'സ്വപ്നത്തിൽ അങ്കിൾ എന്നോട് യാത്രപറഞ്ഞ് പോയി, എഴുന്നേറ്റപ്പോൾ കാണുന്നത് മരണവാർത്ത': മീര ജാസ്മിൻ പറഞ്ഞത്

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നായികമാരിൽ ഒരാളാണ് മീര ജാസ്മിന്‍. വ്യത്യസ്തമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചാണ് മീര മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു താരം. സൂത്രധാരൻ, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങി നിരവധി സിനിമകളാണ് മീര ജാസ്മിൻ എന്ന പേര് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരിക.

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആണ് മീരയുടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായിക ആയിരുന്നു മീര. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിൻ തിളങ്ങിയിരുന്നു. തമിഴിൽ അഭിനയിച്ച സണ്ടക്കോഴി, റൺ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയിരുന്നു.

meera jasmine oduvil

എന്നാൽ മീര അഭിനയത്തിൽ നിന്ന് വലിയൊരു ഇടവേള എടുത്തിരുന്നു. 2014 ഓടെയാണ് മീര സിനിമയിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത്. ഏകദേശം ഏഴ് വർഷക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന മീര ഈ വർഷമാദ്യം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജയറാം നായകനായ ചിത്രം വലിയ വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവ് പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. മീരയുടെ കൂടുതൽ സിനിമകൾക്ക് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം, മീരയുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ പങ്കെടുത്ത വീഡിയോയാണ് ഇത്. നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ മരണത്തിന്റെ സമയത്ത് താൻ കണ്ട സ്വപ്നത്തെ കുറിച്ചാണ് മീര സംസാരിക്കുന്നത്. അദ്ദേഹം മരിക്കുന്നത് അതേ സമയത്ത് താൻ ഒരു സ്വപ്‌നം കണ്ടെന്നാണ് മീര പറഞ്ഞത്. മീരയുടെ വാക്കുകൾ വായിക്കാം തുടർന്ന്.

'ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ മരിക്കുന്ന സമയത്ത് എനിക്ക് ഒരു ഡിഫ്രന്റായ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്കിൾ മരിക്കുന്നത് കിഡ്‌നി ഫെയ്‌ലിയർ ആയിട്ടാണ്. എനിക്ക് തോന്നുന്നു. രസതന്ത്രം ഒക്കെ അഭിനയിക്കുമ്പോൾ വളരെ സീരിയസ് ആയിരുന്നു. എല്ലാ ദിവസവും ഡയാലിസിസ് ഒക്കെ ചെയ്യണം. അങ്ങനെ ആയിരുന്നു,'

'അപ്പോൾ സത്യൻ അന്തിക്കാട് സാർ പറയുമായിരുന്നു. ശ്രദ്ധിക്കണം സൂക്ഷിച്ച് ഭക്ഷണം കഴിക്കണം എന്നൊക്കെ. അദ്ദേഹം ഇഷ്ടമുള്ളത് എല്ലാം കഴിക്കുമായിരുന്നു. ഡയറ്റ് ഒന്നും നോക്കില്ല. ഞാൻ രസതന്ത്രം തീർത്തിട്ട് ഹൈദരാബാദിലേക്ക് പോയി. ഒരു ഷൂട്ടിന് വേണ്ടിയാണ്. ഒരു ദിവസം വെളുപ്പിന് ഏകദേശം അഞ്ചരയ്ക്കും ആറരയ്ക്കും ഇടയിൽ ആയിരിക്കണം. ഞാൻ ഒരു സ്വപ്‌നം കണ്ടു,'

'ഉണ്ണികൃഷ്ണൻ അങ്കിൾ ഫുഡ് മര്യാദക്ക് കഴിക്കില്ല ഡയറ്റ് നോക്കില്ല എന്നതൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാൻ സ്വപ്നത്തിൽ കാണുന്നത് എന്റെ കയ്യിൽ ശബരിമലയിലെ പായസം ഇരിക്കുന്നതാണ്. അത് എങ്ങനെ എന്റെ കയ്യിൽ വന്നു. അതുമായി എന്ത് ബന്ധം എന്നൊന്നും എനിക്ക് അറിയില്ല. അത് പിടിച്ചു എന്നെ കണ്ടിട്ട് ഉണ്ണികൃഷ്ണൻ അങ്കിൾ എനിക്ക് തരുമോ എന്ന് ചോദിക്കുന്നുണ്ട്,'

meera jasmine

'ഞാൻ തരത്തില്ല. അങ്കിളിന് ഇത് കഴിക്കാൻ പാടില്ല. എന്ന് പറയും. അങ്കിൾ ഇതൊന്നും കഴിക്കാൻ പാടില്ല. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണം എന്ന രീതിയിലാണ് പറയുന്നത്. അദ്ദേഹം എന്നോട് പ്ലീസ് പ്ലീസ് എന്നൊക്കെ പറഞ്ഞ് കെഞ്ചി ചോദിക്കുകയാണ്. അപ്പോൾ എനിക്ക് വിഷമം വന്നു. ഞാൻ കുറച്ച് പായസം എടുത്ത് കൊടുത്തു,'

'അത് കഴിഞ്ഞ് കുറച്ചൂടെ തരുമോ എന്ന് ചോദിച്ചു ഞാൻ തരില്ല എന്ന് പറഞ്ഞു. വീണ്ടും കെഞ്ചിയപ്പോൾ രണ്ടാമതും കൊടുത്തു. അത് കഴിച്ച് അദ്ദേഹം വളരെ ഹാപ്പിയായി. എന്നിട്ട് ഞാൻ പോകുവാണെന്ന് പറഞ്ഞ് കൈവീശി പോയി. ആ സ്വപ്നവും കണ്ട് ഞാൻ എഴുന്നേറ്റു. എന്റെ ഫോൺ എടുത്ത് നോക്കുമ്പോൾ കാണുന്ന ആദ്യ വാർത്ത ഒടുവിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു എന്നാണ്,'

അത് എനിക്ക് മനസിലാവുന്നില്ല. ഞാൻ കണ്ട സ്വപ്നവും അദ്ദേഹം മരിച്ച സമയവും. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു സ്വപ്‍നം കാണുന്നത്. വിടപറഞ്ഞ് എന്നോട് ടാറ്റ കാണിച്ച് പോവുകയായിരുന്നു അദ്ദേഹം. എനിക്ക് ഇന്നും മനസിലാകുന്നില്ല എന്തുകൊണ്ട് ഞാൻ അങ്ങനെ ഒരു സ്വപ്‌നം കണ്ടെന്ന്. അതും ശബരിമലയിലെ പായസം. അദ്ദേഹം മരിച്ച അതേസമയത്ത് തന്നെ ആയിരുന്നു ഞാൻ സ്വപ്‌നം കണ്ടതും,' മീര ജാസ്മിൻ പറഞ്ഞു.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X