For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താറാവിനെ പോലെയുള്ള നടത്തം അവർക്ക് ഇഷ്ടമായി, പത്മാവതിയെ അങ്ങനെ മേനകയാക്കി!, ആദ്യ സിനിമയെ പറ്റി മേനക!

  |

  ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു മേനക സുരേഷ്. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. അക്കാലത്തെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായിരുന്നു മേനക. കരിയറിൽ ഉടനീളം നൂറിലധികം മലയാള സിനിമകളിൽ മേനക അഭിനയിച്ചിട്ടുണ്ട്.

  മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും മേനക അഭിനയിച്ചിട്ടുണ്ട്. പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ നായകന്മാർക്കൊപ്പമെല്ലാം കട്ടയ്ക്ക് നിന്ന് അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് മേനക.

  menaka suresh

  Also Read: മക്കളുടെ കൈയ്യും പിടിച്ച് ലണ്ടൻ ചുറ്റി കണ്ട് നടി അമ്പിളി ദേവി, 'ധൈര്യമായി മുന്നോട്ട് പോകുവെന്ന്' ആരാധകർ!

  എന്നാൽ ശങ്കറിന്റെ നായികയായി മേനക എത്തിയതോടെയാണ് നടി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായി മാറുന്നത്. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. ഒരു കാലത്ത് ഏറെ സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നു മേനക-ശങ്കർ ജോഡി. ഓൺ സ്ക്രീനിലെ ഇവരുടെ പ്രണയം കണ്ട് ഓഫ് സ്ക്രീനിലും ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

  ഇരുവരും വിവാഹിതരാകണമെന്ന് വരെ അക്കാലത്ത് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ നിര്‍മ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആ ബന്ധം അധികം പോവില്ലെന്നും വിവാഹജീവിതം സുഗമമാവില്ലെന്നും പലരും മേനകയെ ഉപദേശിച്ചിരുന്നു.

  എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കി ഇന്നും സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. വിവാഹ​ത്തോടെ മേനക അഭിനയം വിട്ടിരുന്നു. 19 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു. അതിനിടെ, സുരേഷ് കുമാർ സം‌വിധാനം ചെയ്ത അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രം നിർമിച്ചുകൊണ്ട് നിർമ്മാണ രംഗത്തേക്കും മേനക കടന്നിരുന്നു.

  ഇന്ന് ഇവരുടെ രണ്ടു പെൺ മക്കളായ രേവതിയും കീര്‍ത്തിയും സിനിമയില്‍ സജീവമാണ്. മൂത്തയാള്‍ ക്യാമറയ്ക്ക് പിന്നിലേക്ക് മാറിയപ്പോൾ അഭിനയമാണ് കീര്‍ത്തി തിരഞ്ഞെടുത്തത്. തെന്നിന്ത്യയിലെ മികച്ച നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ് ഇന്ന്.

  ഇപ്പോഴിതാ, മേനക സുരേഷിന്റെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. ജീവിതത്തിൽ ഒരു റീവൈന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍ കുട്ടിക്കാലത്തേക്ക് പോവാനാഗ്രഹിക്കുന്നു താനെന്ന് പറയുകയാണ് മേനക. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇത്. വിശദമായി വായിക്കാം.

  'ചെന്നൈയിലാണ് ഞാൻ പഠിച്ചത്. അമ്മയുടെ സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. അതിനാല്‍ എനിക്ക് ഫ്രണ്ട്‌സൊന്നും ഉണ്ടായിരുന്നില്ല. സ്‌കൂളിലേക്ക് പോവുന്നതും തിരിച്ച് വരുന്നതുമെല്ലാം അമ്മയുടെ കൂടെ ആയിരുന്നു. അമ്മ കാരണം എനിക്ക് സുഹൃത്തുക്കളില്ലെന്ന് ഞാന്‍ പരാതിപ്പെടാറുണ്ടായിരുന്നു. സരോജ എന്നാണ് അമ്മയുടെ പേര്,'

  menaka suresh

  Also Read: വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായെന്ന് 'ഫ്രീ തിങ്കര്‍'; മുഖമടച്ച മറുപടിയുമായി അഹാന കൃഷ്ണ

  'പത്മാവതി എന്നായിരുന്നു എന്റെ സ്‌കൂളിലെ പേര്. ആര്‍എസ് എന്നാണ് ക്ലാസിലുള്ളവര്‍ എന്നെ വിളിച്ചിരുന്നത്. എന്നെ കാണുമ്പോള്‍ അവരൊന്നും സംസാരിക്കില്ലായിരുന്നു. അമ്മയെ എല്ലാവര്‍ക്കും പേടിയാണ്,'

  'അമ്മയ്ക്ക് സിനിമയൊക്കെ ഇഷ്ടമാണ്. നാടകം സംവിധാനം ചെയ്യാനും പാട്ടു പാടാനും ഡാന്‍സ് ചെയ്യാനുമൊക്കെ അമ്മയ്ക്കിഷ്ടമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അമ്മയ്ക്ക് നല്ല അറിവുണ്ടായിരുന്നു,' മേനക പറഞ്ഞു.

  തന്റെ മേനക എന്ന പേരിനെ കുറിച്ചും നടി സംസാരിച്ചു. 'വ്യത്യസ്തമായൊരു പേര് വേണം നമുക്കെന്നാണ് ആദ്യ സിനിമയുടെ സമയത്ത് പറഞ്ഞത്. അഴകപ്പന്‍ സാറാണ് മേനക എന്ന പേര് തീരുമാനിച്ചത്. സ്‌ക്രീന്‍ ടെസ്റ്റ് ഒന്നുമില്ലാതെയാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. നിന്റെ താറാവിനെ പോലെയുള്ള നടത്തവും ചേഷ്ടകളുമെല്ലാം കഥാപാത്രത്തിന് അനുയോജ്യമാണെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്,; മേനക പറഞ്ഞു.

  Read more about: menaka suresh
  English summary
  When Actress Menaka Opened Up About Her Entry To Movies In Red Carpet, Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X