്ടായി. ഇപ്പോഴിതാ സൂര്യയെ കുറിച്ച് ലിജോമോൾ സംസാരിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്. സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ക്ലബ് എഫ് എമ്മാണ് പഴയ അഭിമുഖം പങ്കുവച്ചത്. സൂര്യയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം നൽകിയ സമ്മാനത്തെക്കുറിച്ചുമൊക്കെയാണ് ലിജോമോൾ സംസാരിക്കുന്നത്. സൂര്യയുടെ വീട്ടിൽ പോയപ്പോൾ അച്ഛൻ പറഞ്ഞതിനെ കുറിച്ചും ലിജോമോൾ അഭിമുഖത്തിൽ പറയുന്നുണ്ട്.

'സൂര്യ സാറിനെ ആദ്യമായി കണ്ടപ്പോൾ കിളിപോയ അവസ്ഥയായിരുന്നു. ഞാനും രജിഷയും സൂര്യ സാറുമുള്ള കോമ്പിനേഷൻ രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. അന്ന് ഷൂട്ട് തുടങ്ങുന്നതിന് മുൻപ് അദ്ദേഹം ഞങ്ങളെ രണ്ടുപേരെയും കാരവനിലേക്ക് വിളിച്ചു. അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി എന്നല്ലാതെ ഒരക്ഷരം ചോദിക്കാനോ പറയാനോ കഴിഞ്ഞില്ല. അങ്ങനെ ഒരു കിളിപോയ മൊമന്റ് ആയിരുന്നു', ലിജോമോൾ പറയുന്നു.

'പിന്നീട് ഷൂട്ട് തീരാറായ സമയത്ത്, കോർട്ട് സീനുകൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഒരുദിവസം സൂര്യ സാർ ഇതുപോലെ കാരവനിലേക്ക് വിളിപ്പിച്ചു. ഞാൻ ചെല്ലുമ്പോൾ നിർമാതാവും ഉണ്ട് അവിടെ. അവർ എന്നോട് ഇരിക്കാൻ പറഞ്ഞു. നന്നായി ചെയ്യുന്നുണ്ട്, എല്ലാം നന്നായി വരുന്നുണ്ടെന്ന് സൂര്യ സാർ എന്നോട് പറഞ്ഞു, എന്നിട്ട് ഗിഫ്റ്റായിട്ട് എനിക്കൊരു സ്വർണമാല തന്നു. ബോക്സിലാണ് തന്നത്. എന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല. എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ ഒന്നും പറയണ്ട, പൊയ്ക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു',

lijomol suriya

'എന്റെ കാരവനിൽ എത്തി തുറന്ന് നോക്കിയപ്പോഴാണ് സ്വർണമാല ആണെന്ന് അറിയുന്നത്. അതുകഴിഞ്ഞ് എന്റെ കല്യാണത്തിന് സൂര്യ സാറും ജ്യോതിക മാമും കൂടി ഒരു വീഡിയോ അയച്ചിരുന്നു. അത് വലിയ സന്തോഷമായി', ലിജോമോൾ പറഞ്ഞു. വളരെ ഹാർഡ്വർക്കിങ് ആയ നടനാണ് അദ്ദേഹം. ഒരു ഡയലോഗ് ലഭിച്ചാൽ അദ്ദേഹം രണ്ടുമൂന്ന് തരത്തിലൊക്കെ ചെയ്തു കാണിക്കും. അങ്ങനെ വേറെയാരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഡബ്ബിങ്ങിൽ പോലും അത് ചെയ്യാറുണ്ടെന്നും ലിജോമോൾ പറഞ്ഞു.

ഒരു ദിവസം സൂര്യ സാറിന്റെ വീട്ടിൽ പോയിരുന്നു. അന്ന് അദ്ദേഹത്തിന്റെ അച്ഛനുമായി സംസാരിച്ചു. സൂര്യ സാറിന്റെ ആദ്യത്തെ സിനിമ അങ്ങനെ ഒരു വിജയ ചിത്രം ആയിരുന്നില്ല. അവിടെ നിന്നും അദ്ദേഹം ഇവിടെ വരെ എത്തിയത് കഠിനപ്രയത്‌നം കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്, ലിജോമോൾ ഓർമിച്ചു. അതേസമയം, അയൽവാശിയാണ് ലിജോമോളുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പുലിമട എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

More from Filmibeat

Read more about: lijomol jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X